കാന്‍സര്‍രോഗികള്‍ക്ക് മുടി ദാനം ചെയ്ത് വിദ്യാര്‍ഥികൾ; 24 വിദ്യാര്‍ഥികൾ മുടിമുറിച്ചുനല്‍കി

Hair-Donation-3
SHARE

ലോക കാന്‍സര്‍ ദിനത്തില്‍ കാന്‍സര്‍രോഗികള്‍ക്ക് മുടി ദാനം ചെയ്ത്  വിദ്യാര്‍ഥികള്‍. കൊച്ചി ഇന്ദിരാഗാന്ധി നഴ്സിങ് കോളജിലെ 24 വിദ്യാര്‍ഥികളാണ് മുടിമുറിച്ചുനല്‍കി മാതൃകയായത്.

ക്യാന്‍സര്‍ ചികില്‍സയ്ക്കിടെ മുടി നഷ്ട്ടപ്പെട്ട രോഗികള്‍ക്ക് സ്വന്തം മുടി ദാനം ചെയ്യുന്നതില്‍ ആര്‍ക്കും  ഒരാശങ്കയുമില്ല. പൊന്നുപോലെ നോക്കിവളര്‍ത്തിയ മുടി 24 വിദ്യാര്‍ഥികളും മുറിച്ച് ദാനം ചെയ്തു.

ഇവര്‍ക്കൊപ്പം പുറത്തുനിന്നുള്ള ഒരു പെണ്‍കൂട്ടികൂടെ മുടിമുറിച്ചു. ദാനമായി ലഭിക്കുന്ന മുടികൊണ്ട് വിഗ് നിര്‍മ്മിച്ച് നല്‍കുന്ന നിരവധി സംരഭങ്ങള്‍ ഉണ്ട്. പക്ഷെ പലപ്പോഴും ആവശ്യത്തിന് മുടി ലഭിക്കാറില്ല. ഈയൊരു ദൗത്യത്തിന് മുന്നിട്ടിറങ്ങിയ വിദ്യാര്‍ഥികളെ ചടങ്ങിലെത്തിയ ക്യാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോക്ടര്‍ .വി.പിഗംഗാദരന്‍ അഭിനന്ദിച്ചു.

MORE IN KERALA CAN SEASON 5
SHOW MORE
Loading...
Loading...