വര്‍ക്കലയിലും ആറ്റിങ്ങലിലും നെടുമങ്ങാട്ടും എല്‍ഡിഎഫിന് സാധ്യത: സര്‍വേ

varkkala-vamanapuram-03
SHARE

വര്‍ക്കലയില്‍ സര്‍വേ പ്രകാരം എല്‍ഡിഎഫ് മുന്നിലെന്ന് മനോരമ ന്യൂസ് വിഎംആര്‍ സര്‍വേ ഫലം. സാമാന്യം നല്ല മാര്‍ജിനിലാണ് മുന്നിലുള്ളത്. യുഡിഎഫിന്‍റെ സ്ഥാനാര്‍ഥി ആകുന്നതിന് മുന്‍പാണ് സര്‍വേ എന്നത് പ്രധാനമാണ്. ആറ്റിങ്ങലില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുന്നിലെന്നാണ് സര്‍വേ. ചിറയിന്‍കീഴില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി  മുന്നിലെന്ന് സര്‍വേ പറയുന്നു. നെടുമങ്ങാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുന്നിലെന്ന് സര്‍വേ പറയുന്നു.  

വാമനപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുന്നിലെന്ന് സര്‍വേ പറയുന്നു.  അഴിമതി തടയുന്നതില്‍ ആരാണ് മെച്ചം? എന്ന ചോദ്യത്തോട് വാമനപുരം പ്രതികരിച്ചത് ഇങ്ങനെ: LDFനെ 43 ശതമാനം പേര്‍ പിന്തുണച്ചു. 26 ശതമാനം പേര്‍ UDF നെ പിന്തുണച്ചു. NDAയെ പിന്തുണച്ചത് 20 ശതമാനം പേരാണ്. 11 ശതമാനം പേരും മറ്റുകക്ഷികളെ പിന്തുണയ്ക്കുന്നു. 

അഴിമതി തടയുന്നതില്‍ ആരാണ് മെച്ചം? എന്ന ചോദ്യത്തിന് വര്‍ക്കലയിലെ വോട്ടര്‍മാര്‍ക്ക് എല്‍ഡിഎഫിനെയാണ് കൂടുതല്‍ വിശ്വാസം. 57 ശതമാനം പേര്‍ പിന്തുണച്ചു. യുഡിഎഫിനൊപ്പം 35 ശതമാനം പേര്‍ അണിനിരന്നപ്പോള്‍ 7 ശതമാനത്തിന്റെ പിന്തുണ മാത്രമേ എന്‍ഡിഎയ്ക്കുള്ളു.  1 ശതമാനം മറ്റുകക്ഷികള്‍. ശബരിമല തിരഞ്ഞെടുപ്പ് വിഷയമാണോ? എന്ന ചോദ്യത്തിന് നെടുമങ്ങാട് നല്‍കിയ ഉത്തരം: 37 ശതമാനം പേരും തിരഞ്ഞെടുപ്പ് വിഷയമാണ് എന്ന് രേഖപ്പെടുത്തി. 30 ശതമാനം പേര്‍ ശബരിമല തിരഞ്ഞെടുപ്പ് വിഷയമല്ല എന്ന് കരുതുന്നു.  33 ശതമാനം പേര്‍ വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയില്ല. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...