അധിക സ്ക്രീൻടൈം കാഴ്ചയെ ബാധിക്കും; പഠന റിപ്പോർട്ടുമായി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രി

screen-06
പ്രതീകാത്മക ചിത്രം
SHARE

സ്മാര്‍ട്ട്ഫോണിന്റെയും, ഐപ്പാഡിന്റെയുമെല്ലാം അമിതമായ ഉപയോഗം  കുട്ടികളില്‍ നേത്രരോഗങ്ങള്‍ വര്‍ധിപ്പിക്കുന്നതായി കണ്ടെത്തല്‍. അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധരാണ് കുട്ടികളില്‍ ഹ്രസ്വദൃഷ്ടി അടക്കമുള്ള രോഗങ്ങള്‍ വ‍ര്‍ധിച്ചുവരുന്നതിന് കാരണം സ്ക്രീന്‍ ടൈം കൂടുന്നതാണെന്ന്  വ്യക്തമാക്കുന്നത്. 

വീടിന് പുറത്തിറങ്ങാതെ മൊബൈല്‍ ഫോണിലും ഐപ്പാഡിലും ടെലിവിഷനു മുന്നിലുമെല്ലാം സമയം ചെലവഴിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ ഒന്ന് ശ്രദ്ധിക്കുക. നിങ്ങളുടെ കുഞ്ഞിന്റെ  കണ്ണിന്റെ ആരോഗ്യം ഓരോ ദിവസവും ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. ഷോര്‍ട്ട് സൈറ്റ് അഥവാ ഹ്രസ്വദൃഷ്ടിക്കുള്ള സാധ്യത കൂടുതലാണ്. നേത്രരോഗ വിദഗ്ധര്‍ വിദഗ്ധര്‍ വ്യക്തമാക്കുന്നു.

രാജ്യാന്തര തലത്തില്‍ ഇത് സംബന്ധിച്ച് പഠനങ്ങള്‍ ഏറെയുണ്ട്. അതിനൊപ്പമാണ് അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ വിലയിരുത്തലും. 

കുട്ടികള് വീടിന് പുറത്ത് തുറസായ സ്ഥലങ്ങളില്‍ കളിച്ച് വളരമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. രക്ഷിതാക്കള്‍  അറിയാനും ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്നു. കാര്യം നിസാരമാണ് ആരോഗ്യമുള്ള നേത്രങ്ങളുമായി വളരണമെങ്കില്‍ കുഞ്ഞുങ്ങള്‍ സ്മാര്‍ട്ട് സ്ക്രീനുകള്‍ പരമാവധി അകറ്റി നിര്‍ത്തണം. അടച്ചിട്ട മുറിയില്‍ നിന്ന് പുറത്തിറങ്ങി ദൂരേക്ക് നോക്കണം, കളിച്ച് വളരണം.

MORE IN KERALA CAN SEASON 5
SHOW MORE
Loading...
Loading...