ഇടുക്കിയില്‍ അഞ്ചും യുഡിഎഫിനെന്ന് സര്‍വേ; രണ്ടിടത്ത് പോരാട്ടച്ചൂട്

idukki-04
SHARE

മനോരമ ന്യൂസ് വിഎംആര്‍ പ്രീപോള്‍ സര്‍വേയില്‍ ഇടുക്കിയുടെ ചിത്രം തെളിഞ്ഞപ്പോഴും പോരാട്ടച്ചൂട്.  യുഡിഎഫ് – 5, എല്‍ഡിഎഫ്–0, എന്‍ഡിഎ–0. ഇടുക്കി വോട്ട് വിഹിതം ഇങ്ങനെ: യുഡിഎഫ് - 41.48 %, LDF – 35.46 %,  എന്‍ഡിഎ – 19.76 %, മറ്റുള്ളവര്‍ – 3.30 %വോട്ട് വിഹിതത്തില്‍ യുഡിഎഫിന് 6.02 ശതമാനം ലീഡ്. ദേവികുളത്ത് 

യുഡിഎഫ് സ്ഥാനാര്‍ഥിക്ക് നേരിയ മേല്‍ക്കൈ ആണ് പ്രവചിക്കുന്നത്. എല്‍ഡിഎഫിന് മേല്‍ 2.5 ശതമാനം മാത്രം നേരിയ ലീഡേ ഉള്ളൂ യുഡിഎഫിന്. ഉടുമ്പന്‍ചോലയില്‍ യുഡിഎഫിന് മേല്‍ക്കൈയെന്ന് സര്‍വേ പറയുന്നു. സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് കരുതുന്നുണ്ടോ? തൊടുപുഴയില്‍ പിജെ ജോസഫ് കടുത്ത മല്‍സരം നേരിടുന്നു എന്നതാണ് ചിത്രം. യുഡിഎഫിന് ന് 0.7 ശതമാനം മാത്രം ലീഡാണ് ഇവിടെ. ഇടുക്കിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് നേരിയ മുന്‍തൂക്കം പ്രവചിക്കുന്നു.  പീരുമേട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് നേരിയ മുന്‍തൂക്കം പ്രവചിക്കുന്നു. 

സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് കരുതുന്നുണ്ടോ? എന്ന് ദേവികുളത്ത് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ: സര്‍വേയില്‍ പങ്കെടുത്ത 34 ശതമാനം പേര്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് കരുതുന്നു. 39 ശതമാനം പേര്‍ പങ്കില്ലെന്ന് അഭിപ്രായപ്പെട്ടു. 27 ശതമാനം വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയില്ല. തൊടുപുഴയില്‍ സിറ്റിങ് എംഎല്‍എ പി.ജെ.ജോസഫിന്‍റെ പ്രകടനം എങ്ങനെ വിലയിരുത്തുന്നു? എന്നതിന് മറുപടി ഇങ്ങനെ:  ഏറ്റവും മികച്ചതാണെന്ന് 8 ശതമാനം പേരും മികച്ചതാണെന്ന് 37.05 ശതമാനം പേരും വിലയിരുത്തി. ശരാശരി എന്നാണ് 28.82 ശതമാനം പേരുടെ വിലയിരുത്തല്‍. മോശം എന്ന് പറഞ്ഞത് 23 ശതമാനമാണ്. തീര്‍ത്തും മോശം എന്ന് 3.52 ശതമാനം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...