പൊന്നാനിയില്‍ അട്ടിമറി; തവനൂരില്‍ എല്‍ഡിഎഫ്; മലപ്പുറത്തെ സമ്പൂര്‍ണഫലം

ponnani-04
SHARE

മലപ്പുറം തിരൂര്‍ മണ്ഡലം നേരിയ മേല്‍ക്കൈയോടെ യുഡിഎഫ് നിലനിര്‍ത്തുമെന്ന് മനോരമ ന്യൂസ് വിഎംആര്‍ സര്‍വേ ഫലം. തവനൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുന്നിലെന്നാണ് പ്രവചനം. സാമാന്യം നല്ല മാര്‍ജിനിലാണ് മുന്നിലെന്നും മാര്‍ച്ച് 15 വരെ നടത്തിയ സര്‍വേ ഫലം പറയുന്നു. കോട്ടക്കലില്‍ യുഡിഎഫ് തന്നെയാണ് മുന്നില്‍. പൊന്നാനി ആകട്ടെ യുഡിഎഫ് തിരിച്ചുപിടിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു. മലപ്പുറം സര്‍വേ : യുഡിഎഫ് – 15, എല്‍ഡിഎഫ്–1, എന്‍ഡിഎ–0. മലപ്പുറം വോട്ട് വിഹിതം: യുഡിഎഫ് – 48.22 %,  LDF - 39.15 %, എന്‍ഡിഎ – 9.34 %, മറ്റുള്ളവര്‍ – 3.29 %. വോട്ട് വിഹിതത്തില്‍ യുഡിഎഫിന്  9.07 ശതമാനം ലീഡ്

മലപ്പുറത്ത് പ്രീപോളില്‍ യുഡിഎഫ് മുന്നില്‍ തന്നെ വ്യക്തമാണ്. വേങ്ങരയില്‍ ലീഗ് സ്ഥാനാര്‍ഥി മുനിലെന്ന് സര്‍വേ. നല്ല ശതമാനം വോട്ടിന്റെ ലീഡ് നേടുമെന്ന് സര്‍വേ പറയുന്നു. താനൂരിലും യുഡിഎഫ് നല്ല മാര്‍ജിനില്‍ മുന്നിലാണെന്ന് സര്‍വേ പ്രവചിക്കുന്നു. തിരൂരങ്ങാടിയിലാകട്ടെ യുഡിഎഫ് തന്നെ മുന്നില്‍. ഇവിടെ പക്ഷേ നല്ല മല്‍സരത്തിന്‍റെ പ്രതീതി ഉണ്ടാക്കുന്നു സര്‍വേ. കോവിഡ് പ്രതിരോധം എങ്ങനെ വിലയിരുത്തുന്നു? എന്ന ചോദ്യത്തോട് തിരൂരങ്ങാടി പറഞ്ഞത് ഇങ്ങനെ: സര്‍ക്കാരിന് നല്ല റാങ്കിങ് ആണ് നല്‍കുന്നത്. 22 ശതമാനം പേര്‍ വളരെ മികച്ചതെന്നും 39ശതമാനം പേര്‍ മികച്ചതെന്നും രേഖപ്പെടുത്തി. 33 ശതമാനം പേര്‍ സര്‍ക്കാരിന്റേത് ശരാശരി പ്രകടനമാണെന്ന് വിലയിരുത്തി. മോശമെന്ന് അഭിപ്രായമുള്ള 3 ശതമാനം പേരുണ്ട്. വളരെ മോശമെന്ന് 3 ശതമാനം. 

