കുന്നത്തൂരും ചവറയും യുഡിഎഫ് പിടിക്കുമെന്ന് സര്‍വേ; ഫലങ്ങള്‍ ഇങ്ങനെ

chavara-kottarakkara-2
SHARE

കേരളം ആര്‍ക്കൊപ്പം എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ഫലപ്രപഖ്യാപനം കൂടി പൂര്‍ത്തിയാകുന്നതോടെ അന്തിമഫലം അറിയാം. കരുനാഗപ്പള്ളിയില്‍ ഇടത് മുന്നേറ്റം തുടരുമെന്ന് സൂചിപ്പിക്കുന്നു സര്‍വേ. സിറ്റിങ് എംഎല്‍എ കൂടിയായ ഇടതുസ്ഥാനാര്‍ഥി നല്ല മാര്‍ജിനില്‍ ജയിക്കുമെന്ന് സര്‍വേ പറയുന്നു. സ്ഥാനാര്‍ഥി ചിത്രം തെളിയുന്നതിന് മുന്‍പാണ് സര്‍വേ എന്നത് കൂടി പരിഗണിക്കണം. ചവറ എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിക്കുമെന്നാണ് ഫലസൂചന. യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു ബേബി ജോണിന് സാമാന്യം നല്ല ലീഡിലാണ് മുന്നേറ്റം പ്രവചിക്കുന്നത്. കുന്നത്തൂര്‍  എല്‍ഡിഎഫിന് നഷ്ടമാകുമെന്നാണ് സര്‍വേ. യുഡിഎഫ് സ്ഥാനാര്‍ഥിക്ക് സാമാന്യം നല്ല ലീഡില്‍ മുന്നിലെന്നാണ് സര്‍വേ. കൊട്ടാരക്കര എല്‍ഡിഎഫ് നിലനിര്‍ത്തുമെന്നാണ് സര്‍വേ.  

അഴിമതി തടയുന്നതില്‍ ആരാണ് മെച്ചം? കരുനാഗപ്പള്ളിയില്‍ ഈ ചോദ്യം ചോദിച്ചപ്പോള്‍‌ മറുപടി ഇങ്ങനെ: 39 ശതമാനം പേരും LDF നെ പിന്തുണച്ചു. UDF നെ പിന്തുണച്ചത് 28 ശതമാനം പേരാണ്. 33 ശതമാനം എന്‍ഡിഎയ്ക്കൊപ്പം. 0 ശതമാനം പേര്‍ മറ്റുകക്ഷികള്‍ എന്നും വിശ്വസിക്കുന്നു. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം എങ്ങനെ? എന്ന ചോദ്യത്തോട് കുന്നത്തൂരിന്‍റെ ജനങ്ങള്‍ പ്രതികരിച്ചത് ഇങ്ങനെ:  ഏറ്റവും മികച്ചതെന്ന് 11 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നു. മികച്ചതെന്ന് 22 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 38 ശതമാനം പേര്‍ ശരാശരി മാര്‍ക്ക് നല്‍കി. മോശം പ്രകടനമെന്നാണ് 21 ശതമാനം പേരുടെ അഭിപ്രായം. വളരെ മോശമെന്ന് 8 ശതമാനം പേരും.

MORE IN PRE-POLL SURVEY 2021
SHOW MORE
Loading...
Loading...