സമഗ്ര സാമ്പത്തിക പാക്കേജ് ഇടം നേടിയില്ല; നിരാശയിൽ ടൂറിസം രംഗം

tourism
SHARE

ടൂറിസംമേഖലയ്ക്കായി പ്രഖ്യാപിച്ച ബജറ്റ് നിര്‍‍ദേശങ്ങളോട് സമ്മിശ്രപ്രതികരണം. പലിശ രഹിതവായ്പയും തൊഴിലാളി ക്ഷേമനിധി ബോർഡ് രൂപീകരണവും ഹൗസ് ബോട്ട് ഉടമകള്‍ സ്വാഗതംചെയ്തു. എന്നാല്‍ സമഗ്ര സാമ്പത്തിക പാക്കേജ് ബജറ്റില്‍ ഇടംനേടാഞ്ഞതില്‍ വിനോദസഞ്ചാരമേഖല നിരാശയിലുമാണ്.

വിദേശ വിനോദ സഞ്ചാരികളെ ഉള്‍പ്പടെ ആകര്‍ഷിക്കാനുള്ള ടൂറിസം മാർക്കറ്റിങ്ങിനായി നൂറുകോടി രൂപ വകയിരുത്തിയത് പ്രതീക്ഷ നൽകുന്നതാണ്. ചാമ്പ്യന്‍സ് ബോട്ട് ലീഗിന് തുക മാറ്റിവച്ചതും വിനോദസഞ്ചാരമേഖലയ്ക്ക് ഉണര്‍വ് പകരും. അതിനേക്കാള്‍ ആശ്വാസകരമാണ് തൊഴിലാളികൾക്കായി ക്ഷേമനിധി ബോർഡ് എന്ന പ്രഖ്യാപനം. സംരഭകര്‍ക്കുള്ള പലിശരഹിത വായ്പയെ പ്രതീക്ഷയോടെ കാണുന്നുണ്ടെങ്കിലും മുൻപ് പ്രഖ്യാപിച്ച് പാളിപ്പോയ പദ്ധതിയാണിത്. ബാങ്കുകൾ ടൂറിസം സംരംഭകർക്ക് വായ്പ നിഷേധിച്ചതായിരുന്നു കാരണം. ഇക്കാരണങ്ങളാലെല്ലാം തന്നെ ബജറ്റിനെക്കുറിച്ച് രണ്ടഭിപ്രായമാണുളളത്. 

കേരളബാങ്ക് വഴി വായ്പ നൽകിയാൽ പലിശരഹിത വായ്പാ പദ്ധതി ഗുണം ചെയ്യുമെന്നാണ് വ്യവസായികളുടെ പക്ഷം. കേരളത്തിന്റെ ടൂറിസം ഹബ്ബ് ആയ ആലപ്പുഴ, വിനോദസഞ്ചാര മേഖലയില്‍ കുറെക്കൂടി പ്രതീക്ഷിച്ചിരുന്നെങ്കിലും ധനമന്ത്രി നിരാശപ്പെടുത്തിയെന്ന അഭിപ്രായവും ഉണ്ട്.

MORE IN KERALA BUDGET 2021
SHOW MORE
Loading...
Loading...