മനോരമന്യൂസ്–വിഎംആർ അഭിപ്രായസര്‍വേ ഫലത്തില്‍ മലപ്പുറത്തെ മറ്റ് ഫലങ്ങള്‍ അറിയാം. അഞ്ചാം മണ്ഡലമായ മഞ്ചേരിയിലും യുഡിഎഫ് മുന്നിലെന്ന് സര്‍വേ.  പെരിന്തല്‍മണ്ണയിലാകട്ടെ, യുഡിഎഫ് സ്ഥാനാര്‍ഥി സാമാന്യം നല്ല മാര്‍ജിനില്‍ മുന്നിലെന്ന് സര്‍വേ പറയുന്നു. മങ്കടയിലും മലപ്പുറത്തും യുഡിഎഫ് സ്ഥാനാര്‍ഥി തന്നെ ജയിക്കുമെന്ന് സര്‍വേ പറയുന്നു. മങ്കടയില്‍ സമാന്യം നല്ല മാര്‍ജിനിലാണ് മുന്നിലെന്ന് സര്‍വേ പറയുന്നു. മലപ്പുറത്തും കൂറ്റന്‍ മുന്നേറ്റമാണ് ലീഗ് സ്ഥാനാര്‍ഥി നടത്തുകയെന്ന് സര്‍വേ വെളിപ്പെടുത്തുന്നു.   കൊണ്ടോട്ടി മണ്ഡലത്തില്‍ യുഡിഎഫിനാണ് മുന്നേറ്റം. മികച്ച വോട്ടുശതമാനത്തിലാണ് വിജയമെന്ന് സര്‍വേ പ്രവചിക്കുന്നു. 

ഏറനാട്ടും യുഡ‍ിഎഫ് സ്ഥാനാര്‍ഥി എളുപ്പത്തില്‍ വിജയമുറപ്പിക്കുന്നുവെന്ന് സര്‍വേ പറയുന്നു. കോവിഡ് പ്രതിരോധത്തിന് സര്‍ക്കാരിന് നല്ല റാങ്കിങ് ആണ് മണ്ഡലം നല്കുന്നത്. 26 ശതമാനം പേര്‍ വളരെ മികച്ചതെന്നും 48 ശതമാനം പേര്‍ മികച്ചതെന്നും രേഖപ്പെടുത്തി. 19 ശതമാനം പേര്‍ സര്‍ക്കാരിന്റേത് ശരാശരി പ്രകടനമാണെന്ന് വിലയിരുത്തി. മോശമെന്ന് അഭിപ്രായമുള്ള 4 ശതമാനം പേരുണ്ട്. വളരെ മോശമെന്ന് പറഞ്ഞത് 3 ശതമാനം മാത്രം. നിലമ്പൂര്‍ യുഡിഎഫ് തിരിച്ചുപിടിക്കുമെന്ന് സര്‍വേ പറയുന്നു. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിവി അന്‍വര്‍ പിന്നിലെന്നാണ് സര്‍വേ പ്രവചിക്കുന്നത്. ഈ മണ്ഡലത്തില്‍ സ്വര്ണക്കടത്ത് കേസില്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് കരുതുന്നുണ്ടോ? എന്ന ചോദ്യത്തിന് പങ്കെടുത്ത 38 ശതമാനം പേര് സര്‍ക്കാരിന് പങ്കുണ്ടെന്ന് അഭിപ്രായപ്പെട്ടു. 

വണ്ടൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി നല്ല നിലയില്‍ മുന്നിലെന്ന് സര്‍വേ പറയുന്നു.  സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് കരുതുന്നുണ്ടോ? എന്ന ചോദ്യത്തോട് വണ്ടൂരുകാര്‍ പ്രതികരിച്ചത് ഇങ്ങനെ:  സര്‍വേയില്‍ പങ്കെടുത്ത 47 ശതമാനം പേര്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് അഭിപ്രായപ്പെട്ടു. 32 ശതമാനം പേര്‍ പങ്കില്ലെന്ന് പറഞ്ഞു. 21 ശതമാനം വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയില്ല. സര്വേയില് പങ്കെടുത്ത 45 ശതമാനം പേരും രാഷ്ട്രീയമുണ്ടെന്ന നിലപാടിലാണ്. രാഷ്ട്രീയമില്ലെന്ന് 16 ശതമാനം. 39 ശതമാനം പേര് വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയില്ല. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...