കൊല്ലത്ത് നില മെച്ചപ്പെടുത്തി യുഡിഎഫ്; ബിജെപി രണ്ടിടത്ത് രണ്ടാമത്; സർവേ

vishnu-shibu-mukesh-kollam
SHARE

കഴിഞ്ഞ തവണ കൊല്ലത്തെ 11 സീറ്റും നേടിയ എൽഡിഎഫ് ഇത്തവണ ഏഴ് സീറ്റ് നേടുമെന്ന് മനോരമ ന്യൂസ്–വിഎംആർ അഭിപ്രായസര്‍വേ ഫലം. തകർന്നടിഞ്ഞ യുഡിഎഫ് ഇത്തവണ നാലു സീറ്റ് നേടി ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും സർവേ പ്രവചിക്കുന്നു. എൽഡിഎഫിന്  40.78 ശതമാനം വോട്ടും യുഡിഎഫിന് 38.27 ശതമാനം വോട്ടും എൻഡിഎയ്ക്ക് 18.15 ശതമാനം വോട്ടും നേടുമെന്ന് സർവേ പറയുന്നു. രണ്ടിടത്ത് എൻഡിഎ രണ്ടാമത് എത്തുമെന്നും സർവേ പ്രവചിക്കുന്നു. 

പത്തനാപുരം യുഡിഎഫ് സ്വന്തമാക്കുമെന്ന് സര്‍വേ പറയുന്നു.  സാമാന്യം നല്ല ശതമാനത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മുന്നിലെന്ന് സര്‍വേ പറയുന്നു. പുനലൂരില്‍ കടുത്ത മല്‍സരമെന്ന് സര്‍വേ പറയുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് നേരിയ ലീഡ് മാത്രം ആണ് പ്രവചിക്കുന്നത്(0.7 ശതമാനം). ചടയമംഗലത്ത് എല്‍ഡിഎഫിന് വലിയ മുന്നേറ്റമെന്ന് സര്‍വേ പറയുന്നു.  എന്‍ഡിഎ ആണ്  രണ്ടാമത് എന്നും യുഡിഎഫ് മൂന്നാംസ്ഥാനത്തെന്നും സര്‍വേ പറയുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തിന് മുന്‍പാണ് എന്നത് പ്രധാനമാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടത് മുന്നണിയിലടക്കം വലിയ പ്രശ്നങ്ങള്‍ ഉണ്ടായ സ്ഥലമാണ് ചടയമംഗലം. കുണ്ടറയില്‍ യുഡിഎഫിന് അട്ടിമറി ജയമെന്ന് സര്‍വേ പറയുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ മേല്‍ യുഡിഎഫ് സ്ഥാനാര്‍ഥി സാമാന്യം നല്ല ലീഡില്‍ മുന്നിലെന്ന് സര്‍വേ പറയുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...