ക്യാന്‍സര്‍ ബാധിതതരായ കുട്ടികള്‍ക്ക് ചികില്‍സാകാലത്ത് താമസിക്കാന്‍ ഇടം ഒരുക്കി 'ഹോപ്പ്'

Hope-01
SHARE

ക്യാന്‍സര്‍ ബാധിതതരായ കുട്ടികള്‍ക്ക് ചികില്‍സാകാലത്ത് താമസിക്കാന്‍ ഇടം ഒരുക്കുകയാണ് ഹോപ്പ് എന്ന സന്നദ്ധ സംഘടന. കോഴിക്കോട് എംവിആര്‍ ആശുപത്രിക്ക് സമീപത്തുണ്ടാക്കിയ ഹോപ്പിന്‍റെ അഞ്ചാമത്തെ വീട് നാടിന് സമര്‍പ്പിച്ചു. 

കീമോതെറാപ്പിയും റേഡിയേഷനും നല്‍കുന്ന വേദനയുടെ പെരുമഴക്കാലത്തെ അതിജീവിക്കുകയാണ് ഈ കുരുന്നുകളെല്ലാം. വേദനകളെല്ലാം മറന്ന് പാട്ടുപാടി കഥ പറഞ്ഞ് ഇതൊന്നും ഒരു പ്രശ്നമേ അല്ലെന്ന് ലോകത്തോട് വിളിച്ചുപറയുന്നു ഇവര്‍. കട്ടാങ്ങലില്‍ എം.വി.ആര്‍ ക്യാന്‍സര്‍ സെന്‍ററിന് സമീപം അഞ്ചാമത്തെ ഹോപ്പ് ഹോം തിരുവനന്തപുരം സ്വദേശിയായ അവനി ഉദ്ഘാടനം ചെയ്തു. 

ചികില്‍സാരംഗത്തെ കുറവുകളല്ല, മറിച്ച് ക്യാന്‍സറിനെക്കുറിച്ചുള്ള മിഥ്യാധാരണകളാണ് കേരളത്തിലെ ഏറ്റവും വലിയ പ്രശ്നമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. 

പൊട്ടിച്ചിരിയുടെ മാലപ്പടക്കം തീര്‍ത്ത് നടന്‍ വിനോദ് കോവൂര്‍ കുരുന്നു മനസുകളില്‍ പടര്‍ന്നുകയറി

MORE IN KERALA CAN SEASON 5
SHOW MORE
Loading...
Loading...