E mail

  Password

  Forgot your password ?

  OR
  ×
 • Sign Out

Last Updated Wednesday September 23 2020 05:42 AM IST

Facebook
Twitter
Google Plus
Youtube

കേരള ബജറ്റ് 2017

 • kudumba-budget-t.jpg

  കുടുംബബജറ്റ്

  അടിസ്ഥാന സൗകര്യവികസനത്തിനും പൊതുജനാരോഗ്യത്തിനും വിദ്യാഭ്യാസത്തിനും ഊന്നൽ നൽകി സംസ്ഥാനബജറ്റ്. മാലിന്യം വലിച്ചെറിയാത്ത നാട് മികച്ച റോഡുകളും പാലങ്ങളുമുള്ള നാട് ആരോഗ്യ പരിരക്ഷയ്ക്ക് പ്രത്യേക ഊന്നൽ നൽകിയ ബജറ്റിൽ ആശുപത്രികളിൽ മികച്ച സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നു. സ്ത്രീസുരക്ഷയുടെ പ്രാധാന്യം ഊന്നി

ഇടമലക്കുടിയിൽ വിദ്യാഭ്യാസരംഗത്തെ പ്രതിസന്ധി പരിഹരിക്കാൻ ബജറ്റിൽ നടപടി

idamalakudy-budget-t.jpg

ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിൽ വിദ്യാഭ്യാസരംഗത്തെ പ്രതിസന്ധി പരിഹരിക്കാൻ ബജറ്റിൽ നടപടി. തുടർ വിദ്യാഭ്യാസ സൗകര്യങ്ങളോടെ പഞ്ചായത്തിൽ പുതിയ സ്കൂൾ ആരംഭിക്കുമെന്നാണ് പ്രഖ്യാപനം.പഠനം പാതിവഴിയിൽ ഉപേക്ഷിച്ച ആദിവാസി കുട്ടികൾക്ക് തുടർവിദ്യാഭ്യാസത്തിനായി പ്രത്യേക പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. മനോരമ

സ്ത്രീസുരക്ഷയ്ക്കും ആരോഗ്യപരിപാലത്തിനും ഊന്നൽ നൽകുന്ന ബജറ്റ്

women-budget-t.jpg

സ്ത്രീസുരക്ഷയ്ക്കും ആരോഗ്യപരിപാലത്തിനും ഊന്നൽ നല്കിയാണ് തോമസ് ഐസക്കിന്റെ ബജറ്റ്. ഇരകളുടെ സംരക്ഷണത്തിനും പുനഃരധിവാസത്തിനും 5 കോടിയുടെ പ്രത്യേക ഫണ്ട് അനുവദിച്ചു. കാരുണ്യ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഒരുവര്‍ഷംകൂടി തുടരും. അവയവമാറ്റം നടത്തിയവര്‍ക്ക് 10% വിലയ്ക്ക് മരുന്ന് ലഭ്യമാക്കും.

എന്തൊക്കെ കിട്ടി ? ബജറ്റ് 2017 അവലോകനം

kerala-budget2017.jpg

ഒരു ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റെന്നാല്‍ അത് വരവുചെലവു കണക്കുകളുടെ തരംതിരിച്ചുള്ള അവതരണം മാത്രമല്ല. ജനജീവിതത്തിന്‍റെ സമസ്തമേഖലകളെയും സ്പര്‍ശിക്കുന്നതാണ്. കേരളത്തിലെ ഏക ഗോത്രവര്‍ഗപഞ്ചായത്തായ ഇടമലക്കുടിവരെയെത്തി ബജറ്റ് പ്രഖ്യാപനം. ഇത്തരത്തില്‍ സാധാരണ ജനജീവിതത്തിന്‍റെ ഏതൊക്കെ മേഖലകളില്‍ നേരിട്ട്

ജനക്ഷേമ ബജറ്റിൽ സാമൂഹിക സുരക്ഷ, വികസനം, സൗജന്യ ഇന്റർനെറ്റ്

kerala-budget-2.jpg

ആർദ്രം, ഹരിതകേരളം, ലൈഫ്, വിദ്യാഭ്യാസസംരക്ഷണ യജ്ഞം എന്നിങ്ങനെ സർക്കാരിന്റെ നാല് മിഷനുകളുടെ നടത്തിപ്പിനാണ് ഇത്തവണത്തെ ബജറ്റിൽ ഊന്നൽ. അടിസ്ഥാനസൗകര്യമേഖലയിലെ പദ്ധതികൾക്ക് കിഫ്ബിയെയാണ് ആശ്രയിച്ചിരിക്കുന്നത്. 25000 കോടിരൂപയുടെ അടിസ്ഥാനസൗകര്യപദ്ധതികളാണ് പ്രഖ്യാപിച്ചത്. 5628 കോടിരൂപയുടെ 182 റോഡുകളും 2557

