സ്വര്‍ണത്തിനും വാഹനങ്ങള്‍ക്കും വില കുറയും; വാറ്റ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ തുടരും

Kerala-Budget-2021-HD-Thumb
SHARE

പ്രളയസെസ് വേണ്ടെന്ന് വച്ചതോടെ ഒാഗസ്റ്റ് മുതല്‍, സ്വര്‍ണത്തിനും വാഹനങ്ങള്‍ക്കും ഒരു ശതമാനം വില കുറയും. വൈദ്യുതി വാഹനങ്ങള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ച ബജറ്റ്,പരിസ്ഥിതി സൗഹൃദ  കെട്ടിടങ്ങൾക്ക് നികുതിയിൽ അന്‍പത് ശതമാനം വരെ കുറവ് അനുവദിച്ചു. വാറ്റ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ തുടരും.

ഇപ്പോള്‍ ഈടാക്കുന്ന ഒരു ശതമാനം പ്രളയസെസ് ജൂലൈയോടെ അവസാനിക്കും. സെസ് എടുത്തുകളയുന്നതോടെ സ്വര്‍ണത്തിന് ഒാഗസറ്റ് മുതല്  പവന് 90 രൂപയോളവും അഞ്ചുലക്ഷം രൂപ വരെയുള്ള കാറിന് അയ്യായിരം രൂപ വരെയും കുറയും. ഗൃഹോപകരണങ്ങള്‍, ആയിരം രൂപയ്ക്ക് മേലുള്ള തുണിത്തരങ്ങള്‍,നിര്‍മാണ സാമഗ്രികള്‍ എന്നിവയ്ക്കും ഒരു ശതമാനം വില കുറയും.വാറ്റ് നികുതിയില്‍ ഒറ്റത്തവണ തീർപ്പാക്കൽ തുടരും. സി. എൻ ജി, എൽഎൻജി വാറ്റ് നികുതി 14.5ൽ നിന്ന് 5 ശതമാനമായി കുറച്ചു. ഇതുവഴി 166 കോടിയാണ് സര്‍ക്കാരിന് വരുമാന നഷ്ടംപുതുതായി റജിസ്റ്റർ ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് 5 വർഷത്തേക്ക് നികുതിയില്‍ 50 ശതമാനം ഇളവ്. 10000 ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് 25000 മുതല്‍ 30000 രൂപവരെ സബ്സിഡി നല്‍കും. പാലിയേറ്റീവ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങളെ  നികുതിയിൽ നിന്ന് ഒഴിവാക്കും.സർക്കാർ വ്യവസായ പാർക്കുകളുടെയും പ്ലോട്ടുകളുടെയും തീറാധാരങ്ങളുടെ സ്റ്റാംപ് ഡ്യൂട്ടി നാല് ശതമാനമായും റജിസ്ട്രേഷൻ ഫീസ് ഒരു ശതമാനമായും കുറച്ചു. പുതിയ വ്യവസായ നിഷേപങ്ങൾക്ക് ആദ്യ അഞ്ചു വർഷം വൈദ്യുതി ചാർജിൻ മേലുള്ള ഡ്യൂട്ടി ഒഴിവാക്കി. പ്രാദേശിക കെട്ടിട നികുതിയിൽ 20 ശതമാനം ഇളവും നല്‍കിയിട്ടുണ്ട്. 

MORE IN KERALA BUDGET 2021
SHOW MORE
Loading...
Loading...