കോങ്ങാട് അട്ടിമറി സാധ്യത; ഒറ്റപ്പാലത്ത് എല്‍ഡിഎഫ് മുന്നില്‍; പോര് കടുക്കുന്നു

Otta_Manar_845
SHARE

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് സര്‍വേ പ്രകാരം എല്‍ ഡി എഫിന് വിജയസാധ്യത.  സാമാന്യം നല്ല മാര്‍ജിനിലാണ് മുന്നേറ്റമെന്ന് സര്‍വേ പറയുന്നു. ഇടതുകോട്ടയായ കോങ്ങാടില്‍ യുഡിഎഫ് മുന്നേറ്റമെന്നും സര്‍വേ. അതും ഭേദപ്പെട്ട മാര്‍ജിനില്‍ ആണ് മുന്നിലുള്ളത്.  മണ്ണാര്‍ക്കാട് യുഡിഎഫിന് തന്നെ വിജയം പ്രവചിക്കുന്നു. 3. കോവിഡ് പ്രതിരോധം എങ്ങനെ വിലയിരുത്തുന്നു? എന്ന് ചോദ്യത്തോട് കോങ്ങാട് പ്രതികരിച്ചത് ഇങ്ങനെ: 32ശതമാനം പേര്‍ വളരെ മികച്ചതെന്നും 37 ശതമാനം പേര്‍ മികച്ചതെന്നും രേഖപ്പെടുത്തി. 22ശതമാനം പേര്‍ സര്‍ക്കാരിന്റേത് ശരാശരി പ്രകടനമാണെന്ന് വിലയിരുത്തി. മോശമെന്ന് അഭിപ്രായമുള്ള  7 ശതമാനം പേരുണ്ട്. വളരെ മോശമെന്ന് പറഞ്ഞത് 2ശതമാനം മാത്രം. 6. അഴിമതി തടയുന്നതില്‍ ആരാണ് മെച്ചം?  എന്ന ചോദ്യത്തോട് ഒറ്റപ്പാലം പ്രതികരിച്ചത് ഇങ്ങനെ: 42ശതമാനം പേര്‍ യുഡിഎഫിനെ പിന്തുണച്ചു. 30 ശതമാനം പേര്‍ക്ക് എല്‍ഡിഎഫിനെയാണ് വിശ്വാസം. എന്‍ഡിഎയ്ക്ക്  15 ശതമാനം. 13 ശതമാനം പേര്‍ ഈ മൂന്ന് മുന്നണികളെ പിന്തുണയ്ക്കുന്നില്ല.  

മനോരമ ന്യൂസ്–വിഎംആര്‍ പ്രീപോള്‍ സര്‍വേ ഫലം പാലക്കാട്ടേക്ക് കടക്കുമ്പോള്‍ പോരാട്ടം കൂടുതല്‍ കടുക്കുന്ന കാഴ്ച തന്നെ. തൃത്താലയില്‍ യുഡിഎഫിനാണ് മേല്‍ക്കൈ. കടുത്ത പോരാട്ടമാണെന്ന് വ്യക്തമാക്കുന്നു സര്‍വേ. പട്ടാമ്പി മണ്ഡലത്തില്‍ പോരാട്ടചിത്രം തെളിയും മുന്‍പുള്ള സര്‍വേയില്‍ എല്‍ഡിഎഫ് മികച്ച മുന്നേറ്റം കാഴ്ച വയ്ക്കുന്നു. വലിയ മാര്‍ജിനിലാണ് മുന്നേറ്റം. ഷൊര്‍ണൂരില്‍ പക്ഷേ അട്ടമറി ചിത്രമാണ് തെളിയുന്നത്. സര്‍വേ പ്രകാരം യു ഡി എഫിന് വിജയസാധ്യത പ്രവചിക്കുന്നു. നേരിയ മുന്നേറ്റമാണ് പ്രകടമാകുന്നത്

MORE IN BREAKING NEWS
SHOW MORE
Loading...
Loading...