ജീവിതം പോരാട്ടം, പോരാളിയായി ഡോക്ടർ, തോറ്റോടി കാൻസർ; അറിയണം ഈ ജീവിതം

cancer
SHARE

കാന്‍‍സര്‍ അതിജീവനം ഒരു പോരാട്ടമാണെങ്കില്‍ ജീവിതത്തിലുടനീളം പോരാളിയായിരുന്നയാളാണ് ഡോ. ആരതി ഭാട്ടിയ. മുന്നിലെത്തിയ രോഗികളെ കാന്‍‍സറിന്റെ പിടിയില്‍നിന്ന് പലതവണ ജീവിതത്തിലേക്ക് വലിച്ചിട്ടു, ഒടുവില്‍ സ്വയം രോഗിയായപ്പോള്‍ കാന്‍‍സറിനെ പൊരുതി തോല്‍പ്പിച്ചു. ജീവിതശൈയിലിലും ഭക്ഷണരീതിയിലും വരുത്തുന്ന ചെറിയ മാറ്റങ്ങള്‍ കാന്‍‍സറിനെ കീഴ്പ്പെടുത്തുന്നതില്‍ വഴിത്തിരിവാകുമെന്ന് തെളിയിക്കുന്നതാണ് ഡോ.ആരതിയുടെ ജീവിതം. 

ഈ ആത്മധൈര്യമാണ് ക്യാന്‍സറിനെ നേരിടാന്‍ ഡോ.ആരതി ഭാട്ടിയക്ക് തുണയായത്. മൂന്ന് പതിറ്റാണ്ട് പാത്തോളജിസ്റ്റായി സേവനമനുഷ്ടിച്ചു, ആയിരക്കണക്കിന് രോഗികള്‍ക്ക് ക്യാന്‍സറിനെതിരെ പൊരുതാന്‍ കരുത്ത് പകര്‍ന്നു. അപ്രതീക്ഷിതമായാണ് ക്യാന്‍സര്‍ തന്നെയും കാര്‍ന്നുതിന്നുന്നത് മനസിലാക്കിയത്. സ്തനാര്‍ബുദമാണെന്ന് പരിശോധനയില്‍ കണ്ടെത്തി. പേടിക്കാനില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും വിശ്വാസമായില്ല. വീണ്ടും ടെസ്റ്റ് നടത്തി. 

ക്യാന്‍സറിനെ അതിജീവിച്ചെങ്കിലും രോഗത്തോട് മല്ലിടുന്നവരെ സഹായിക്കുന്നത് തുടര്‍ന്നു. ക്യാന്‍സറിലേക്ക് നയിക്കുന്ന ഭക്ഷണരീതിയെ കുറിച്ച് പലര്‍ക്കും അറിവില്ലെന്ന് മനസിലാക്കിയപ്പോള്‍ വിഷയത്തെ കുറിച്ച് പുസ്തകമെഴുതാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ക്യാന്‍സര്‍, യുവര്‍ ബോഡി യുവര്‍ ഡയറ്റ് എന്ന പുസ്തകം പിറന്നത്.  വിദേശരാജ്യങ്ങളിലേത് പോലെ കൃത്യമായ ഇടവേളകളില്‍ എല്ലാവരും ആരോഗ്യപരിശോധന നടത്തണമെന്ന് ഡോ. ആരതി പറയുന്നു. തുടക്കത്തില്‍ കണ്ടുപിടിച്ചാല്‍ ഭേദമാക്കാന്‍ കഴിയാത്ത ഒരു രോഗവുമില്ല, അത് ക്യാന്‍സറാണെങ്കില്‍ ‌പോലും. 

MORE IN Kerala Can
SHOW MORE
Loading...
Loading...