വടകരയിലും കുറ്റ്യാടിയിലും എല്‍ഡിഎഫ് മുന്നില്‍; സര്‍വേ സാധ്യത ഇങ്ങനെ

vadakara-03
SHARE

കോഴിക്കോട് ജില്ലയിലെ ആദ്യ 7 മണ്ഡലങ്ങളിലെ ഫലം വരുമ്പോള്‍ ഏഴിടത്തും എല്‍ഡിഎഫ് മുന്നിലെന്ന്  മനോരമ ന്യൂസ്–വിഎംആര്‍ അഭിപ്രായ സര്‍വേ. വടകരയില്‍ എല്‍ഡിഎഫ് ആണ് മുന്നില്‍. കെ.കെ.രമയുടെ സ്ഥാനാര്‍ഥിത്വത്തിന് മുന്‍പാണ് സര്‍വേ നടന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. 2016 ല്‍ സി.കെ.നാണു 9611 വോട്ടിന് ജെഡിയുവിലെ മനയത്ത് ചന്ദ്രനെ പരാജയപ്പെടുത്തിയിരുന്നു. സ്വതന്ത്രയായി മല്‍സരിച്ച ആര്‍.എം.പി. നേതാവ് കെ.കെ.രമ അന്ന് 20346 (15.89 %) വോട്ട് നേടി. ബിജെപി സ്ഥാനാര്‍ഥി എം.രാജേഷ് കുമാര്‍ 13937 (10.80 %) വോട്ടും നേടി. യുഡിഎഫ് പിന്തുണയോടെയുള്ള കെ.കെ.രമയുടെ സ്ഥാനാര്‍ഥിത്വം നിര്‍ണായകമാകും എന്ന് ചുരുക്കം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫും രമയും ചേര്‍ന്ന് 60204 വോട്ട് നേടിയിരുന്നു.

കുറ്റ്യാടി എല്‍ഡിഎഫ് തിരിച്ചുപിടിക്കുമെന്ന് സര്‍വേ സാധ്യത പറയുന്നു. കുറ്റ്യാടി സീറ്റ് സിപിഎം കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുകൊടുത്തതും അതിനെച്ചൊല്ലി പാര്‍ട്ടി ഘടകത്തില്‍ ഉണ്ടായ അഭൂതപൂര്‍വമായ പരസ്യപ്രതിഷേധവുമാണ് ഏറ്റവും പ്രധാനം. പ്രതിഷേധം കണക്കിലെടുത്ത് സിപിഎം തന്നെ മല്‍സരിക്കാന്‍ തീരുമാനിച്ചത് ഫലത്തെ നല്ലപോലെ സ്വാധീനിച്ചേക്കാം. പ്രതിഷേധിച്ചവര്‍ ആവശ്യപ്പെട്ട സ്ഥാനാര്‍ഥിയെ അനുവദിക്കുന്ന സാഹചര്യവും ഉണ്ടായി. തിരഞ്ഞെടുപ്പിനുശേഷവും ഇതിന്റെ അനുരണനങ്ങള്‍ ഉണ്ടാകും. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...