ഒല്ലൂര്‍ യുഡിഎഫ് പിടിക്കുമെന്ന് സര്‍വേ; തൃശൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് മുന്നില്‍

ollur-nattika-02
SHARE

തൃശൂരിലെ ഒല്ലൂരില്‍ യുഡിഎഫ് മുന്നിലെന്ന് സര്‍വേ ഫലം. സാമാന്യം  നല്ല മാര്‍ജിനില്‍ മണ്ഡലം പിടിക്കുമെന്നാണ് സര്‍വേ ഫലം സാധ്യത കാണുന്നത്. തൃശൂര്‍ മണ്ഡലത്തിലാകട്ടെ എല്‍ഡിഎഫ് ആണ് മുന്നില്‍. നാട്ടിക സര്‍വേ പ്രകാരം എല്‍ഡിഎഫിന് വിജയസാധ്യത.  എല്‍ഡിഎഫിന് യുഡിഎഫിനുമേല്‍ വലിയ ശതമാനം ലീഡെന്നും സര്‍വേ. കയ്പമംഗലത്ത് സര്‍വേ പ്രകാരം എല്‍ഡിഎഫിന് വിജയസാധ്യത. യുവ സ്ഥാനാര്‍ഥി യുഡിഎഫിന് വരുംമുന്‍പാണ് സര്‍വേ എന്നത് ശ്രദ്ധിക്കണം.  ഇരിങ്ങാലക്കുടയില്‍ സര്‍വേ പ്രകാരം എല്‍ഡിഎഫിന് വിജയസാധ്യത. സിപിഎമ്മിലെ ആര്‍.ബിന്ദു മുന്നിലെന്ന് സര്‍വേ ഫലം.  

സിറ്റിങ് എംഎല്‍എയുടെ പ്രകടനം എങ്ങനെ വിലയിരുത്തുന്നു? എന്ന് തൃശൂരുകാരോട് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ: വി.എസ്.സുനില്‍ കുമാറിന്റേത് വളരെ നല്ല പ്രകടനമാണെന്നാണ് പൊതു വിലയിരുത്തല്‍. വളരെ മികച്ചതെന്ന് വിലയിരുത്തിയത് 45 ശതമാനം. 20 ശതമാനം മികച്ചതാണെന്ന് രേഖപ്പെടുത്തി. 30 ശതമാനം പേര്‍ ശരാശരി മാര്‍ക്ക് നല്‍കി. മോശമെന്ന് 3 ശതമാനം പേരും അത്രതന്നെ ആളുകള്‍ വളരെ മോശമെന്നും അഭിപ്രായപ്പെട്ടു. അഴിമതി തടയുന്നതില്‍ ആരാണ് മെച്ചം? എന്ന് ഇരിങ്ങാലക്കുടക്കാരോട് ചോദ്യം. 48 ശതമാനം പേര്‍ക്ക് എല്‍ഡിഎഫിനേയും 31 ശതമാനം പേര്‍ക്ക് യുഡിഎഫിനേയുമാണ് വിശ്വാസം. എന്‍ഡിഎ 15 ശതമാനം. 6 ശതമാനം പേര്‍ക്ക് മറ്റുകക്ഷികളിലാണ് വിശ്വാസം എന്നാണ് ഉത്തരം.

തൃശൂരിലെ മറ്റ് ഫലങ്ങള്‍ ഇതാ:  ചേലക്കരയില്‍ സര്‍വേ പ്രകാരം യുഡിഎഫിന് വിജയസാധ്യത. യുഡിഎഫിന് എല്‍ഡിഎഫിനു മേല്‍ വലിയ ശതമാനം ലീഡും പറയുന്നു സര്‍വേ. പക്ഷേ സിപിഎമ്മിന്‍റെ താരസ്ഥാനാര്‍‌ഥിയായ കെ.രാധാകൃഷ്ണന്‍റെ വരവോടെ മണ്ഡലചിത്രം മാറിയേക്കാം. കുന്നംകുളത്ത് സര്‍വേ പ്രകാരം യുഡിഎഫിന് ആണ് വിജയസാധ്യത.  സാമാന്യം ഭേദപ്പെട്ട മാര്‍ജിനിലാണ് മുന്നിലുള്ളതെന്നും സര്‍വേ പറയുന്നു. ഗുരുവായൂരില്‍ സര്‍വേ പ്രകാരം യുഡിഎഫിന് വിജയസാധ്യതയുണ്ടെന്നാണ് പ്രവചനം. വലിയ മാര്‍ജിനിലല്ല മുന്നേറ്റം. മണലൂരില്‍ പക്ഷേ  സര്‍വേ പ്രകാരം എല്‍ഡിഎഫിനാണ് വിജയസാധ്യത.  യുഡിഎഫിന് എല്‍ഡിഎഫിനുമേല്‍ ഭേദപ്പെട്ട ശതമാനം ലീഡുമുണ്ട്. വടക്കാഞ്ചേരിയില്‍ സര്‍വേ പ്രകാരം യുഡിഎഫിനാണ് വിജയസാധ്യത.  യുഡിഎഫിന് എല്‍ഡിഎഫിനുമേല്‍ ഭേദപ്പെട്ട ശതമാനം ലീഡുണ്ട്.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...