പൊതുമേഖലയുടെ വിഹിതം 100 കോടിയിൽ നിന്ന് 270 കോടിരൂപയായി ഉയർത്തി

case-against-ksrtc.jpg

പൊതുമേഖലയുടെ വിഹിതം ബജറ്റിൽ 100 കോടിയിൽ നിന്ന് 270 കോടിരൂപയായി ഉയർത്തി. കെ.എസ്.ആർ.ടി.സിയുടെ പുനരുദ്ധാരണത്തിന് 3000 കോടിരൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. സേവനമേഖലയിൽ ഐ.ടിക്കും ടൂറിസത്തിനുമായി 1375 കോടിരൂപയാണ് വകയിരുത്തിയത്. 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് സേവനം നൽകുമെന്നും ധനമന്ത്രി

ബജറ്റ് ചോർന്നെന്ന് പ്രതിപക്ഷം; രേഖകൾ സമൂഹമാധ്യമങ്ങളിൽ വന്നെന്ന് ആരോപണം

budget-fight-3.jpg

ബജറ്റ് േരഖ ചോര്‍ന്നെന്ന് പ്രതിപക്ഷം, സാമൂഹികമാധ്യമങ്ങളില്‍ വന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. ആവശ്യമായ പരിശോധന നടത്തുമെന്ന് സ്പീക്കര്‍. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബജറ്റിന്റെ പ്രിന്റുമായായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ്

wifi-1.jpg

സംസ്ഥാനത്ത് 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിന് നടപടിയെടുക്കുമെന്ന് ബജറ്റിൽ ധനമന്ത്രിയുടെ പ്രഖ്യാപനം. മറ്റുള്ളവര്‍ക്കെല്ലാം കുറഞ്ഞചെലവില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കും. ഇന്റർനെറ്റ് സേവനം പൗരാവകാശമാക്കി മാറ്റുമെന്ന് ധനമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ സേവനങ്ങളും ഇടപാടുകളും ഐടി

അവയവമാറ്റം കഴിഞ്ഞവർക്കുള്ള തുടർചികിത്സാമരുന്നുകൾ വിലക്കുറവിൽ ലഭ്യമാക്കും

Human organ for transplant

അവയവമാറ്റശസ്ത്രക്രിയ കഴിഞ്ഞവര്‍ വലിയവിലയ്ക്ക് മരുന്നുവാങ്ങാനാകാതെ ദുരിതമനുഭവിക്കുന്നത് മനോരമ ന്യൂസാണ് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍കൊണ്ടുവന്നത്. അവരുടെ ദുരിതത്തിന് പ്രതിവിധി നിര്‍ദേശിക്കുന്നു ബജറ്റ്. പത്ത് ശതമാനം തുകയ്ക്ക് മരുന്ന് ലഭ്യമാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.. മരുന്ന് വില താങ്ങാനാകാതെ

എല്ലാ സാമൂഹ്യക്ഷേമ പെൻഷനുകളും നൂറുരൂപ വീതം വർധിപ്പിച്ചു

social-welfare-pension.jpg

എല്ലാ സാമൂഹ്യക്ഷേമ പെൻഷനുകളും നൂറുരൂപ വീതം വർധിപ്പിച്ച് സംസ്ഥാന ബജറ്റ്. ഭിന്നശേഷിക്കാർക്ക് ഉന്നതവിദ്യാഭ്യാസത്തിൽ അഞ്ചുശതമാനവും ജോലിക്ക് നാലു ശതമാനവും സംവരണം ഏർപ്പെടുത്തി. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കും. അറുപതുവയസുപിന്നിട്ട, സർവീസ് പെൻഷനില്ലാത്ത,

ബജറ്റ് പ്രസംഗത്തിലുടനീളം നിറഞ്ഞത് എം.ടിയും അദ്ദേഹത്തിന്റെ വരികളും

mt-issac.jpg

മന്ത്രി തോമസ് ഐസകിന്റെ ബജറ്റ് പ്രസംഗത്തിലുടനീളം നിറഞ്ഞത് എം.ടി. വാസുദേവൻ നായരും അദ്ദേഹത്തിന്റെ വരികളും. നോട്ട് ബന്ദിയിലെ വരികൾ തുടക്കത്തിലും ഒടുക്കത്തിലും ധനമന്ത്രിക്ക് തുണയായപ്പോൾ ഒരോ വിഷയത്തിലും എംടിയുടെ കഥാപാത്രങ്ങൾ പശ്ചാത്തലം സൃഷ്ടിച്ചു എം.ടി വാസുദേവൻ നായരും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുമാണ്

നോട്ട് നിരോധനത്തെ നേരിടാന്‍ മുഖ്യ ആയുധം കിഫ്ബി

issac-2017.jpg

നോട്ട് നിരോധനത്തെ നേരിടാന്‍ മുഖ്യ ആയുധം കിഫ്ബിയാണെന്ന് ബജറ്റവതരണത്തിൽ ധനമന്ത്രി തോമസ് ഐസക്. റവന്യൂ കമ്മി നേരിടാന്‍ കിഫ്ബി വഴി ബജറ്റിനുപുറത്ത് നിക്ഷേപസമാഹരണം നടത്തും. മാന്ദ്യവിരുദ്ധ പാക്കേജ് നടപ്പാകേണ്ടത് ഈ വർഷമാണ്. 15,000 കോടിയുടെ പദ്ധതികള്‍ക്ക് നിര്‍വഹണാനുമതിയായിട്ടുണ്ട്. 22,000 കോടിയുടെ

