കാന്‍സറിനെതിരെ തുടരുന്ന ദൗത്യം; കേരള കാന്‍ അഞ്ചാം പതിപ്പിന് ഉജ്വല തുടക്കം

kerala-can
SHARE

മറികടന്നവർ വഴിനടത്തും എന്ന സന്ദേശവുമായി മനോരമ ന്യൂസ് കേരളകാന്‍ അഞ്ചാം പതിപ്പിന് ഉജ്വല തുടക്കം. തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ,  അഞ്ചാം സീസണിലെ ആദ്യമെഡിക്കൽ ക്യാംപ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കാൻസറിനെതിരെയുള്ള അതിജീവനത്തിൽ വലിയ ഉത്തരവാദിത്തമാണ് കേരള കാനിലൂടെ മനോരമ ന്യൂസ് വഹിക്കുന്നതെന്ന് ബിലീവേഴ്‌സ് ഈസ്റ്റേൺ സഭ പരമാധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ പറഞ്ഞു. നടി മ‍ഞ്ജു വാരിയര്‍  മുഖ്യാതിഥിയായി. 

പുതിയ പുലരിയുടെ പ്രതീക്ഷ കണ്ടാണ്  ഓരോരുത്തരും കാന്‍സര്‍രോഗ പരിശോധന ക്യാംപില്‍ പങ്കുകൊണ്ടത്. ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളജിന്റെ സഹകരണത്തില്‍ നിരവധിപ്പേര്‍ പരിശോധനയ്ക്കെത്തി. ബിലീവേഴ്സ് ഈസ്റ്റേൺ സഭ പരമാധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാനും മഞ്ജു വാര്യരും ദീപം തെളിയിച്ചതോടെ അഞ്ചാം പതിപ്പിന് ഔദ്യോഗിക തുടക്കം.

വലിയ സാമൂഹിക ഉത്തരവാദിത്തമാണ് മനോരമ ന്യൂസ് ഏറ്റെടുത്തിരിക്കുന്നതെന്ന് കേരള കാനിനെക്കുറിച്ച് ബിലീവേഴ്സ് ഈസ്റ്റേൺ സഭ പരമാധ്യക്ഷൻ. കേരള കാൻ രാജ്യത്തെവലിയ സാമൂഹ്യ ദൗത്യമായി വളർന്നു നിൽക്കുന്നതിൽ അഭിമാനമുണ്ടെന്ന് മഞ്ജു വാരിയർ. അതിജീവിച്ച് മുന്നേറാനുള്ള ഊർജമുണ്ടാകട്ടെയെന്ന് കൃഷണ പ്രസാദും പറഞ്ഞു.

മാത്യു ടി.തോമസ് എം.എൽ.എ ചടങ്ങിൽ അധ്യക്ഷനായി. ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രി ഡയറക്ടർ ജോർജ്.എം.ചാണ്ടി, മനോരമ ന്യൂസ് സീനിയർ കോഡിനേറ്റിങ് എഡിറ്റർ റോമി മാത്യു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയാണ് കേരള കാൻ അഞ്ചാം സീസണിലെ പങ്കാളി.

MORE IN KERALA CAN SEASON 5
SHOW MORE
Loading...
Loading...