കുണ്ടറയിലും പത്തനാപുരത്തും യുഡിഎഫ് അട്ടിമറി സാധ്യത; സര്‍വേ ഫലം

pathanapuram-03
SHARE

കൊല്ലം ജില്ലയിലെ ഫലപ്രഖ്യാപനം തുടരുന്നു. പത്തനാപുരം യുഡിഎഫ് സ്വന്തമാക്കുമെന്ന് സര്‍വേ പറയുന്നു.  സാമാന്യം നല്ല ശതമാനത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മുന്നിലെന്ന് സര്‍വേ പറയുന്നു. പുനലൂരില്‍ കടുത്ത മല്‍സരമെന്ന് സര്‍വേ പറയുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് നേരിയ ലീഡ് മാത്രം ആണ് പ്രവചിക്കുന്നത്(0.7 ശതമാനം). ചടയമംഗലത്ത് എല്‍ഡിഎഫിന് വലിയ മുന്നേറ്റമെന്ന് സര്‍വേ പറയുന്നു.  എന്‍ഡിഎ ആണ്  രണ്ടാമത് എന്നും യുഡിഎഫ് മൂന്നാംസ്ഥാനത്തെന്നും സര്‍വേ പറയുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തിന് മുന്‍പാണ് എന്നത് പ്രധാനമാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടത് മുന്നണിയിലടക്കം വലിയ പ്രശ്നങ്ങള്‍ ഉണ്ടായ സ്ഥലമാണ് ചടയമംഗലം. കുണ്ടറയില്‍ യുഡിഎഫിന് അട്ടിമറി ജയമെന്ന് സര്‍വേ പറയുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ മേല്‍ യുഡിഎഫ് സ്ഥാനാര്‍ഥി സാമാന്യം നല്ല ലീഡില്‍ മുന്നിലെന്ന് സര്‍വേ പറയുന്നു.

സിറ്റിങ് എംഎല്‍എയുടെ പ്രകടനം എങ്ങനെ വിലയിരുത്തുന്നു? എന്ന് ചോദ്യത്തോട് പത്തനാപുരം പ്രതികരിച്ചത് ഇങ്ങനെ:  ഏറ്റവും മികച്ചതാണെന്ന് 14 ശതമാനം പേരും മികച്ചതാണെന്ന് 32.25 ശതമാനം  പേരും വിലയിരുത്തി. ശരാശരി എന്നാണ്. 19.89 ശതമാനം പേരുടെ വിലയിരുത്തല്‍. മോശം എന്ന് പറഞ്ഞത് 31. ശതമാനം േപരാണ്. വളരെ മോശമെന്ന് അഭിപ്രായപ്പെട്ടവര്‍ 3.22 ശതമാനം. 

കൊല്ലത്തെ മറ്റ് മണ്ഡലങ്ങളിലെ ഫലം: കരുനാഗപ്പള്ളിയില്‍ ഇടത് മുന്നേറ്റം തുടരുമെന്ന് സൂചിപ്പിക്കുന്നു സര്‍വേ. സിറ്റിങ് എംഎല്‍എ കൂടിയായ ഇടതുസ്ഥാനാര്‍ഥി നല്ല മാര്‍ജിനില്‍ ജയിക്കുമെന്ന് സര്‍വേ പറയുന്നു. സ്ഥാനാര്‍ഥി ചിത്രം തെളിയുന്നതിന് മുന്‍പാണ് സര്‍വേ എന്നത് കൂടി പരിഗണിക്കണം. ചവറ എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിക്കുമെന്നാണ് ഫലസൂചന. യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു ബേബി ജോണിന് സാമാന്യം നല്ല ലീഡിലാണ് മുന്നേറ്റം പ്രവചിക്കുന്നത്. കുന്നത്തൂര്‍  എല്‍ഡിഎഫിന് നഷ്ടമാകുമെന്നാണ് സര്‍വേ. യുഡിഎഫ് സ്ഥാനാര്‍ഥിക്ക് സാമാന്യം നല്ല ലീഡില്‍ മുന്നിലെന്നാണ് സര്‍വേ. കൊട്ടാരക്കര എല്‍ഡിഎഫ് നിലനിര്‍ത്തുമെന്നാണ് സര്‍വേ.  

അഴിമതി തടയുന്നതില്‍ ആരാണ് മെച്ചം? കരുനാഗപ്പള്ളിയില്‍ ഈ ചോദ്യം ചോദിച്ചപ്പോള്‍‌ മറുപടി ഇങ്ങനെ: 39 ശതമാനം പേരും LDF നെ പിന്തുണച്ചു. UDF നെ പിന്തുണച്ചത് 28 ശതമാനം പേരാണ്. 33 ശതമാനം എന്‍ഡിഎയ്ക്കൊപ്പം. 0 ശതമാനം പേര്‍ മറ്റുകക്ഷികള്‍ എന്നും വിശ്വസിക്കുന്നു. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം എങ്ങനെ? എന്ന ചോദ്യത്തോട് കുന്നത്തൂരിന്‍റെ ജനങ്ങള്‍ പ്രതികരിച്ചത് ഇങ്ങനെ:  ഏറ്റവും മികച്ചതെന്ന് 11 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നു. മികച്ചതെന്ന് 22 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 38 ശതമാനം പേര്‍ ശരാശരി മാര്‍ക്ക് നല്‍കി. മോശം പ്രകടനമെന്നാണ് 21 ശതമാനം പേരുടെ അഭിപ്രായം. വളരെ മോശമെന്ന് 8 ശതമാനം പേരും.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...