മറികടന്നവർ വഴിനടത്തും; പുതുസന്ദേശവുമായി കേരള കാന്‍; അഞ്ചാം പതിപ്പിന് തുടക്കം

keralacanopen-01
SHARE

അതിജീവിച്ചവര്‍ വഴികാട്ടുമെന്ന പുതുസന്ദേശവുമായി മനോരമ ന്യൂസ് കേരള കാന്‍. മലയാള ടെലിവിഷന്‍രംഗത്തെ ആദ്യ സാമൂഹികപ്രതിബദ്ധത പദ്ധതിയായ കേരള കാനിന്റെ അഞ്ചാം പതിപ്പ് ലോക കാന്‍സര്‍ ദിനത്തില്‍ തുടങ്ങുന്നത് മറികടന്നവര്‍ വഴിനടത്തും എന്ന മുദ്രാവാക്യവുമായാണ്. 

പരിശോധനയും ചികില്‍സയും മാത്രമല്ല ആത്മധൈര്യം കൂടിയാണ് ഒരു രോഗത്തെ വെല്ലുവിളിക്കുമ്പോള്‍ വേണ്ടത്. ഈ ധൈര്യം പകരാന്‍ ഏറ്റവും യോജ്യരായവര്‍ രോഗത്തെ കീഴ്പെടുത്തിയവരും. ബോധവല്‍കരണം, പ്രതിരോധം, ചികില്‍സാസഹായം, കരുതല്‍ തുടങ്ങിയ സന്ദേശങ്ങളുമായി നാലു പതിപ്പുകള്‍ പിന്നിട്ട ദൗത്യം ഇത്തവണ കാന്‍സര്‍ രോഗത്തെ വെല്ലുവിളിച്ച്, അതിജീവിച്ചവര്‍ക്കൊപ്പം ചേരുകയാണ്. ഈ രോഗത്തിന്റെ വഴിയില്‍ യാത്രതുടങ്ങിയവര്‍ക്ക് കൈത്താങ്ങേകുക എന്ന ഉദ്ദേശ്യത്തോടെ. ദൗത്യത്തെ പിന്തുണയ്ക്കുന്നത് തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലാണ്. അന്ന അലൂമിനിയം കമ്പനിയും സഹകരിക്കുന്നു. കേരള കാനിന്റെ മുഖമായി മഞ്ജു വാരിയര്‍ ഒപ്പം തുടരും.   

കരുതലിന്റെയും  ആശ്വാസ ഗീതങ്ങളുടെയും  ശബ്ദമായ കെ.എസ്.ചിത്രയുടെ സാന്നിധ്യം ദൗത്യത്തിന് കൂടുതല്‍ ശക്തിയേകുന്നു. ഇത്തവണ മുന്‍കരുതലിന്റെ വഴിയിലൂടെയാണ് യാത്ര. 50 ലക്ഷം രൂപയുടെ കാന്‍സര്‍ പ്രതിരോധപ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷം നടപ്പാവുക. വിവിധയിടങ്ങളില്‍ കാന്‍സര്‍ പരിശോധന ക്യാംപുകളും നടത്തും. 

MORE IN KERALA CAN SEASON 5
SHOW MORE
Loading...
Loading...