ബജറ്റിൽ സന്തോഷത്തോടെ ബീഡി തൊഴിലാളികൾ

beedi-workers.jpg

ബീഡി വ്യവസായത്തില്‍ നിന്ന് പിരിച്ചെടുത്ത എട്ടു കോടി രൂപയുടെ നികുതി തിരിച്ചുനൽകാൻ ബജറ്റിൽ പ്രഖ്യാപനം നടത്തിയതിന്റെ സന്തോഷത്തിലാണ് കണ്ണൂരിലെ ബീഡി തൊഴിലാളികൾ . തീരുമാനത്തോടെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായി ബീഡി തൊഴിലാളികൾ പറഞ്ഞു.

തൊഴിലാളികൾക്കു ഒരു ഗുണവും ഇല്ലാത്ത ബജറ്റെന്നു പരാതി

traders-reaction.jpg

സാധാരണക്കാരായ തൊഴിലാളികൾക്കു ഒരു ഗുണവും ഇല്ലാത്ത ബജറ്റെന്നു കോഴിക്കോട് പാളയം മാര്‍ക്കറ്റിലെ ചെറുകിട വ്യാപാരികളും തൊഴിലാളികളും പറയുന്നു. ടാക്സിലും മറ്റും ഇളവ് പ്രതീക്ഷിച്ച കച്ചവടക്കാരെ നിരാശരാക്കുന്ന ബജറ്റായിരുന്നെന്നും പറയുന്നു.

കോരന് കഞ്ഞി കുമ്പിളിൽ തന്നെ; നിരാശയോടെ കർഷകരും

farmersbudget.jpg

ബജറ്റ് പ്രതീക്ഷയ്ക്കൊത്തുയർന്നില്ലെന്നു നെൽ-ക്ഷീരകർഷകർ. പാഡി ബോർഡെന്ന കർഷകരുടെ ആവശ്യം നടപ്പാക്കിയില്ല. കുട്ടനാടൻ കാർഷികമേഖലയെ ബജറ്റ് പാടെ അവഗണിച്ചെന്നും കർഷകർ പറയുന്നു.

സക്കർബർഗ് ആഫ്രിക്കയിൽ കുഴിച്ചു; തോമസ് ഐസക് കേരളത്തിൽ ‘പോസ്റ്റിട്ടു’

thomas-issac.jpg

നാലു ദിവസം മുൻപാണ്–ആഫ്രിക്കൻ രാജ്യമായ യുഗാണ്ടയിൽ ഫെയ്സ്ബുക് നടപ്പാക്കാനിരിക്കുന്ന ഇന്റർനെറ്റ് പദ്ധതിയെപ്പറ്റിയുള്ള വാർത്ത പുറത്തുവരുന്നത്. രാജ്യത്ത് 600 കിലോമീറ്റർ ദൂരത്തിൽ ഫൈബർ ഒപ്റ്റിക് കേബിളുകളിടുന്നതിനെപ്പറ്റിയായിരുന്നു ഇത്. യുഗാണ്ടയിലെ 30 ലക്ഷം ജനങ്ങൾക്ക് ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കുന്നതാണ്

എല്ലാ പ്രതീക്ഷകളും തകർത്ത ബജറ്റ്; നിരാശയോടെ വീട്ടമ്മമാർ

housewife-reaction.jpg

വീട്ടമ്മമാർക്കു ആശ്വാസമാകുന്ന ഒരു പരാമർശവും ബ‌ജറ്റിൽ ഇല്ലെന്നു പരാതി. എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കുന്ന ബജറ്റാണിതെന്നു വീട്ടുമ്മമാർ പറയുന്നു. പാൽ, അരി, പഞ്ചസാര വില വർധന കാരണം ഒരു നിവർത്തിയുമില്ലാത്ത സ്ഥിതിവിശേഷമാണുള്ളതെന്നും കൊച്ചി വൈറ്റിലയിലെ വീട്ടമ്മമാർ

കേരളം സമ്പൂര്‍ണ വൈദ്യുതീകരണത്തിലേക്ക്

bulb.jpg

മാര്‍ച്ച് 31 ന് കേരളം സമ്പൂര്‍ണ വൈദ്യുതീകരണത്തിലേക്കെത്തുമെന്ന് ധനമന്ത്രി. ശേഷിച്ച പ്രവൃത്തികള്‍ക്ക് 174 കോടി രൂപ വകയിരുത്തി. വൈദ്യുതിമേഖലയ്ക്ക് 1565 കോടി വകയിരുത്തി. മുടങ്ങിയ പദ്ധതികള്‍ പൂര്‍ത്തിയാക്കും. തെരുവുവിളക്കുകള്‍ മുഴുവന്‍ എല്‍ഇഡിയാക്കും. ശബരിമലയ്ക്ക് 25 കോടി രൂപ രൂപ പ്രഖ്യാപിച്ചു.

