നോര്‍ത്തില്‍ കടുത്ത പോരാട്ടം; സൗത്തില്‍ എല്‍ഡിഎഫ് മുന്നില്‍: സര്‍വേ

kozhikode-south-03
SHARE

മനോരമ ന്യൂസ്–വിഎംആര്‍ അഭിപ്രായ സര്‍വേയില്‍ നാദാപുരത്തും കൊയിലാണ്ടിയിലും പേരാമ്പ്രയിലും എല്‍ഡിഎഫ് തന്നെയാണ് മുന്നില്‍. ബാലുശ്ശേരിയിലും എല്‍ഡിഎഫ് തന്നെ മുന്നിലെന്ന് സര്‍വേ പ്രവചിക്കുന്നു. എലത്തൂരിലും സര്‍വേ അദ്ഭുതങ്ങള്‍ കാത്തുവച്ചിട്ടില്ല. കൊയിലാണ്ടിയില്‍ സിറ്റിങ് എംഎല്‍എ കെ.ദാസന്റെ റെക്കോര്‍ഡ് ഏറ്റവും മികച്ചതാണെന്ന് 30 ശതമാനം പേരും മികച്ചതാണെന്ന് 35 ശതമാനം പേരും വിലയിരുത്തി. ശരാശരി എന്നാണ് 29 ശതമാനം പേരുടെ വിലയിരുത്തല്‍. മോശം എന്ന് പറഞ്ഞത് 7 ശതമാനമാണ്. തീര്‍ത്തും മോശം എന്ന് ആര്‍ക്കും അഭിപ്രായമില്ല. കോഴിക്കോട് നോര്‍ത്തില്‍ കടുത്ത പോരാട്ടമാണ് സര്‍വേ പ്രവചിക്കുന്നത്. എല്‍ഡിഎഫ് – 36.10 ശതമാനം വോട്ട്, 2. യുഡിഎഫ് – 32.20 ശതമാനം വോട്ട്, 3. എന്‍ഡിഎ– 30.10 ശതമാനം വോട്ട്, 4. മറ്റുള്ളവര്‍– 1.70 ശതമാനം വോട്ട്  എന്നിങ്ങനെയാണ് വോട്ടുശതമാന സാധ്യത. കോഴിക്കോട് സൗത്തില്‍ എല്‍ഡിഎഫ് മുന്നിലെന്നാണ് സര്‍വേ പറയുന്നു. 

കോഴിക്കോട് ജില്ലയിലെ വടകരയില്‍ എല്‍ഡിഎഫ് ആണ് മുന്നില്‍. കെ.കെ.രമയുടെ സ്ഥാനാര്‍ഥിത്വത്തിന് മുന്‍പാണ് സര്‍വേ നടന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. 2016 ല്‍ സി.കെ.നാണു 9611 വോട്ടിന് ജെഡിയുവിലെ മനയത്ത് ചന്ദ്രനെ പരാജയപ്പെടുത്തിയിരുന്നു. സ്വതന്ത്രയായി മല്‍സരിച്ച ആര്‍.എം.പി. നേതാവ് കെ.കെ.രമ അന്ന് 20346 (15.89 %) വോട്ട് നേടി. ബിജെപി സ്ഥാനാര്‍ഥി എം.രാജേഷ് കുമാര്‍ 13937 (10.80 %) വോട്ടും നേടി. യുഡിഎഫ് പിന്തുണയോടെയുള്ള കെ.കെ.രമയുടെ സ്ഥാനാര്‍ഥിത്വം നിര്‍ണായകമാകും എന്ന് ചുരുക്കം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫും രമയും ചേര്‍ന്ന് 60204 വോട്ട് നേടിയിരുന്നു.

കുറ്റ്യാടി എല്‍ഡിഎഫ് തിരിച്ചുപിടിക്കുമെന്ന് സര്‍വേ സാധ്യത പറയുന്നു. കുറ്റ്യാടി സീറ്റ് സിപിഎം കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുകൊടുത്തതും അതിനെച്ചൊല്ലി പാര്‍ട്ടി ഘടകത്തില്‍ ഉണ്ടായ അഭൂതപൂര്‍വമായ പരസ്യപ്രതിഷേധവുമാണ് ഏറ്റവും പ്രധാനം. പ്രതിഷേധം കണക്കിലെടുത്ത് സിപിഎം തന്നെ മല്‍സരിക്കാന്‍ തീരുമാനിച്ചത് ഫലത്തെ നല്ലപോലെ സ്വാധീനിച്ചേക്കാം. പ്രതിഷേധിച്ചവര്‍ ആവശ്യപ്പെട്ട സ്ഥാനാര്‍ഥിയെ അനുവദിക്കുന്ന സാഹചര്യവും ഉണ്ടായി. തിരഞ്ഞെടുപ്പിനുശേഷവും ഇതിന്റെ അനുരണനങ്ങള്‍ ഉണ്ടാകും. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...