കളമശ്ശേരി എല്‍ഡിഎഫ് പിടിക്കുമെന്ന് സര്‍വേ; അഞ്ചിടത്തെ ഫലം ഇങ്ങനെ

aluva-kalamssery-02
SHARE

മനോരമ ന്യൂസ്–വിഎംആര്‍ അഭിപ്രായ സര്‍വേ എറണാകുളം ജില്ലയിലേക്ക് കടക്കുമ്പോള്‍ പോരാട്ടചിത്രം കടുക്കുന്ന കാഴ്ച.  സര്‍വേ പ്രകാരം പെരുമ്പാവൂരില്‍ കടുത്ത മല്‍സരം. യുഡിഎഫിന് നേരിയ മേല്‍ക്കൈ എന്നും സര്‍വേ സൂചന നല്‍കുന്നു. എല്‍ദോസ് കുന്നപ്പള്ളില്‍ വീണ്ടും മണ്ഡലത്തെ പ്രതിനിധീകരിക്കുമെന്ന് സര്‍വേ ഫലം. യുഡിഎഫിന് എല്‍ഡിഎഫിനേക്കാള്‍ 3.80 ശതമാനമാണ് ലീഡ്. സര്‍വേ പ്രകാരം അങ്കമാലിയിലും കടുത്ത മല്‍സരം തന്നെ നിഴലിക്കുന്നു. എന്നാല്‍, യുഡിഎഫിന് നേരിയ മേല്‍ക്കൈ എന്ന് സര്‍വേ സൂചന നല്‍കുന്നു. റോജി എം.ജോണിന് തന്നെ വീണ്ടും വിജയ സാധ്യതയെന്നാണ് സര്‍വേ. യുഡിഎഫിന് എല്‍ഡിഎഫിനേക്കാള്‍ 5.20 ശതമാനം ലീഡുണ്ട് ഇവിടെ. ആലുവയില്‍ പക്ഷേ  ഇത്തവണയും മാറ്റമുണ്ടാകില്ലെന്നാണ് പ്രവചനം. യുഡിഎഫിന് വിജയം പ്രവചിക്കുന്നു സര്‍വേ. സിറ്റിങ് എംഎല്‍എ അന്‍വര്‍ സാദത്തിന് സാമാന്യം  ലീഡുണ്ടാകുമെന്നാണ് സര്‍വേ പറയുന്നത്.  

കളമശ്ശേരിയില്‍ അട്ടിമറി സാധ്യതയാണ് സര്‍വേ മുന്നോട്ടുവയ്ക്കുന്നത്. മികച്ച ലീഡില്‍ എല്‍ഡിഎഫ് വിജയിക്കുമെന്ന് സര്‍വേ പറയുന്നു. പറവൂരില്‍ കനത്തമല്‍സരമെന്ന് സൂചന നല്‍കുന്നു സര്‍വേ. എങ്കിലും യുഡിഎഫ് മണ്ഡലം നിലനിര്‍ത്തുമെന്നും സര്‍വെ പറയുന്നു.  യുഡിഎഫിന് 3.5 ശതമാനം ലീഡിന്‍റെ മേല്‍ക്കൈ എന്ന് സര്‍വേ പ്രവചിക്കുന്നു. സിറ്റിങ് എംഎല്‍എയുടെ പ്രകടനം എങ്ങനെ വിലയിരുത്തുന്നു? എന്ന് ചോദ്യത്തോട് കളമശ്ശേരി ഇങ്ങനെ പ്രതികരിക്കുന്നു: ഏറ്റവും മികച്ചതാണെന്ന് 9.09 ശതമാനം പേരും മികച്ചതാണെന്ന് 24.43 ശതമാനം  പേരും വിലയിരുത്തി. ശരാശരി എന്നാണ് 26.70 ശതമാനം പേരുടെ വിലയിരുത്തല്‍. മോശം എന്ന് പറഞ്ഞത് 24.43 ശതമാനം േപരാണ്. വളരെ മോശമെന്ന് 15.34 ശതമാനവും പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...