ഷൊര്‍ണൂരില്‍ കടുത്ത പോരില്‍ യുഡിഎഫ്; തൃത്താല പോരില്‍ യുഡിഎഫ്; സര്‍വേ ഫലം

thrithala-pattambi-1
SHARE

മനോരമ ന്യൂസ്–വിഎംആര്‍ പ്രീപോള്‍ സര്‍വേ ഫലം പാലക്കാട്ടേക്ക് കടക്കുമ്പോള്‍ പോരാട്ടം കൂടുതല്‍ കടുക്കുന്നു. തൃത്താലയില്‍ യുഡിഎഫിനാണ് മേല്‍ക്കൈ. കടുത്ത പോരാട്ടമാണെന്ന് വ്യക്തമാക്കുന്നു സര്‍വേ. പട്ടാമ്പി മണ്ഡലത്തില്‍ പോരാട്ടചിത്രം തെളിയും മുന്‍പുള്ള സര്‍വേയില്‍ എല്‍ഡിഎഫ് മികച്ച മുന്നേറ്റം കാഴ്ച വയ്ക്കുന്നു. വലിയ മാര്‍ജിനിലാണ് മുന്നേറ്റം. ഷൊര്‍ണൂരില്‍ പക്ഷേ അട്ടമറി ചിത്രമാണ് തെളിയുന്നത്. സര്‍വേ പ്രകാരം യു ഡി എഫിന് വിജയസാധ്യത പ്രവചിക്കുന്നു. നേരിയ മുന്നേറ്റമാണ് പ്രകടമാകുന്നത്.  

അഴിമതി തടയുന്നതില്‍ ആരാണ് മെച്ചം? എന്ന ചോദ്യത്തോട് തൃത്താല പറഞ്ഞത് ഇങ്ങനെ: 50 ശതമാനം പേര്‍ LDF നെ പിന്തുണച്ചു. UDF നെ പിന്തുണച്ചത് 30 ശതമാനം പേരാണ്. 6 ശതമാനം എന്‍ഡിഎയ്ക്കൊപ്പം. 14 ശതമാനം പേര്‍ മറ്റുകക്ഷികള്‍ എന്ന് വിശ്വസിക്കുന്നു.  സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് കരുതുന്നുണ്ടോ? എന്ന് ചോദ്യത്തോട് പട്ടാമ്പി പ്രതികരിച്ചത് ഇങ്ങനെ: സര്‍വേയില്‍ പങ്കെടുത്ത 39 ശതമാനം പേര്‍ സര്‍ക്കാരിന് പങ്കുണ്ടെന്നും ഇത്ര തന്നെ പേര്‍ പങ്കില്ലെന്നും അഭിപ്രായപ്പെട്ടു. 22 ശതമാനം വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയില്ല.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...