പത്തനംതിട്ടയില്‍ അ‍ഞ്ചിടത്തും എല്‍ഡിഎഫ് മുന്നില്‍; കരുത്തുയര്‍ന്നെന്ന് സര്‍വേ

ranni-thiruvalla-02
SHARE

മനോരമ ന്യൂസ്–വിഎംആര്‍ അഭിപ്രായ സര്‍വേ പത്തനംതിട്ടയിലേക്ക് കടക്കുമ്പോള്‍ എല്‍ഡിഎഫ് മേല്‍ക്കൈ തുടരുന്നു. പത്തനംതിട്ട ജില്ലയിലെ സാധ്യത:  എല്‍ഡിഎഫ് – 5, യുഡിഎഫ്-0, എന്‍ഡിഎ–0. പത്തനംതിട്ട വോട്ട് വിഹിതം: എല്‍ഡിഎഫ് – 45.81 %,  UDF - 33.43 %, എന്‍ഡിഎ – 20.57 %, മറ്റുള്ളവര്‍ – 0.19 %. ജില്ലയിലെ വോട്ട് വിഹിതത്തില്‍ എല്‍ഡിഎഫിന് 12.38 ശതമാനം ലീഡുണ്ടെന്ന് സര്‍വേ പറയുന്നു. തിരുവല്ലയില്‍ സര്‍വേയില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം പ്രവചിക്കുന്നു സര്‍വേ. റാന്നിയിലും സര്‍വേയില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം. ആറന്‍മുളയില്‍ സര്‍വേയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുന്നിലെന്നാണ് പ്രവചനം. കോന്നിയില്‍  സര്‍വേയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുന്നിലെന്ന്  പ്രവചനം പറയുന്നു. അടൂര്‍  സര്‍വേയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിന് നേരിയ മുന്‍തൂക്കം പ്രവചിക്കുന്നു. യുഡിഎഫിന് മേല്‍ 4.5 ശതമാനത്തിന്റെ ലീഡ് ആണ് തെളിയുന്നത്.   

സിറ്റിങ് എംഎല്‍എയുടെ പ്രകടനം എങ്ങനെ വിലയിരുത്തുന്നു? എന്ന് ചോദ്യത്തിന് റാന്നിക്കാര്‍ പ്രതികരിച്ചത് ഇങ്ങനെ:  രാജു എബ്രഹാം ഏറ്റവും മികച്ചതാണെന്ന് 35.29  ശതമാനം പേരും മികച്ചതാണെന്ന് 25.13  ശതമാനം പേരും വിലയിരുത്തി. ശരാശരി എന്നാണ് 26.73  ശതമാനം പേരുടെ വിലയിരുത്തല്‍. മോശം എന്ന് പറഞ്ഞത് 9.62  ശതമാനം േപരാണ്. വളരെ മോശമെന്ന് അഭിപ്രായമുള്ളവര്‍ 3.2 ശതമാനം മാത്രം. കോന്നിയില്‍ കെ.യു.ജനീഷ് കുമാർ ഏറ്റവും മികച്ചതാണെന്ന് 34  ശതമാനം പേരും മികച്ചതാണെന്ന് 30.67  ശതമാനം പേരും വിലയിരുത്തി. ശരാശരി എന്നാണ് 30   ശതമാനം പേരുടെ വിലയിരുത്തല്‍. മോശം എന്ന് പറഞ്ഞത് 2.45  ശതമാനം േപരാണ്. വളരെ മോശമെന്ന് അഭിപ്രായമുള്ളവര്‍ 3.06 ശതമാനം മാത്രം.

MORE IN PRE-POLL SURVEY 2021
SHOW MORE
Loading...
Loading...