കുന്നത്തുനാട്ടില്‍ മല്‍സരം കഠിനം; മേല്‍ക്കൈ യുഡിഎഫിന്: നാലിടത്തെ സര്‍വേ

kunnathunad-04
SHARE

കുന്നത്തുനാട്ടില്‍ യുഡിഎഫിന് തന്നെ മുന്‍കൈയെന്ന് മനോരമ ന്യൂസ് വിഎംആര്‍ പ്രീപോള്‍ സര്‍വേ.  ട്വന്റി ട്വന്റിയുടെ നാട്ടില്‍ മല്‍സരം കടുപ്പമാണ്. നേരിയ മേല്‍ക്കൈ യുഡിഎഫിനെന്നും സര്‍വേ പറയുന്നു. പിറവം യുഡിഎഫ് തന്നെ നിലനിര്‍ത്തും. മൂവാറ്റുപുഴ എ‍ല്‍ഡിഎഫ് നിലനിര്‍ത്തുമെന്നാണ് സര്‍വേ. കോതമംഗലം എല്‍ഡിഎഫ് നിലനിര്‍ത്തുമെന്നും സര്‍വേ വ്യക്തമാക്കുന്നു. 

എറണാകുളത്തെ മറ്റ് മണ്ഡലങ്ങളിലെ സര്‍വേ: ഫലങ്ങള്‍: വൈപ്പിനില്‍ എല്‍ഡിഎഫ് തന്നെയെന്ന് സര്‍വേ സൂചന നല്‍കുന്നു. എല്‍ഡിഎഫ് മണ്ഡലം നിലനിര്‍ത്തുമെന്നാണ് സര്‍വേയില്‍ സൂചന.  കൊച്ചിയില്‍ യുഡിഎഫിന് അട്ടിമറി വിജയസാധ്യത പ്രവചിക്കുന്നു സര്‍വെ. കഴിഞ്ഞ തവണത്തെ പോലെ തന്നെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് മണ്ഡലത്തിലെന്നാണ്  സര്‍വേ സൂചന. സിറ്റിങ് എംഎല്‍എയെ  നേരിയ ലീഡ് വിത്യാസത്തില്‍ യുഡിഎഫ് പരാജയപ്പെടുത്തുമെന്നാണ് സര്‍വേ പ്രവചനം. എല്‍ഡിഎഫിനേക്കാന്‍ 0.67 ശതമാനം ലീഡ് മാത്രമാണ് യുഡിഎഫിനുള്ളതെന്നാണ് സര്‍വെ ഫലം. തൃപ്പൂണിത്തുറ എല്‍ഡിഎഫ് നില ഭദ്രമെന്ന് സര്‍വെയില്‍ സൂചന. മണ്ഡലം എല്‍ഡിഎഫ് നിലനിര്‍ത്തുമെന്നും  യുഡിഎഫ് കാര്യമായ വെല്ലുവിളി ഉയര്‍ത്തില്ലെന്നുമാണ് പ്രവചനം. എറണാകുളം മണ്ഡലത്തില്‍ യുഡിഎഫിന് തന്നെ മേല്‍ക്കൈ. 4.2 ശതമാനത്തിന്‍റെ മേല്‍ക്കൈ ആണ് സര്‍വേയില്‍ കാണുന്നത്. തൃക്കാക്കരയില്‍ എല്‍ഡിഎഫിന് അട്ടിമറി സാധ്യത സര്‍വേ പറയുന്നു. 

സര്‍വേ പ്രകാരം പെരുമ്പാവൂരില്‍ കടുത്ത മല്‍സരം. യുഡിഎഫിന് നേരിയ മേല്‍ക്കൈ എന്നും സര്‍വേ സൂചന നല്‍കുന്നു. എല്‍ദോസ് കുന്നപ്പള്ളില്‍ വീണ്ടും മണ്ഡലത്തെ പ്രതിനിധീകരിക്കുമെന്ന് സര്‍വേ ഫലം. യുഡിഎഫിന് എല്‍ഡിഎഫിനേക്കാള്‍ 3.80 ശതമാനമാണ് ലീഡ്. സര്‍വേ പ്രകാരം അങ്കമാലിയിലും കടുത്ത മല്‍സരം തന്നെ നിഴലിക്കുന്നു. എന്നാല്‍, യുഡിഎഫിന് നേരിയ മേല്‍ക്കൈ എന്ന് സര്‍വേ സൂചന നല്‍കുന്നു. റോജി എം.ജോണിന് തന്നെ വീണ്ടും വിജയ സാധ്യതയെന്നാണ് സര്‍വേ. യുഡിഎഫിന് എല്‍ഡിഎഫിനേക്കാള്‍ 5.20 ശതമാനം ലീഡുണ്ട് ഇവിടെ. ആലുവയില്‍ പക്ഷേ  ഇത്തവണയും മാറ്റമുണ്ടാകില്ലെന്നാണ് പ്രവചനം. യുഡിഎഫിന് വിജയം പ്രവചിക്കുന്നു സര്‍വേ. സിറ്റിങ് എംഎല്‍എ അന്‍വര്‍ സാദത്തിന് സാമാന്യം  ലീഡുണ്ടാകുമെന്നാണ് സര്‍വേ പറയുന്നത്.  

കളമശ്ശേരിയില്‍ അട്ടിമറി സാധ്യതയാണ് സര്‍വേ മുന്നോട്ടുവയ്ക്കുന്നത്. മികച്ച ലീഡില്‍ എല്‍ഡിഎഫ് വിജയിക്കുമെന്ന് സര്‍വേ പറയുന്നു. പറവൂരില്‍ കനത്തമല്‍സരമെന്ന് സൂചന നല്‍കുന്നു സര്‍വേ. എങ്കിലും യുഡിഎഫ് മണ്ഡലം നിലനിര്‍ത്തുമെന്നും സര്‍വെ പറയുന്നു.  യുഡിഎഫിന് 3.5 ശതമാനം ലീഡിന്‍റെ മേല്‍ക്കൈ എന്ന് സര്‍വേ പ്രവചിക്കുന്നു. സിറ്റിങ് എംഎല്‍എയുടെ പ്രകടനം എങ്ങനെ വിലയിരുത്തുന്നു? എന്ന് ചോദ്യത്തോട് കളമശ്ശേരി ഇങ്ങനെ പ്രതികരിക്കുന്നു: ഏറ്റവും മികച്ചതാണെന്ന് 9.09 ശതമാനം പേരും മികച്ചതാണെന്ന് 24.43 ശതമാനം  പേരും വിലയിരുത്തി. ശരാശരി എന്നാണ് 26.70 ശതമാനം പേരുടെ വിലയിരുത്തല്‍. മോശം എന്ന് പറഞ്ഞത് 24.43 ശതമാനം േപരാണ്. വളരെ മോശമെന്ന് 15.34 ശതമാനവും പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...