നിലമ്പൂരില്‍ അട്ടിമറിയിലൂടെ യുഡിഎഫ്; നാലിടത്തെ പ്രീപോള്‍ ഫലം ഇങ്ങനെ

kondotti-vandoor-nilambur-e
SHARE

മനോരമന്യൂസ്–വിഎംആർ അഭിപ്രായസര്‍വേ ഫലം രണ്ടാംഭാഗം പുറത്തുവിടുന്നു.  മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി ജില്ലകളിലെ ചിത്രമാണ് ഇന്ന് പുറത്തു വിടുന്നത്. കൊണ്ടോട്ടി മണ്ഡലത്തില്‍ യുഡിഎഫിനാണ് മുന്നേറ്റം. മികച്ച വോട്ടുശതമാനത്തിലാണ് വിജയമെന്ന് സര്‍വേ പ്രവചിക്കുന്നു. ഏറനാട്ടും യുഡ‍ിഎഫ് സ്ഥാനാര്‍ഥി എളുപ്പത്തില്‍ വിജയമുറപ്പിക്കുന്നുവെന്ന് സര്‍വേ പറയുന്നു. കോവിഡ് പ്രതിരോധത്തിന് സര്‍ക്കാരിന് നല്ല റാങ്കിങ് ആണ് മണ്ഡലം നല്കുന്നത്. 26 ശതമാനം പേര്‍ വളരെ മികച്ചതെന്നും 48 ശതമാനം പേര്‍ മികച്ചതെന്നും രേഖപ്പെടുത്തി. 19 ശതമാനം പേര്‍ സര്‍ക്കാരിന്റേത് ശരാശരി പ്രകടനമാണെന്ന് വിലയിരുത്തി. മോശമെന്ന് അഭിപ്രായമുള്ള 4 ശതമാനം പേരുണ്ട്. വളരെ മോശമെന്ന് പറഞ്ഞത് 3 ശതമാനം മാത്രം.

നിലമ്പൂര്‍ യുഡിഎഫ് തിരിച്ചുപിടിക്കുമെന്ന് സര്‍വേ പറയുന്നു. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിവി അന്‍വര്‍ പിന്നിലെന്നാണ് സര്‍വേ പ്രവചിക്കുന്നത്. ഈ മണ്ഡലത്തില്‍ സ്വർണക്കടത്ത് കേസില്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് കരുതുന്നുണ്ടോ? എന്ന ചോദ്യത്തിന് പങ്കെടുത്ത 38 ശതമാനം പേര് സര്‍ക്കാരിന് പങ്കുണ്ടെന്ന് അഭിപ്രായപ്പെട്ടു. വണ്ടൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി നല്ല നിലയില്‍ മുന്നിലെന്ന് സര്‍വേ പറയുന്നു.  സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് കരുതുന്നുണ്ടോ? എന്ന ചോദ്യത്തോട് വണ്ടൂരുകാര്‍ പ്രതികരിച്ചത് ഇങ്ങനെ:  സര്‍വേയില്‍ പങ്കെടുത്ത 47 ശതമാനം പേര്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് അഭിപ്രായപ്പെട്ടു. 32 ശതമാനം പേര്‍ പങ്കില്ലെന്ന് പറഞ്ഞു. 21 ശതമാനം വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയില്ല. സർവേയിൽ പങ്കെടുത്ത 45 ശതമാനം പേരും രാഷ്ട്രീയമുണ്ടെന്ന നിലപാടിലാണ്. രാഷ്ട്രീയമില്ലെന്ന് 16 ശതമാനം. 39 ശതമാനം പേര് വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയില്ല. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...