അവസാനിച്ചിടത്ത് നിന്ന് ഉയിർത്തെഴുന്നേറ്റ കുഞ്ഞുപിള്ള; അറിയണം ഈ പോരാട്ടക്കഥ

kunjupilla-Kcan
SHARE

അര്‍ബുദത്തെ തോല്‍പ്പിച്ച് മണ്ണില്‍ പൊന്നുവിളയിക്കുകയാണ് പത്തനംതിട്ടയില്‍ ഒരുകര്‍ഷകന്‍. പന്തളം പെരുമ്പുളിയ്ക്കല്‍ സ്വദേശി കുഞ്ഞുപിള്ള എന്ന 73കാരന്‍റെ ഊര്‍ജസ്വലത നാട്ടുകാര്‍ക്ക് ഇന്നും അത്ഭുതമാണ്. മോണയില്‍ അര്‍ബുദം ബാധിച്ചതിനെതുടര്‍ന്ന് ജീവിതം അവസാനിച്ചു എന്നുപറഞ്ഞവര്‍ക്ക് മുന്നിലേയ്ക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു കുഞ്ഞുപിള്ള.

ഇത് കര്‍ഷകനായ കിണറുവിള പുതിയവീട്ടില്‍ സി. കുഞ്ഞുപിള്ള. നാല്‍പ്പത്തിമൂന്നാം വയസില്‍ അര്‍ബുദം പിടിപെട്ടൊരാള്‍. വീട്ടുകാരില്‍ നിന്നുപോലും രോഗവിവരം മറച്ചുവച്ച് അര്‍ബുദത്തെനേരിട്ട ധീരന്‍.  ആദ്യംഅത്രകാര്യമാക്കിയില്ല. രോഗം മൂര്‍ച്ചിച്ചതോടെ പന്തളത്തെ സ്വകാര്യആശുപത്രിയില്‍ ചികിത്സതേടി. പിന്നെ വിദഗ്ധചികില്‍സക്കായി ആര്‍.സി.സിയിലേയ്ക്ക്.  രുചിയോടെ ഭക്ഷണം കഴിച്ചിട്ട് വര്‍ഷങ്ങളായെന്ന ദുഖമല്ല ജീവിതം തിരിച്ചുപിടിച്ചതിന്റെ സന്തോഷമാണ് കുഞ്ഞുപിള്ളയ്ക്ക്.

2008ല്‍ രോഗം മൂര്‍ച്ചിച്ചു. രക്ഷയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ഡോക്ടര്‍മാര്‍ തന്നെ നല്‍കിയ മരുന്നും ഉപദേശങ്ങളും അനുസരിച്ച് ഇച്ഛാശക്തിയോടെ ജിവിച്ച് രോഗത്തെ പരാജയപ്പെടുത്തി. 2011ല്‍ പല്ലുകള്‍ എടുത്തു. ഇടതുഭാഗത്തെ മോണകള്‍ ദ്രവിച്ച് അടര്‍ന്നുപോയി.  കോഴഞ്ചേരി ജില്ലാആശുപത്രിയില്‍ മുടങ്ങാതെ പരിശോധന നടത്തുന്നുണ്ട്. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം കൃഷിയും, കന്നുകാലി വളര്‍ത്തലുമൊക്കെ നോക്കിക്കഴിയുകയാണിന്ന് കുഞ്ഞുപിള്ള.

MORE IN KERALA CAN SEASON 5
SHOW MORE
Loading...
Loading...