റോഡുവികസനം മുഖ്യലക്ഷ്യം; അന്‍പതിനായിരം കോടിയുടെ നിക്ഷേപം

road-tarring.jpg

റോഡുവികസനത്തിന് അഞ്ചുവര്‍ഷം കൊണ്ട് അന്‍പതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് പദ്ധതിയിടുന്നതെന്ന് ധനമന്ത്രി. 2017-18 ല്‍ റോഡ്, പാലം നിര്‍മാണത്തിന് 1350 കോടി വകയിരുത്തി. പാലങ്ങളുടെ സുരക്ഷ അവലോകനംചെയ്യും. അപകടകരമായവ പുനര്‍നിര്‍മിക്കും. 267 കിലോമീറ്റര്‍ മലയോരഹൈവേ നിർമ്മിക്കും. ഇതിനായി കിഫ്ബി 3500 കോടി

ജിഎസ്ടിക്ക് തയാറെന്ന് ധനമന്ത്രി

gst.jpg

കേരളം ജിഎസ്ടി നടപ്പാക്കാന്‍ തയാറായെന്ന് ധനമന്ത്രി. നിയമം നടപ്പായാല്‍ വാണിജ്യനികുതി ചെക്പോസ്റ്റുകള്‍ ഇല്ലാതാകും. സ്വാഭാവിക റബറിന് നികുതി ഇളവുണ്ടാകും. സൗരോര്‍ജപാനലുകളുടെ നികുതി ഒരുശതമാനമാക്കി കുറച്ചു. മുന്‍കാലപ്രാബല്യത്തോടെയാണ് ഇത്. ജിഎസ്ടി നടപ്പാകുമ്പോള്‍ ലോട്ടറി നികുതിനിയമം ഇല്ലാതാകും. ലൈസന്‍സ്

വിദ്യാഭ്യാസവായ്പ തിരിച്ചടയ്ക്കാന്‍ സഹായം

education-certificate-t.jpg

വിദ്യാഭ്യാസവായ്പ തിരിച്ചടയ്ക്കാന്‍ ബജറ്റിൽ സർക്കാരിന്റെ സഹായ വാഗ്ദാനം. വായ്പത്തുകയുടെ 60% സര്‍ക്കാര്‍ നല്‍കുമെന്നാണ് പ്രഖ്യാപനം. സര്‍വകലാശാലകള്‍ക്ക് 381 കോടി രൂപ വകയിരുത്തി. പദ്ധതിയിതരസഹായമായി 1298 കോടിയും വകയിരുത്തിയിട്ടുണ്ട്. മികച്ച സര്‍വകലാശാലയ്ക്കുള്ള ഗവര്‍ണറുടെ പുരസ്കാരം 6 കോടിയാക്കി ഉയർത്തി.

സ്ത്രീസുരക്ഷയ്ക്ക് പ്രാധാന്യം നൽകുമെന്ന് ധനമന്ത്രി

women-1.jpg

സ്ത്രീസുരക്ഷയ്ക്ക് പ്രാധാന്യം നൽകുമെന്ന് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. ഇരകളുടെ സംരക്ഷണത്തിനും പുനഃരധിവാസത്തിനും 5 കോടി രൂപ വകയിരുത്തി. പിങ്ക് കണ്‍ട്രോള്‍ റൂമിന് 12 കോടി രൂപ വകയിരുത്തി. രണ്ട് രക്ഷാവീടുകള്‍ ഒരുക്കും. ജന്‍ഡര്‍ ബജറ്റ് പുനഃസ്ഥാപിച്ചതായും ധനമന്ത്രി പ്രഖ്യാപിച്ചു. വ്യാപാരികള്‍ക്ക്

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യഇന്‍ഷുറന്‍സ്

health-1-2-1.jpg

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി അറിയിച്ചു. പ്രീമിയം ശമ്പളത്തില്‍ നിന്നും മെഡിക്കല്‍ അലവന്‍സില്‍ നിന്നും ഈടാക്കും. കാര്‍ഷികമേഖലയ്ക്ക് 2100 കോടി രൂപ വകയിരുത്തി. നെല്ല് സംഭരണത്തിന് 700 കോടി രൂപ വകയിരുത്തി. കാസര്‍കോട് പാക്കേജിന് 90

കാര്‍ഷികമേഖലയ്ക്ക് 2100 കോടി രൂപ വകയിരുത്തി

agriculture-1-2-1.jpg

വരുന്ന സാമ്പത്തിക വർഷം കാര്‍ഷികമേഖലയ്ക്ക് 2100 കോടി രൂപ ബജറ്റിൽ വകയിരുത്തി. നെല്ല് സംഭരണത്തിന് 700 കോടി രൂപയും കാസര്‍കോട് പാക്കേജിന് 90 കോടി രൂപയും വകയിരുത്തി. മൂല്യ വര്‍ധിത ഉല്‍പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കും. മൃഗസംരക്ഷണത്തിന് 308 കോടിയും ഡയറിവികസനത്തിന് 98 കോടി രൂപയും വകയിരുത്തി. ക്ഷീര കര്‍ഷക

