കാന്‍സര്‍ രോഗികള്‍ക്ക് പ്രതീക്ഷ; കെ.എസ്.ഡി.പി മരുന്നുകള്‍ ഉല്‍പാദിപ്പിക്കും

cancer-patients-2
SHARE

കാന്‍സര്‍ രോഗികള്‍ക്ക് പ്രതീക്ഷയുമായി ബജറ്റ്. കാന്‍സര്‍ മരുന്നുകള്‍ ഉല്‍പാദിപ്പിക്കാന്‍ കെ.എസ്.ഡി.പിയില്‍ പ്രത്യേകപാര്‍ക്ക് തുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. 

2021–22ല്‍ മൂന്ന് വ്യവസായ ഇടനാഴികള്‍ തുടങ്ങും. വിഴിഞ്ഞം–നാവായിക്കുളം മേഖലയില്‍ 78 കി.മീ. ആറുവരിപ്പാതയും വാണിജ്യ–വ്യവസായമേഖലയും. 25000 കോടി രൂപ നിക്ഷേപവും രണ്ടരലക്ഷം തൊഴിലവസരവും. 100 കോടി അനുവദിച്ചു.വ്യവസായസൗഹൃദപട്ടികയില്‍ കേരളത്തെ ആദ്യ പത്തില്‍ ഉള്‍പ്പെടുത്തല്‍ ലക്ഷ്യം.

∙ചാംപ്യന്‍സ് ബോട്ട് ലീഗ് പുനരാരംഭിക്കും

ടൂറിസം മേഖലയില്‍ പശ്ചാത്തലവികസനത്തിന് 117 കോടി

കേരള വിനോദസഞ്ചാര തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആരംഭിക്കും

വിനോദസഞ്ചാരമേഖലയുടെ മാര്‍ക്കറ്റിങ്ങിന് നൂറുകോടി രൂപ

∙പ്രവാസി ഓണ്‍ലൈന്‍ സംഗമം

പ​ഞ്ചായത്തുകളും നഗരസഭകളും പ്രവാസി ഓണ്‍ലൈന്‍ സംഗമം സംഘടിപ്പിക്കും

ഏകോപിത പ്രവാസി തൊഴില്‍ പദ്ധതിക്ക് 100 കോടി; സമാശ്വാസപദ്ധതിക്ക് 30 കോടി

തിരിച്ചുവന്ന പ്രവാസികളുടെ പെന്‍ഷന്‍ 3000 രൂപയാക്കി; വിദേശത്ത് തുടരുന്നവര്‍ക്ക് 3500

∙തരിശുരഹിതകേരളം നടപ്പാക്കും

സംഘകൃഷി ഗ്രൂപ്പുകളുടെ എണ്ണം എഴുപത്തയ്യായിരത്തില്‍ നിന്ന് ഒരുലക്ഷമാക്കും

∙തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ക്ഷേമനിധി

തൊഴിലുറപ്പ് പദ്ധതിക്ക് 4047 കോടി; 75 ദിവസം തൊഴില്‍ ഉറപ്പാക്കും

75 ദിവസം തൊഴിലെടുത്ത മുഴുവന്‍ പേര്‍ക്കും ഉല്‍സവബത്ത 

20 ദിവസമെങ്കിലും തൊഴിലെടുത്ത മുഴുവന്‍ പേര്‍ക്കും ക്ഷേമനിധി അംഗത്വം

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് നൂറുകോടി രൂപ; ഇന്‍റേണ്‍ഷിപ് സ്കീമിന് നൂറുകോടി

MORE IN KERALA BUDGET 2021
SHOW MORE
Loading...
Loading...