കാൻസർ ചികിത്സ; വൈദ്യശാസ്ത്രശാഖകളെ സമന്വയിപ്പിക്കും; രാജ്യാന്തര സംഗമം

cancer-09
SHARE

കാന്‍സര്‍ ചികില്‍സയ്ക്ക് വിവിധ വൈദ്യശാസ്ത്ര ശാഖകളെ ഏകോപിപ്പിക്കുകയെന്ന ലക്ഷ്യവുമായി കൊച്ചിയില്‍ രാജ്യാന്തര സംഗമം.  ഗ്ലോബല്‍ ഹോമിയോപ്പതി ഫൗണ്ടേഷനാണ് ഇന്‍റഗ്രേറ്റീവ് ഓങ്കോളജി രാജ്യാന്തര സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.

കാന്‍സര്‍ ചികില്‍സാ രംഗത്ത് അലോപ്പതിക്കൊപ്പം ഹോമിയോ, ആയുര്‍വേദം അടക്കമുള്ള ചികില്‍സാധാരകളെയും സമന്വയിപ്പിക്കുന്നതിന് രാജ്യാന്തരതലത്തില്‍ ശ്രമം നടക്കുന്നുണ്ട്. ചെലവ് ചുരുക്കലും അതിവേഗം സൗഖ്യമുറപ്പാക്കലുമാണ് ലക്ഷ്യം.

രോഗിക്ക് മനോധൈര്യം നല്‍കുന്നതിന് ഓങ്കോ സൈക്കോളജി, വേദനസംഹാരികളുടെ അളവ് കുറയ്ക്കുന്നതിനായി അനുബന്ധ ചികില്‍സാധാരകളുടെ സഹായം എന്നിവയെല്ലാം ഉപയോഗപ്പെടുത്തുന്നുണ്ട്. ഇക്കാര്യങ്ങളിലെല്ലാം കൃത്യമായ രൂപരേഖ തയാറാക്കുകയാണ് സംഗമത്തിന്റെ ലക്ഷ്യം. ആസൂത്രണ ബോര്‍ഡിന്  രൂപരേഖ സമര്‍പ്പിക്കും. രോഗീകേന്ദ്രീകൃതമായ സംയുക്ത ചികില്‍സാ പദ്ധതി യൂറോപ്യന്‍ രാജ്യങ്ങളില്‍ അതിവേഗം വ്യാപിക്കുകയാണ്.

ആയുഷ് വകുപ്പിന്റെ കീഴിലുള്ള ചികില്‍സാ ധാരകളില്‍നിന്നുള്ളവരും, അലോപ്പതി ഡോക്ടര്‍മാരും, ആരോഗ്യമേഖലയിലെ വിദഗ്ധരും ഗവേഷകരും സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്. 

KERALA CAN SEASON 5
SHOW MORE
Loading...
Loading...