ഹരിപ്പാട് യുഡിഎഫ്; ആലപ്പുഴയിൽ നാലിടത്തെ ഫലം ഇങ്ങനെ

harippad-044
SHARE

ആലപ്പുഴ സര്‍വേ : എല്‍ഡിഎഫ് – 5, യുഡിഎഫ്-4, എന്‍ഡിഎ–0. ആലപ്പുഴ വോട്ട് വിഹിതം. എല്‍ഡിഎഫ് – 43.20 %,  UDF - 39.07 %, എന്‍ഡിഎ – 16.45 %, മറ്റുള്ളവര്‍ – 1.28 %. ജില്ലയിലെ വോട്ട് വിഹിതത്തില്‍ എല്‍ഡിഎഫിന് 4.13 ശതമാനം ലീഡ്. ഇളകാതെ മാവേലിക്കരയും ചെങ്ങന്നൂരും. ഇരുമണ്ഡലങ്ങളിലും  എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വിജയ സാധ്യത‌യെന്ന് സർവേ. ഹരിപ്പാട് യുഡിഎഫ് മുന്നിലെന്ന് സര്‍വേ. കായംകുളത്ത് എല്‍.ഡി.എഫിനാണ്  മുൻതൂക്കമെന്നും സർവേ പറയുന്നു. 

ആലപ്പുഴ അരൂരില്‍ സര്‍േവ പ്രകാരം എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വിജയ സാധ്യത. യുഡിഎഫ് സ്ഥാനാര്‍ഥിയേക്കാള്‍ മികച്ച ലീഡില്‍ ജയിക്കുമെന്നാണ് സര്‍വേ. ചേര്‍ത്തലയില്‍ അട്ടിമറി സാധ്യതയാണ് തെളിയുന്നത്. സര്‍േവ പ്രകാരം യുഡിഎഫിന്  മേല്‍ക്കൈ. എല്‍ഡിഎഫിന് മേല്‍ യുഡിഎഫ് ഭേദപ്പെട്ട  ശതമാനത്തില്‍ മുന്നിലാണെന്ന് സര്‍വേ പറയുന്നു. ആലപ്പുഴയില്‍ കനത്ത പോരാട്ടം പ്രവചിക്കുന്നു സര്‍വേ. യുഡിഎഫിന് നേരിയ മേല്‍ക്കൈ ഉണ്ടെന്ന് സര്‍വേ പറയുന്നു. എല്‍ഡിഎഫിനേക്കാള്‍ 3.16 ശതമാനത്തിന്റെ ലീഡ് ആണ് ദൃശ്യമാകുന്നത്. കുട്ടനാട്ടിലും കനത്തപോരാട്ടം. എല്‍ഡിഎഫിന് മേല്‍ യുഡിഎഫിന് നേരിയ മേല്‍ക്കൈ പ്രവചിക്കുന്നു സര്‍വേ. 1.78  ശതമാനത്തിന്‍റെ ലീഡ് ആണ് സര്‍വേ പറയുന്നത്. അമ്പലപ്പുഴ മണ്ഡലം എല്‍ഡിഎഫ് നിലനിര്‍ത്തുമെന്നാണ് സര്‍വേ പറയുന്നത്. 

അരൂരില്‍ ശബരിമല തിരഞ്ഞെടുപ്പ് വിഷയമാണോ? എന്ന് ചോദ്യത്തിന്‍റെ പ്രതികരണം ഇങ്ങനെ: 42 ശതമാനം പേരും തിരഞ്ഞെടുപ്പ് വിഷയമാണ് എന്ന് രേഖപ്പെടുത്തി. 26 ശതമാനം പേര്‍ ശബരിമല തിരഞ്ഞെടുപ്പ് വിഷയമല്ല എന്ന് കരുതുന്നു. 32 ശതമാനം പേര്‍ വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയില്ല. അഴിമതി തടയുന്നതില്‍ ആരാണ് മെച്ചം? എന്ന് ചോദ്യത്തിന് ചേര്‍ത്തല മണ്ഡലത്തിലെ ജനം പ്രതികരിച്ചത് ഇങ്ങനെ: 41 ശതമാനം പേര്‍ എല്‍ഡിഎഫിനെ പിന്തുണച്ചു. UDF നെ പിന്തുണച്ചത് 22 ശതമാനം പേരാണ്. 24 ശതമാനം എന്‍ഡിഎയ്ക്കൊപ്പം. 13 ശതമാനം പേര്‍ മറ്റുകക്ഷികള്‍ എന്ന് വിശ്വസിക്കുന്നു. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം എങ്ങനെ? എന്ന് ചോദ്യത്തോട് അമ്പലപ്പുഴക്കാരുടെ പ്രതികരണം ഇങ്ങനെ:  ഏറ്റവും മികച്ചതെന്ന് സര്‍വേയില്‍ പങ്കെടുത്ത 3 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. മികച്ചതെന്ന് 24 ശതമാനം.  33 ശതമാനം പേര്‍ ശരാശരി മാര്‍ക്ക് നല്‍കി. മോശം പ്രകടനമെന്ന് 28 ശതമാനം പേര്‍ പറഞ്ഞു. വളരെ മോശമെന്ന് 12 ശതമാനവും.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...