വനിതാ സിനിമാ സംവിധായകര്‍ക്ക് 3 കോടിയുടെ സഹായം

film-art-02
SHARE

വനിതാ സിനിമാ സംവിധായകര്‍ക്ക് പരമാവധി 50 ലക്ഷംവച്ച് 3 കോടിയുടെ സഹായം നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്.  പട്ടികവിഭാഗങ്ങളിലെ സംവിധായകരുടെ സിനിമകള്‍ക്ക് രണ്ട് കോടി രൂപ. കൊച്ചി കടവന്ത്രയില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സെന്റര്‍ ആരംഭിക്കും. 

അമച്വര്‍ നാടകമേഖലയ്ക്ക് 3 കോടി. പ്രഫഷണല്‍ നാടകങ്ങള്‍ക്ക് 2 കോടി. കോഴിക്കോട്ട് എം.പി.വീരേന്ദ്രകുമാര്‍ സ്മാരകത്തിന് 5 കോടി. ആറന്മുളയില്‍ സുഗതകുമാരി സ്മാരകത്തിന് 2 കോടി.

∙ എല്ലാ സ്കൂളുകളിലും കൗണ്‍സലര്‍മാര്‍

സ്കൂളുകളിലെ സൈക്കോ–സോഷ്യല്‍ കൗണ്‍സലര്‍മാരുടെ ഓണറേറിയം 24000 രൂപ

പാചകത്തൊഴിലാളികളുടെ വേതനം 50 രൂപ കൂട്ടി; ആയമാരുടെ വേതനത്തില്‍ 500 രൂപ വര്‍ധന

∙ മൃഗങ്ങള്‍ക്കും ആംബുലന്‍സ് സേവനം

രാത്രികാലങ്ങളിലും മൃഗാരോഗ്യസേവനം ലഭ്യമാക്കാന്‍ 10 കോടിയുടെ പദ്ധതി

∙ കാരുണ്യ ഫണ്ട് തുടരും

കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി നടപ്പാക്കും

റീജണല്‍ കാന്‍സര്‍ സെന്ററിന് 71 കോടി; മലബാര്‍ കാന്‍സര്‍ സെന്ററിന് 25 കോടി

∙ കോവിഡ് വാക്സീന്‍ സൗജന്യം

സംസ്ഥാനത്ത് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് സൗജന്യം

∙ ലൈഫ് മിഷനില്‍ ഒന്നരലക്ഷം വീട്

2021–22ല്‍ ഒന്നരലക്ഷം കുടുംബങ്ങള്‍ക്ക് കൂടി വീടുനല്‍കും

∙ പത്രപ്രവര്‍ത്തക പെന്‍ഷന്‍ കൂട്ടി

ജേണലിസ്റ്റ്, നോണ്‍ ജേണലിസ്റ്റ് പെന്‍ഷന്‍ ആയിരം രൂപ വര്‍ധിക്കും

തിരുവനന്തപുരത്ത് വനിതാമാധ്യമപ്രവര്‍ത്തകര്‍ക്ക് താമസസൗകര്യം

MORE IN KERALA BUDGET 2021
SHOW MORE
Loading...
Loading...