ഒരു ലക്ഷം ഭവനരഹിതര്‍ക്ക് വീടുനല്‍കും

house-1-2.jpg

വരുന്ന സാമ്പത്തിക വർഷം ഒരു ലക്ഷം ഭവനരഹിതര്‍ക്ക് വീടുനല്‍കുമെന്ന് ധനമന്ത്രിയുടെ പ്രഖ്യാപനം. സമഗ്ര പാര്‍പ്പിടനിര്‍മാണപദ്ധതി നടപ്പാക്കും. അഞ്ചുവര്‍ഷത്തെ സമഗ്രപാര്‍പ്പിട പദ്ധതിക്ക് 16000 കോടി രൂപയെങ്കിലും ചെലവുവരും. സ്കൂള്‍ നവീകരണത്തിന് മാസ്റ്റര്‍ പ്ലാൻ തയ്യാറാക്കും., കിഫ്ബിയില്‍ നിന്ന് 500 കോടി

കരിമണല്‍ ഖനനം പൊതുമേഖലയില്‍ വിപുലപ്പെടുത്തും

sand-mi-ning-site.jpg

കരിമണല്‍ ഖനനം പൊതുമേഖലയില്‍ വിപുലപ്പെടുത്തുമെന്ന് ധനമന്ത്രി. ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് 482 കോടി അടങ്കല്‍ വകയിരുത്തി. പൊതുമേഖലാസ്ഥാപനങ്ങള്‍ ലാഭകരമാക്കാന്‍ സമയപദ്ധതിപദ്ധതികള്‍ നടപ്പാക്കും. കിന്‍ഫ്രയ്ക്ക് 111 കോടിരൂപ, വ്യവസായ ഇടനാഴി കിഫ്ബിവഴി നടപ്പാക്കും. റോഡുകള്‍ക്കും പാലങ്ങള്‍ക്കും 1351

നോട്ട് ബന്ധിയുടെ കാലത്തെ ബജറ്റ് അവതരണം വെല്ലുവിളി: ധനമന്ത്രി

2000-rupee-notes.jpg

പിണറായി സര്‍ക്കാരിന്റെ ആദ്യസമ്പൂര്‍ണ ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്നു. നോട്ട് നിരോധനം തുഗ്ലക്ക് പരിഷ്കാരമെന്ന എംടിയുടെ വാക്കുകളെ ഉദ്ധരിച്ച് തുടങ്ങിയ ബജറ്റ് പ്രസംഗത്തിൽ നോട്ട് നിരോധനത്തിനെതിരെ രൂക്ഷ വിമർശനമാണ് മന്ത്രി ഉയർത്തിയത്. നോട്ട് ബന്ധിയുടെ കാലത്തെ ബജറ്റ് വൻ വെല്ലുവിളിയാണെന്നും

സാമൂഹികസുരക്ഷാ പെന്‍ഷനുകള്‍ 1100 രൂപയാക്കി

pension-2-9.jpg

സംസ്ഥാനത്തെ സാമൂഹികസുരക്ഷാ പെന്‍ഷൻ തുക 1100 രൂപയാക്കി ഉയർത്തി. സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവരുടെ ഏകീകൃത പട്ടിക തയാറാക്കും. അഗതികളെ കണ്ടെത്താൻ കുടുംബശ്രീയുടെ നേതൃത്വത്തിൽ സർവേ നടത്തും.

വിലക്കയറ്റം നേരിടാന്‍ ബജറ്റിൽ നടപടിയുമായി ധനമന്ത്രി

thomas-isaac-budget.jpg

വിലക്കയറ്റം നേരിടാൻ റേഷന്‍ സബ്സിഡിക്ക് 900 കോടി രൂപ ധനമന്ത്രി ബജറ്റിൽ വകയിരുത്തി. റേഷന്‍ കംപ്യൂട്ടര്‍വല്‍കരണത്തിന് 117 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. നെല്ല് സംഭരണത്തിന് 700 കോടി രൂപ ചെലവഴിക്കും. സപ്ലൈയോക്ക്് 200 കോടിരൂപയും കണ്‍സ്യൂമര്‍ഫെഡിന് 150 കോടിയും നൽകും. എസ്.സി. വിഭാഗങ്ങള്‍ക്ക് 2600

ശുചിത്വമിഷന് 127 കോടി രൂപ അനുവദിച്ചു

cleaning=ponkala.jpg

ശുചിത്വമിഷന് ബജറ്റിൽ 127 കോടി രൂപ അനുവദിച്ചു. ആധുനിക അറവുശാലകള്‍ക്ക് 100 കോടി വകയിരുത്തി. ആധുനിക ശ്മശാനങ്ങള്‍ക്ക് 100 കോടി അനുവദിച്ചു. ശാസ്ത്രീയ ലാന്‍ഡ് ഫില്ലുകള്‍ക്ക് 50 കോടി രൂപ വകയിരുത്തി. സെപ്റ്റിക് ടാങ്കുളും മാൻഹോളുകളുടെയും ശുചീകരികരണം യന്ത്രവൽക്കരിക്കാൻ 10 കോടി രൂപ നീക്കിവച്ചു.

