
കാന്‍സര്‍ രോഗം കാലിനെ കാര്‍ന്നു തിന്നിട്ടും ഒറ്റക്കാലുമായി മാരത്തണുകളില്‍ വരെ പങ്കെടുക്കുന്ന പാലക്കാട്ടുകാരനായ പ്രഭാകരനുണ്ട്. മനക്കരുത്തുകൊണ്ട് കാന്‍സറിനെ തോല്‍പ്പിച്ച ഇൗ ഇരുപത്തിയൊന്പതുകാരന് ജീവിത വിജയത്തിനായി ഒാടുകയാണ്.
പാലക്കാട് നടന്ന ഹാഫ് മാരത്തണില്‍ എല്ലാവരുടെയും കണ്ണുടക്കിയത് പ്രഭാകരന്റെ കാലിലായിരുന്നു. ആയിരത്തിലധികം പേരിലൊരുവനായി മലമ്പുഴ റോഡിലൂടെ ഒറ്റക്കാലില്‍ ആത്മവിശ്വാസത്തിന്റെ ട്രാക്കിലായിരുന്നു പ്രഭാകരനും. ഒന്നരവര്‍ഷം മുന്‍പ് കാന്‍സര്‍ രോഗം മായപ്പളളം സ്വദേശിയായ പ്രഭാകരന്റെ വലതുകാലിനെ ഇല്ലാതാക്കിയെങ്കിലും മനക്കരുത്തില്‍ ഇല്ലായ്മകള്‍ മറക്കുന്നു. കാല് മുറിച്ചുമാറ്റിയെങ്കിലും ഒരിടത്തും തോല്‍വിയില്ലാതെ ജീവിക്കാന്‍ പരിശീലിക്കുകയാണിപ്പോള്.
അഞ്ചുകിലോമീറ്റര്‍ ദൂരത്തിലാണ് ഹാഫ് മാരത്തണില്‍ പ്രഭാകരന് പങ്കെടുത്തത്. രാവിലെ പത്രവിതരണവും ചെറിയ കച്ചവടവുമൊക്കെയായി ഒരോ ദിവസവും ജീവിക്കാനായുളള ഒാട്ടത്തിലാണ് നാട്ടുകാര്‍ പ്രഭു എന്ന് വിളിക്കുന്ന പ്രഭാകരന്.