അരുവിക്കരയില്‍ എല്‍ഡിഎഫ് മുന്നിലെന്ന് സര്‍വേ; മണ്ഡലങ്ങളിലെ ഫലം ഇങ്ങനെ

aruvikkara-parasala-kattakk
SHARE

അരുവിക്കരയില്‍ മുന്നില്‍ എല്‍ഡിഎഫ് എന്ന് സര്‍വെയില്‍ വിജയസാധ്യത.  യുഡിഎഫ് സിറ്റിങ് സീറ്റാണിത്. പാറശാലയില്‍ എല്‍ഡിഎഫിന് തന്നെ മുന്‍തൂക്കമെന്ന് സര്‍വെ. എന്‍ഡിഎയ്ക്ക് മൂന്നാം സ്ഥാനം മെച്ചപ്പെടുത്താനാകില്ലെന്നും സര്‍വെ സൂചന നല്‍കുന്നു. കാട്ടാക്കടയില്‍ എല്‍ഡിഎഫിന് ഇത്തവണ മുന്നേറ്റമുണ്ടാകുമെന്നും സര്‍വേ പറയുന്നു. കഴിഞ്ഞ തവണത്തെ നേരിയ ഭൂരിപക്ഷത്തിനുള്ള വിജയമായിരിക്കില്ലെന്നും  സര്‍വെഫലം സൂചിപ്പിക്കുന്നു.  മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎയും മൂന്നാമത് യുഡിഎഫും ആയിരിക്കുമെന്നും സര്‍വെ പ്രവചിക്കുന്നു. സ്ഥാനാര്‍ഥി ചത്രം തെളിയുന്നതിന് മുന്‍പാണ് സര്‍വേ സാംപിളുകള്‍ ശേഖരിച്ചത്. 

സംസ്ഥാനം ഉറ്റുനോക്കുന്ന നേമത്ത് അതി ശക്തമായ പോരാട്ടമെന്നും മനോരമ ന്യൂസ്–വിഎംആര്‍ അഭിപ്രായ സര്‍വെ. വളരെ നേരിയ മേല്‍ക്കൈ എന്‍ഡിഎക്കുണ്ട്. 0.10 ശതമാനത്തിന്‍റെ മേല്‍ക്കൈ മാത്രമാണത്. മാറി മറിഞ്ഞേക്കാം. സര്‍വേ കാലയളവിലെ അഭിപ്രായപ്രകാരം യുഡിഎഫാണ് മൂന്നാം സ്ഥാനത്താണ്. കെ.മുരളീധരന്‍ സ്ഥാനാര്‍ഥിയായി എത്തുന്നതിന് മുന്‍പാണ് ഈ സര്‍വേ നടത്തിയത് എന്നത് ഏറെ പ്രധാനമാണ്. തിരുവനന്തപുരം മണ്ഡലത്തില്‍ അതിശക്തമായ മല്‍സരമെന്നും സര്‍വെ. മണ്ഡലത്തില്‍ നേരിയ മേല്‍ക്കൈ എന്‍ഡിഎക്കാണെന്നും സര്‍വെ പറയുന്നു. സിറ്റിങ് സീറ്റില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും പ്രവചനം. സ്ഥാനാര്‍ഥി ചിത്രം തെളിയുംമുന്‍പാണിത്. തിരുവനന്തപുരത്തെ മറ്റ് മണ്ഡലങ്ങളിലെ ഫലം: കഴക്കൂട്ടം മണ്ഡലത്തില്‍ എല്‍ഡിഎഫ് മുന്നിലെന്ന് സര്‍വേ. സര്‍വേ നടത്തിയ കാലയളവില്‍ യുഡിഎഫിനും എന്‍ഡിഎയ്ക്കും സ്ഥാനാര്‍ഥി ആയില്ലെന്നത് പ്രത്യേകം ഓര്‍ക്കണം. ഈ കാലയളവില്‍  മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ തന്നെയാണ്.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...