പാവപ്പെട്ടവർക്ക് തണൽ; ആർസിസിയിലെത്തുന്നവര്‍ക്ക് സൗജന്യ താമസമൊരുക്കി സ്നേഹക്കൂട്

kerala-can
SHARE

ആര്‍സിസിയില്‍ ചികില്‍സയ്ക്കെത്തുന്ന നിര്‍ധനരായ രോഗികള്‍ക്ക്  സൗജന്യ താമസ സൗകര്യവുമായി  തിരുവനന്തപുരത്തൊരു സ്നേഹക്കൂട്. ഒ സി ഡി മലബാര്‍ പ്രൊവിന്‍സിന്റേതാണ് ഇടപ്പഴഞ്ഞിയില്‍ പണിതീര്‍ത്ത ബന്‍സിഗര്‍ ഹോം.   ഇത്തരം സ്ഥാപനങ്ങളെ സർക്കാർ സ്കീമുകളുമായി ബന്ധിപ്പിക്കുന്നത് പരിഗണിക്കുമെന്ന് ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി തോമസ് ഐസക് പറഞ്ഞു. 

ആര്‍ സി സിയി ല്‍ ചികില്‍സയ്ക്കെത്തുന്ന പാവപ്പെട്ട രോഗികള്‍ക്കൊരു തണല്‍കൂടി..... അതാണ് ഇടപ്പഴഞ്ഞി കാര്‍മല്‍ നഗറില്‍ തലയുയര്‍ത്തി നില്ക്കുന്ന ബന്‍സിഗര്‍ ഭവനം. നല്ല കാറ്റും വെളിച്ചവും കിട്ടുന്ന മുറികള്‍... താമസ സൗകര്യത്തിനു പുറമേ ഭക്ഷണവും ആര്‍ സി സിയിലേയ്ക്കുള്ള ആംബുലന്‍സ് സൗകര്യവും സൗജന്യം.... കൊല്ലം രൂപതയുടെ മെത്രാനായിരുന്ന ദൈവദാസൻ ആർച്ചു ബിഷപ് അലോഷ്യസ് മരിയ ബെൻസിഗർ ഒസിഡിയുടെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് ഈ സ്നേഹഭവനം.

ഇരുപത്തിനാല് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള സൗകര്യങ്ങള്‍ നിലവിലുണ്ട്. ഭാവിയില്‍ കൂടുതല്‍ ആളുകളെ ഉള്‍ക്കാള്ളാനാകും വിധം വികസിപ്പിക്കും. കൗൺസിലിങ് സഹായവും ലഭിക്കും. ബെൻസിഗർ ഹോം മന്ത്രി തോമസ് ഐസക് ഉദ്ഘാ‌ടനം ചെയ്തു. ലത്തീൻ അതിരൂപത ആർച്ചുബിഷപ് ഡോ എം സൂസപാക്യം വെഞ്ചിരിപ്പ് കർമം നിർവഹിച്ചു. 

MORE IN KERALA CAN SEASON 5
SHOW MORE
Loading...
Loading...