കാരുണ്യ ഉള്‍പ്പെടെയുള്ള ആരോഗ്യ പദ്ധതികള്‍ ഒരുവര്‍ഷം കൂടി

karunya-lottery-medicine.jpg

കാരുണ്യ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഒരുവര്‍ഷംകൂടി തുടരുമെന്ന് ധനമന്ത്രി സഭയിൽ അറിയിച്ചു. ബൃഹത് ആരോഗ്യപരിപാലന പരിപാടി നടപ്പാകാന്‍ ഒരുവര്‍ഷമെടുക്കും. കാരുണ്യയ്ക്ക് 350 കോടി രൂപ വകയിരുത്തി. മറ്റുപദ്ധതികള്‍ ചേര്‍ത്ത് 1000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. അവയവമാറ്റ തുടര്‍ചികില്‍സയ്ക്കുള്ള

വരുന്ന വർഷം മൂന്നു കോടി മരങ്ങൾ നടും

tree-plant-kayamkulam-9-6.jpg

വരൾചയെ നേരിടാൻ മണ്ണ്, ജല സംരക്ഷണത്തിന് ബജറ്റിൽ വിഹിതം നീക്കി വച്ച് ധനമന്ത്രി. മണ്ണ് - ജലസംരക്ഷണത്തിന് 150 കോടി രൂപ ചെലവഴിക്കുമെന്ന് മന്ത്രി പറഞ്ഞു. അടുത്ത കാലവര്‍ഷക്കാലത്ത് മൂന്നുകോടി മരങ്ങള്‍ നടും. ചെറുകിട ജലസേചനപദ്ധതികള്‍ക്ക് 208 കോടി രൂപ വകയിരുത്തിയതായും മന്ത്രി അറിയിച്ചു.

സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി

thomas-issac.jpg

സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി. പിണറായി മന്ത്രിസഭയുടെ ആദ്യസമ്പൂര്‍ണബജറ്റാണിത്. നിർമാണപ്രവർത്തനങ്ങൾക്ക് കൂടുതൽ തുക വകയിരുത്തുമെന്ന് പ്രതീക്ഷ. പുതിയ നികുതിനിര്‍േദശങ്ങള്‍ ഉണ്ടാവില്ല. നോട്ടുപിന്‍വലിക്കല്‍ ബാധിച്ച മേഖലകള്‍ക്ക് ആശ്വാസനടപടികള്‍ വരും. വിലക്കയറ്റം, വരൾച്ച, സ്ത്രീസുരക്ഷ തുടങ്ങിയ

ബജറ്റിൽ കടുത്തനിർദേശങ്ങളൊന്നും ഉണ്ടാകില്ലെന്ന് ധനമന്ത്രി

thomas-issac.mp4a.jpg

സാമ്പത്തികപ്രശ്നങ്ങളുണ്ടെങ്കിലും ബജറ്റിൽ കടുത്തനിർദേശങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് ധനമന്ത്രി പറയുന്നത്. വരൾച്ചയെ നേരിടാനും സ്ത്രീസുരക്ഷ ഉറപ്പാക്കാനും പദ്ധതികൾ പ്രതീക്ഷിക്കാമെന്നും തോമസ് ഐസക് പറഞ്ഞു. ഒരുമാസത്തോളം വിഴി‍ഞ്ഞം ഗസ്റ്റ്ഹൗസിൽ താമസിച്ച് ധനമന്ത്രി തോമസ് ഐസക് തയ്യാറാക്കിയ ബജറ്റിൽ നിരവധി

ബജറ്റ് സാധാരണക്കാര്‍ക്ക് ഗുണകരമായിരിക്കുമെന്ന് ധനമന്ത്രി

thomas-isaac.jpg

ബജറ്റ് സാധാരണക്കാര്‍ക്ക് ഗുണകരമായിരിക്കുമെന്ന് ധനമന്ത്രി ടി.എം.തോമസ് ഐസക്. വിലക്കയറ്റത്തില്‍ നിന്ന് ആശ്വാസം നല്‍കുന്ന നടപടികള്‍ ഉണ്ടാകും. വരള്‍ച്ചയെ നേരിടാന്‍ പദ്ധതികളുണ്ടാകും. ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടത്തിന് പ്രാധാന്യം നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.

വിലക്കയറ്റത്തിനിടെ ബജറ്റിൽ കണ്ണും നട്ട് വീട്ടമ്മർ

house-wife-budget-reaction.jpg

അരി, പച്ചക്കറി, പാചക വാതകം, മരുന്ന് തുടങ്ങിയവയിൽ വൻവിലക്കയറ്റമാണ് അടുത്ത ദിവസങ്ങളിൽ കാണാനായത്. ഇത് ആശങ്കയുണർത്തുന്നതാണെന്നു വീട്ടമ്മമാർ പറയുന്നു. പുതിയ സർക്കാർ അധികാരമേറ്റപ്പോൾ അഞ്ചു വർഷത്തേക്കു വിലക്കയറ്റമുണ്ടാകില്ലെന്നാണ് പറഞ്ഞിരുന്നത്. വിലക്കയറ്റത്തിനു തടയിടുന്ന നടപടികൾ ബജറ്റിൽ ഉണ്ടാകുമെന്ന

