പൂഞ്ഞാറില്‍ പൊരിഞ്ഞ പോരില്‍ പി.സി.ജോര്‍ജിന് നേരിയ മുന്‍കൈ; സര്‍വേ ഇങ്ങനെ

poonjar-2
SHARE

ചങ്ങനാശ്ശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുന്നിലെന്ന് സര്‍വേ ഫലം. സാമാന്യം നല്ല ലീഡിലാണ് ജയമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. കാഞ്ഞിരപ്പള്ളിയിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് മുന്നില്‍. ശബരിമല തിരഞ്ഞെടുപ്പ് വിഷയമാണോ? എന്ന ചോദ്യത്തിന് കാഞ്ഞിരപ്പള്ളി പ്രതികരിച്ചത് ഇങ്ങനെ: 43  ശതമാനം പേരും തിരഞ്ഞെടുപ്പ് വിഷയമാണ് എന്ന് രേഖപ്പെടുത്തി. 43  ശതമാനം പേര്‍ ശബരിമല തിരഞ്ഞെടുപ്പ് വിഷയമല്ല എന്ന് കരുതുന്നു. 14 ശതമാനം പേര്‍ വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയില്ല. പൂഞ്ഞാറില്‍ കടുത്തമല്‍സരം നടക്കുന്നുവെന്നാണ് സര്‍വേ. എല്‍ഡിഎഫിനേയും യുഡിഎഫിനേയും മറികടന്ന് മറ്റു കക്ഷി ഭൂരിപക്ഷം നേടുമെന്ന് സര്‍വേ സൂചന നല്‍കുന്നു. 3.5 ശതമാനം ലീഡില്‍ പിസി ജോര്‍ജ്  എത്തുമെന്ന സൂചന നല്‍കുന്നു സര്‍വേ. കോട്ടയം ജില്ലയിലെ  സര്‍വേ : എല്‍ഡിഎഫ് – 6, UDF-2, മറ്റുള്ളവര്‍–1 എന്‍ഡിഎ–0. കോട്ടയം വോട്ട് വിഹിതം: എല്‍ഡിഎഫ് – 44.64 %,  UDF - 32.17 %, എന്‍ഡിഎ – 17.70 %, മറ്റുള്ളവര്‍ – 5.48 % . ജില്ലയിലെ വോട്ട് വിഹിതത്തില്‍ എല്‍ഡിഎഫിന് 12.47 ശതമാനം ലീഡ്.

ഏറെ വിവാദങ്ങള്‍ ഉയര്‍ന്ന കോട്ടയത്ത് ഏറ്റുമാനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുന്നിലെന്ന് സര്‍വേ പ്രവചനം. യുഡിഎഫിന് മേല്‍ സാമാന്യം ഭേദപ്പെട്ട ലീഡ് പ്രവചിക്കുന്നു സര്‍വേ. കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് മുന്‍തൂക്കം  പ്രവചിക്കുന്നു. ലീ‍ഡ് 5.7 ശതമാനമാണ് സര്‍വേയില്‍ തെളിയുന്നത്. പുതുപ്പളളിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി മുന്നിലെന്നും സര്‍വേ പറയുന്നു.  അഴിമതി തടയുന്നതില്‍ ആരാണ് മെച്ചം? എന്ന ചോദ്യത്തോട് പുതുപ്പള്ളി പ്രതികരിച്ചത് ഇങ്ങനെ: 40  ശതമാനം പേര്‍ UDF നെ പിന്തുണച്ചു.  സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് കരുതുന്നുണ്ടോ? എന്ന് ചോദ്യത്തോട് പുതുപ്പള്ളിക്കാര്‍ പ്രതികരിച്ചത് ഇങ്ങനെ: സര്‍വേയില്‍ പങ്കെടുത്തവരില്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് കരുതുന്നവര്‍ 49 ശതമാനവും പങ്കില്ലെന്ന് കരുതുന്നവര്‍ 32 ശതമാനവുമാണ്. 19 ശതമാനം വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയില്ല.

മറ്റ് മണ്ഡലങ്ങളിലെ ഫലം ഇങ്ങനെ: പാലായില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെന്ന് സര്‍വേ പറയുന്നു. വോട്ട് വിഹിതത്തില്‍ എല്‍ഡിഎഫിന് 0.57 ശതമാനത്തിന്റെ മുന്‍തൂക്കം മാത്രം സര്‍വേ പ്രവചിക്കുന്നു. കടുത്തുരുത്തിയില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ എന്നാണ് സര്‍വേ.  വൈക്കത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിജയിക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു.  

ജോസ് കെ.മാണി യുഡിഎഫിന് നഷ്ടമുണ്ടാക്കുമോ? എന്ന ചോദ്യത്തിന് പാലാക്കാര്‍ നല്‍കിയ മറുപടി: 66  ശതമാനം പേര്‍ നഷ്ടമുണ്ടാകുമെന്നും 20 ശതമാനം നഷ്ടം വരില്ലെന്നും നിലപാടെടുത്തു. 14 ശതമാനം പേര്‍ വ്യക്തമായ നിലപാടെടുത്തില്ല. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം എങ്ങനെ? എന്ന് ചോദ്യത്തിന് വൈക്കം നല്‍കിയ മറുപടി:  ഏറ്റവും മികച്ചതെന്ന് സര്‍വേയില്‍ പങ്കെടുത്ത 5  ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. മികച്ചതെന്ന് 35  ശതമാനം. 41    ശതമാനം പേര്‍ ശരാശരി മാര്‍ക്ക് നല്‍കി. മോശം പ്രകടനമെന്ന് 12  ശതമാനം പേര്‍ പറഞ്ഞു. വളരെ മോശമെന്ന് 7 ശതമാനവും.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...