പാലായില്‍ ഒപ്പത്തിനൊപ്പമെന്ന് സര്‍വേ; കടുത്തുരുത്തിയില്‍ എല്‍ഡിഎഫ് മുന്നില്‍: സര്‍വേ

pala-03
SHARE

പാലായില്‍ കിതച്ച് മുന്നണികള്‍. പാലായില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെന്ന് സര്‍വേ പറയുന്നു. വോട്ട് വിഹിതത്തില്‍ എല്‍ഡിഎഫിന് 0.57 ശതമാനത്തിന്റെ മുന്‍തൂക്കം മാത്രം സര്‍വേ പ്രവചിക്കുന്നു. കടുത്തുരുത്തിയില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ എന്നാണ് സര്‍വേ.  വൈക്കത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിജയിക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു.  

ജോസ് കെ.മാണി യുഡിഎഫിന് നഷ്ടമുണ്ടാക്കുമോ? എന്ന ചോദ്യത്തിന് പാലാക്കാര്‍ നല്‍കിയ മറുപടി: 66  ശതമാനം പേര്‍ നഷ്ടമുണ്ടാകുമെന്നും 20 ശതമാനം നഷ്ടം വരില്ലെന്നും നിലപാടെടുത്തു. 14 ശതമാനം പേര്‍ വ്യക്തമായ നിലപാടെടുത്തില്ല. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം എങ്ങനെ? എന്ന് ചോദ്യത്തിന് വൈക്കം നല്‍കിയ മറുപടി:  ഏറ്റവും മികച്ചതെന്ന് സര്‍വേയില്‍ പങ്കെടുത്ത 5  ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. മികച്ചതെന്ന് 35  ശതമാനം. 41    ശതമാനം പേര്‍ ശരാശരി മാര്‍ക്ക് നല്‍കി. മോശം പ്രകടനമെന്ന് 12  ശതമാനം പേര്‍ പറഞ്ഞു. വളരെ മോശമെന്ന് 7 ശതമാനവും.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...