തൃശൂര്‍ ജില്ലയിലും അട്ടിമറി സാധ്യതകള്‍; കുന്നംകുളവും ഗുരുവായൂരും യുഡിഎഫ്: സര്‍വേ

chelakkara-02
SHARE

മനോരമന്യൂസ്–വിഎംആർ അഭിപ്രായസര്‍വേ ഫലം തൃശൂരിലേക്ക്. ചേലക്കരയില്‍ സര്‍വേ പ്രകാരം യുഡിഎഫിന് വിജയസാധ്യത.  യുഡിഎഫിന് എല്‍ഡിഎഫിനു മേല്‍ വലിയ ശതമാനം ലീഡും പറയുന്നു സര്‍വേ. പക്ഷേ സിപിഎമ്മിന്‍റെ താരസ്ഥാനാര്‍‌ഥിയായ കെ.രാധാകൃഷ്ണന്‍റെ വരവോടെ മണ്ഡലചിത്രം മാറിയേക്കാം. കുന്നംകുളത്ത് സര്‍വേ പ്രകാരം യുഡിഎഫിന് ആണ് വിജയസാധ്യത.  സാമാന്യം ഭേദപ്പെട്ട മാര്‍ജിനിലാണ് മുന്നിലുള്ളതെന്നും സര്‍വേ പറയുന്നു. ഗുരുവായൂരില്‍ സര്‍വേ പ്രകാരം യുഡിഎഫിന് വിജയസാധ്യതയുണ്ടെന്നാണ് പ്രവചനം. വലിയ മാര്‍ജിനിലല്ല മുന്നേറ്റം. മണലൂരില്‍ പക്ഷേ  സര്‍വേ പ്രകാരം എല്‍ഡിഎഫിനാണ് വിജയസാധ്യത.  യുഡിഎഫിന് എല്‍ഡിഎഫിനുമേല്‍ ഭേദപ്പെട്ട ശതമാനം ലീഡുമുണ്ട്. വടക്കാഞ്ചേരിയില്‍ സര്‍വേ പ്രകാരം യുഡിഎഫിനാണ് വിജയസാധ്യത.  യുഡിഎഫിന് എല്‍ഡിഎഫിനുമേല്‍ ഭേദപ്പെട്ട ശതമാനം ലീഡുണ്ട്. 

സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് കരുതുന്നുണ്ടോ? എന്ന് മണലൂരുകാരോട് ചോദിച്ചപ്പോള്‍ പ്രതികരണം ഇങ്ങനെ: സര്‍വേയില്‍ പങ്കെടുത്ത 34 ശതമാനം പേര്‍ സര്‍ക്കാരിന് പങ്കുണ്ടെന്നും 33 ശതമാനം പേര്‍ പങ്കില്ലെന്നും അഭിപ്രായപ്പെട്ടു. 33 ശതമാനം വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയില്ല. ശബരിമല തിരഞ്ഞെടുപ്പ് വിഷയമാണോ? എന്ന് മണലൂകുരാരോട് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ‌: 48 ശതമാനം പേരും തിരഞ്ഞെടുപ്പ് വിഷയമാണ് എന്ന് രേഖപ്പെടുത്തി. 28 ശതമാനം ശബരിമല തിരഞ്ഞെടുപ്പ് വിഷയമല്ല എന്ന് കരുതുന്നു. 24ശതമാനം പേര്‍ വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയില്ല. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...