കഴിഞ്ഞ ഒരു വർഷത്തിനിടെ സാമ്പത്തിക രംഗം കൂടുതൽ മോശമായി:വി.കെ. പ്രസാദ്

vk-prasad-3-3-17.jpg

കഴിഞ്ഞ ഒരു വർഷത്തിനിടെ സാമ്പത്തിക രംഗം കൂടുതൽ മോശമായിട്ടുണ്ടെന്നു സാമ്പത്തിക വിദഗ്ധന്‍ വി.കെ പ്രസാദ്. ആഗോളതലത്തിലെ പ്രശ്നങ്ങളും നോട്ട് നിരോധനവും സമ്പദ് വ്യവസ്ഥയിൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. സർക്കാരിന്റെ വരുമാനത്തിലും വലിത തോതിൽ കുറവുണ്ടായി. ഇത്തരം സങ്കീർണമായ സാഹചര്യത്തിൽ കൂടുതൽ

ബജറ്റിലെ പ്രതീക്ഷകള്‍ എന്തെല്ലാം?

budget-t.jpg

ഇടതു സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണബറ്റ് ബജറ്റിലെ പ്രതീക്ഷകള്‍ എന്തെല്ലാം? തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, എ.പ്രദീപ് കുമാര്‍ എം.എല്‍.എ, എം.എസ്. കുമാര്‍, സംസ്ഥാന വക്താവ്, ബി.ജെ.പി, പ്രൊഫ. ബി.എ.പ്രകാശ് സാമ്പത്തികവിദഗ്ധ എന്നിവർ ചർച്ചയിൽ പങ്കെടുക്കുന്നു

കടൽ‌ മണൽ ഖനന പദ്ധതിയ്ക്കായി ബജറ്റിൽ ഉറ്റുനോക്കി തീരമേഖല

costal-areas-hope-t.jpg

കടൽ‌ മണൽ ഖനന പദ്ധതിയ്ക്കായി ബജറ്റിൽ സർക്കാർ പണം മാറ്റിവയ്ക്കുമോ എന്നാണ് തീരമേഖല ആശങ്കയോടെ ഉറ്റുനോക്കുന്നത്. ഖനനവുമായി മുന്നോട്ടുപോയാൽ സർക്കാരിന് വൻപ്രക്ഷോഭങ്ങളെ നേരിടേണ്ടിവരുമെന്ന് തീരദേശവാസികൾ മുന്നറിയിപ്പ് നൽകുന്നു. ഇടതുപാർട്ടികളുടെയും മൽസ്യ തൊഴിലാളികളുടെയും കടുത്ത എതിർപ്പിനെ തുടർന്ന്

ബജറ്റില്‍ ആശ്വാസ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ച് സഹകരണമേഖല

cooperative-bank-t.jpg

നോട്ടുനിരോധനത്തോടെ നടുവൊടിഞ്ഞ സഹകരണമേഖലക്ക് ആശ്വാസമായ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കണ്ണൂര്‍ ജില്ലയിലെ സഹകരണബാങ്കുകളും സൊസൈറ്റികളും. പൊതുമേഖലാബാങ്കുകളുടെ പണമിടപാടുകള്‍ സഹകരണബാങ്കുകളിലൂടെയാക്കുമെന്ന സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനം ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല. നിക്ഷേകര്‍ക്കും

സംസ്ഥാനത്തിന്റെ പൊതു കടവും ആഭ്യന്തരകടവും കൂടിയെന്ന് അവലോകനം

financial-analysis-t.jpg

സംസ്ഥാനത്തിന്റെ പൊതു കടവും ആഭ്യന്തരകടവും കൂടിയെന്ന് സാമ്പത്തിക അവലോകനം. കഴിഞ്ഞ സാമ്പത്തികവർഷം സംസ്ഥാനത്തിന്റെ കടം 16.19 ശതമാനം കൂടി 1.57 ലക്ഷം കോടിരൂപയായി. റവന്യു വരവ് കൂടിയെങ്കിലും റവന്യു ചെലവിലും വർധനയുണ്ടായി. നോട്ടുപിൻവലിക്കൽ സംസ്ഥാനത്തിന്റെ സാമ്പത്തികപ്രവർത്തനങ്ങളുടെ അമ്പത്താറ് ശതമാനത്തെയും

എന്തു പ്രതീക്ഷിക്കണം ഈ ബജറ്റിൽ

thomas-issac.jpg

പിണറായി സർക്കാറിന്റെ ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് നാളെ നിയമസഭയിൽ അവതരിപ്പിക്കും. നോട്ട് പ്രതിസന്ധി രാജ്യത്തുണ്ടാക്കിയ സാമ്പത്തിക തളർച്ചയുടെ നിഴലിലാണു വരുന്ന സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ഡോ. ഐസക് തയാറാക്കുന്നത്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിനു

