തിരുവനന്തപുരം മണ്ഡലത്തില്‍ എന്‍ഡിഎ മുന്നിലെന്ന് സര്‍വേ: ഫലമറിയാം

thiruvananthapuram-1
SHARE

തിരുവനന്തപുരം മണ്ഡലത്തില്‍ അതിശക്തമായ മല്‍സരമെന്ന് സര്‍വെ. മണ്ഡലത്തില്‍ നേരിയ മേല്‍ക്കൈ എന്‍ഡിഎക്കാണെന്നും സര്‍വെ പറയുന്നു. സിറ്റിങ് സീറ്റില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും പ്രവചനം. സ്ഥാനാര്‍ഥി ചിത്രം തെളിയുംമുന്‍പാണിത്. തിരുവനന്തപുരത്തെ മറ്റ് മണ്ഡലങ്ങളിലെ ഫലം: കഴക്കൂട്ടം മണ്ഡലത്തില്‍ എല്‍ഡിഎഫ് മുന്നിലെന്ന് സര്‍വേ. സര്‍വേ നടത്തിയ കാലയളവില്‍ യുഡിഎഫിനും എന്‍ഡിഎയ്ക്കും സ്ഥാനാര്‍ഥി ആയില്ലെന്നത് പ്രത്യേകം ഓര്‍ക്കണം. ഈ കാലയളവില്‍  മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ തന്നെയാണ്. മൂന്നാം സ്ഥാനത്താണ് യുഡിഎഫ്. ശബരിമല തിരഞ്ഞെടുപ്പ് വിഷയമാണോ? എന്ന് ചോദ്യത്തിന് കഴക്കൂട്ടം പ്രതികരിച്ചത് കൂടി നോക്കാം. 45 ശതമാനം പേരും തിരഞ്ഞെടുപ്പ് വിഷയമാണ് എന്ന് രേഖപ്പെടുത്തി. 30 ശതമാനം പേര്‍ ശബരിമല തിരഞ്ഞെടുപ്പ് വിഷയമല്ല എന്ന് കരുതുന്നു. 25 ശതമാനം പേര്‍ വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയില്ല. 

വട്ടിയൂര്‍കാവില്‍ എല്‍ഡിഎഫ് മുന്നിലെന്നാണ് സര്‍വേ. അവിടെയും സര്‍വേ കാലത്ത് യുഡിഎഫിന് സ്ഥാനാര്‍ഥി ആയിട്ടില്ല. ഇവിടെ സിറ്റിങ് എംഎല്‍എയുടെ പ്രകടനം എങ്ങനെ വിലയിരുത്തുന്നു? എന്ന് ചോദ്യത്തിന് മറുപടി ഇങ്ങനെ: ഏറ്റവും മികച്ചതാണെന്ന് 11.36 ശതമാനം പേരും മികച്ചതാണെന്ന് 49.43 ശതമാനം  പേരും വിലയിരുത്തി. ശരാശരി എന്ന് പറഞ്ഞതും 35.22 ശതമാനം പേര്‍ . മോശം എന്ന് പറഞ്ഞത് 3.40 ശതമാനം േപരാണ്. വളരെ മോശമെന്ന് അഭിപ്രായപ്പെട്ടവര്‍ 0.56 ശതമാനം. 

വര്‍ക്കലയില്‍ സര്‍വേ പ്രകാരം എല്‍ഡിഎഫ് മുന്നിലെന്ന് മനോരമ ന്യൂസ് വിഎംആര്‍ സര്‍വേ ഫലം. സാമാന്യം നല്ല മാര്‍ജിനിലാണ് മുന്നിലുള്ളത്. യുഡിഎഫിന്‍റെ സ്ഥാനാര്‍ഥി ആകുന്നതിന് മുന്‍പാണ് സര്‍വേ എന്നത് പ്രധാനമാണ്. ആറ്റിങ്ങലില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുന്നിലെന്നാണ് സര്‍വേ. ചിറയിന്‍കീഴില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി  മുന്നിലെന്ന് സര്‍വേ പറയുന്നു. നെടുമങ്ങാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുന്നിലെന്ന് സര്‍വേ പറയുന്നു. വാമനപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുന്നിലെന്ന് സര്‍വേ പറയുന്നു.  അഴിമതി തടയുന്നതില്‍ ആരാണ് മെച്ചം? എന്ന ചോദ്യത്തോട് വാമനപുരം പ്രതികരിച്ചത് ഇങ്ങനെ: LDFനെ 43 ശതമാനം പേര്‍ പിന്തുണച്ചു. 26 ശതമാനം പേര്‍ UDF നെ പിന്തുണച്ചു. NDAയെ പിന്തുണച്ചത് 20 ശതമാനം പേരാണ്. 11 ശതമാനം പേരും മറ്റുകക്ഷികളെ പിന്തുണയ്ക്കുന്നു.  

അഴിമതി തടയുന്നതില്‍ ആരാണ് മെച്ചം? എന്ന ചോദ്യത്തിന് വര്‍ക്കലയിലെ വോട്ടര്‍മാര്‍ക്ക് എല്‍ഡിഎഫിനെയാണ് കൂടുതല്‍ വിശ്വാസം. 57 ശതമാനം പേര്‍ പിന്തുണച്ചു. യുഡിഎഫിനൊപ്പം 35 ശതമാനം പേര്‍ അണിനിരന്നപ്പോള്‍ 7 ശതമാനത്തിന്റെ പിന്തുണ മാത്രമേ എന്‍ഡിഎയ്ക്കുള്ളു.  1 ശതമാനം മറ്റുകക്ഷികള്‍. ശബരിമല തിരഞ്ഞെടുപ്പ് വിഷയമാണോ? എന്ന ചോദ്യത്തിന് നെടുമങ്ങാട് നല്‍കിയ ഉത്തരം: 37 ശതമാനം പേരും തിരഞ്ഞെടുപ്പ് വിഷയമാണ് എന്ന് രേഖപ്പെടുത്തി. 30 ശതമാനം പേര്‍ ശബരിമല തിരഞ്ഞെടുപ്പ് വിഷയമല്ല എന്ന് കരുതുന്നു.  33 ശതമാനം പേര്‍ വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയില്ല. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...