കൊല്ലത്തും ഇരവിപുരത്തും കടുത്ത മല്‍സരം; എല്‍ഡിഎഫ് മുന്നില്‍: സര്‍വേ

kollam-02
SHARE

കൊല്ലം മണ്ഡലത്തില്‍ കടുത്ത പോരാട്ടമെന്ന് മനോരമ ന്യൂസ് വിഎംആര്‍ പ്രീപോള്‍ സര്‍വേ. എല്‍ഡിഎഫിന് നേരിയ ലീഡ് പ്രവചിക്കുന്നു. 2.2 ശതമാനം. യുഡിഎഫിന്‍റെ സ്ഥാനാര്‍ഥി ആരെന്നറിയുന്നതിന് മുന്‍പാണ് സര്‍വേ. ശബരിമല തിരഞ്ഞെടുപ്പ് വിഷയമാണോ? എന്ന് ചോദ്യത്തോട് കൊല്ലത്തെ 63 ശതമാനം പേരും തിരഞ്ഞെടുപ്പ് വിഷയമാണ് എന്ന് രേഖപ്പെടുത്തി. 22 ശതമാനം പേര്‍ ശബരിമല തിരഞ്ഞെടുപ്പ് വിഷയമല്ല എന്ന് കരുതുന്നു. 15 ശതമാനം പേര്‍ വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയില്ല. 

ഇരവിപുരത്ത് കടുത്ത പോരാട്ടം. എല്‍ഡിഎഫിന് നേരിയ ലീഡ് നല്‍കുന്നു സര്‍വേ. 2.9 ശതമാനം. ചാത്തന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുന്നിലെന്നാണ് സര്‍വേ.  യുഡിഎഫ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സര്‍വേ സൂചിപ്പിക്കുന്നുണ്ട്.

കൊല്ലം ജില്ലയിലെ മറ്റ് ഫലപ്രഖ്യാപനം: പത്തനാപുരം യുഡിഎഫ് സ്വന്തമാക്കുമെന്ന് സര്‍വേ സാധ്യത പറയുന്നു.  സാമാന്യം നല്ല ശതമാനത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മുന്നിലെന്ന് സര്‍വേ പറയുന്നു. പുനലൂരില്‍ കടുത്ത മല്‍സരമെന്ന് സര്‍വേ പറയുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് നേരിയ ലീഡ് മാത്രം ആണ് പ്രവചിക്കുന്നത്(0.7 ശതമാനം). ചടയമംഗലത്ത് എല്‍ഡിഎഫിന് വലിയ മുന്നേറ്റമെന്ന് സര്‍വേ പറയുന്നു.  എന്‍ഡിഎ ആണ്  രണ്ടാമത് എന്നും യുഡിഎഫ് മൂന്നാംസ്ഥാനത്തെന്നും സര്‍വേ പറയുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തിന് മുന്‍പാണ് എന്നത് പ്രധാനമാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടത് മുന്നണിയിലടക്കം വലിയ പ്രശ്നങ്ങള്‍ ഉണ്ടായ സ്ഥലമാണ് ചടയമംഗലം. കുണ്ടറയില്‍ യുഡിഎഫിന് അട്ടിമറി ജയമെന്ന് സര്‍വേ പറയുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ മേല്‍ യുഡിഎഫ് സ്ഥാനാര്‍ഥി സാമാന്യം നല്ല ലീഡില്‍ മുന്നിലെന്ന് സര്‍വേ പറയുന്നു.

സിറ്റിങ് എംഎല്‍എയുടെ പ്രകടനം എങ്ങനെ വിലയിരുത്തുന്നു? എന്ന് ചോദ്യത്തോട് പത്തനാപുരം പ്രതികരിച്ചത് ഇങ്ങനെ:  ഏറ്റവും മികച്ചതാണെന്ന് 14 ശതമാനം പേരും മികച്ചതാണെന്ന് 32.25 ശതമാനം  പേരും വിലയിരുത്തി. ശരാശരി എന്നാണ്. 19.89 ശതമാനം പേരുടെ വിലയിരുത്തല്‍. മോശം എന്ന് പറഞ്ഞത് 31. ശതമാനം േപരാണ്. വളരെ മോശമെന്ന് അഭിപ്രായപ്പെട്ടവര്‍ 3.22 ശതമാനം. 

കരുനാഗപ്പള്ളിയില്‍ ഇടത് മുന്നേറ്റം തുടരുമെന്ന് സൂചിപ്പിക്കുന്നു സര്‍വേ. സിറ്റിങ് എംഎല്‍എ കൂടിയായ ഇടതുസ്ഥാനാര്‍ഥി നല്ല മാര്‍ജിനില്‍ ജയിക്കുമെന്ന് സര്‍വേ പറയുന്നു. സ്ഥാനാര്‍ഥി ചിത്രം തെളിയുന്നതിന് മുന്‍പാണ് സര്‍വേ എന്നത് കൂടി പരിഗണിക്കണം. ചവറ എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിക്കുമെന്നാണ് ഫലസൂചന. യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു ബേബി ജോണിന് സാമാന്യം നല്ല ലീഡിലാണ് മുന്നേറ്റം പ്രവചിക്കുന്നത്. കുന്നത്തൂര്‍  എല്‍ഡിഎഫിന് നഷ്ടമാകുമെന്നാണ് സര്‍വേ. യുഡിഎഫ് സ്ഥാനാര്‍ഥിക്ക് സാമാന്യം നല്ല ലീഡില്‍ മുന്നിലെന്നാണ് സര്‍വേ. കൊട്ടാരക്കര എല്‍ഡിഎഫ് നിലനിര്‍ത്തുമെന്നാണ് സര്‍വേ.   

MORE IN BREAKING NEWS
SHOW MORE
Loading...
Loading...