ബജറ്റിൽ സഹായം പ്രതീക്ഷിച്ച് കെഎസ്ആർടിസി

ksrtc.jpg

കട്ടപ്പുറത്തുനിന്നിറക്കിയെങ്കിലും ഒാടിത്തുടങ്ങാൻ കെ.എസ്.ആർ.ടി.സിയ്ക്ക് ബജറ്റിൽ കാര്യമായ ഇന്ധനമുണ്ടായേ പറ്റൂ. ആധുനികവൽക്കരണത്തിനായി പ്രത്യേക പാക്കേജ് വേണമെന്നാണ് പ്രധാന ആവശ്യം. പെൻഷൻ ബാധ്യത ഏറ്റെടുക്കണമെന്നും ഡീസൽ നികുതി കുറയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നഷ്ടം കുറച്ചും അച്ചടക്ക നടപടികൾ

സംസ്ഥാന ബജറ്റ് ; പ്രതീക്ഷയോടെ സ്ത്രീസമൂഹം

budget.jpg

സുരക്ഷ ഏറെ ചർച്ചചെയ്യുന്ന കാലത്ത് വനിതാസൗഹൃദബജറ്റുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനത്തെ സ്ത്രീസമൂഹം. നിർഭയയും പിങ്ക് പെട്രോളിങുമെല്ലാം ലക്ഷ്യംതെറ്റിയ സാഹചര്യത്തിൽ കുടുതൽ വിഹിതം സ്ത്രീസുരക്ഷാ പദ്ധതികൾക്ക് നീക്കിവയ്ക്കണമെന്ന ആവശ്യമാണ് ധനമന്ത്രിക്ക് മുന്നിലുള്ളത്. ജിഷയായിരുന്നു 2016ന്റെ ദുഃഖം.

സംസ്ഥാന ബജറ്റ് നാളെ; സമ്പത്തിക സര്‍വേ ഇന്ന് നിയമസഭയില്‍

thomas-issac.jpg

ബജറ്റിന് മുന്നോടിയായി സാമ്പത്തിക സര്‍വേ ഇന്ന് നിയമസഭയില്‍ വരും. സംസ്ഥാനത്തിന്റെ പൊതു സാമ്പത്തികനിലയും കൃഷി, അടിസ്ഥാന സൗകര്യവികസനം, ആരോഗ്യം തുടങ്ങിയ മേഖല തിരിച്ചുളള അവലോകനവും റിപ്പോര്‍ട്ടിലുണ്ടാകും. സംസ്ഥാന ആസൂത്രണ ബോര്‍ഡാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹായത്തോടെ ഇത് തയാറാക്കിയത്. ശൂന്യവേളയില്‍

ബജറ്റ്: ധനമന്ത്രി തോമസ് ഐസക് സ്വപ്നം കണ്ടതും നടപ്പിലായതും - വിലയിരുത്തൽ

budget-1.jpg

തിരുവനന്തപുരം∙ എൽഡിഎഫ് സർക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുകയാണ് ധനമന്ത്രി ടി.എം. തോമസ് ഐസക്ക്. വികസന പദ്ധതികൾക്ക് ആവശ്യത്തിന് പണമില്ലാത്ത സാമ്പത്തിക മുരടിപ്പിന്റെ കാലമാണിതെന്ന ഓർമ്മപ്പെടുത്തലോടെയാണ് തോമസ് ഐസക് 2016ലെ ബജറ്റ് പ്രസംഗം ആരംഭിച്ചത്. അടുത്ത ബജറ്റെത്തുമ്പോൾ നോട്ടു

സംസ്ഥാന ബജറ്റ്: നികുതി നിർദേശങ്ങൾക്കു സാധ്യതയില്ല, പ്രതീക്ഷയിൽ ജനം

KB.jpg

തിരുവനന്തപുരം∙ ജനം പ്രതീക്ഷയോടെയും ഉത്കണ്ഠയോടെയും കാത്തിരിക്കുന്ന സംസ്ഥാന ബജറ്റ് നാളെ. സംസ്ഥാനത്തെ 68-ാം ബജറ്റും മന്ത്രി തോമസ് ഐസക്കിന്റെ എട്ടാം ബജറ്റുമാണു നാളെ രാവിലെ ഒൻപതിനു നിയമസഭയിൽ അവതരിപ്പിക്കുക. ജിഎസ്ടി വരുന്നതിനാൽ ഇത്തവണ ബജറ്റിൽ നികുതി നിർദേശങ്ങൾ ഉണ്ടാകാനിടയില്ല.

തയാറാക്കിയ ബജറ്റ്

കേരളത്തിൽ എല്ലാ വീടുകളിലേക്കും സൗജന്യ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് വരുന്നു

internet.jpg

സംസ്ഥാനത്തെ എല്ലാ വീടുകളിലും സൗജന്യമായി ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് എത്തിക്കാനും ഇതിനായി കെഎസ്ഇബിയുടെ വൈദ്യുതി പോസ്റ്റുകൾ ബിഎസ്എൻഎല്ലിനു വിട്ടുകൊടുക്കാനും നാളെ മന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്ന ബജറ്റിൽ പ്രഖ്യാപനമുണ്ടാകും. ഇതിനായി തുക വകയിരുത്താനും തീരുമാനിച്ചിട്ടുള്ളതിനാൽ പദ്ധതി പാഴ്‌വാക്കാകില്ലെന്ന്