മഞ്ചേശ്വരത്ത് ബിജെപിയെന്ന് സര്‍വേ; തൃക്കരിപ്പൂരില്‍ അട്ടിമറി?: സാധ്യത ഇങ്ങനെ

manjeswaram-03
SHARE

കേരളം ആര്‍ക്കൊപ്പമെന്നതിന്‍റെ സൂചനകളും സാധ്യതകളുമായി മനോരമ ന്യൂസ്–വി.എം.ആര്‍ അഭിപ്രായ സര്‍വേ ഫലം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക്. കാസര്‍കോട് ജില്ലയില്‍ രണ്ട് സീറ്റുകളില്‍ യുഡിഎഫിനും രണ്ട് സീറ്റുകളില്‍ എല്‍ഡിഎഫിനും സര്‍വേ സാധ്യത പ്രവചിക്കുന്നു. മഞ്ചേശ്വരത്ത് ബിജെപി മുന്നേറ്റത്തിന് സാധ്യതയെന്ന് സര്‍വേ പറയുന്നു. തൃക്കരിപ്പൂരില്‍ അട്ടിമറി സാധ്യതയും പ്രവചിക്കുന്നു. തൃക്കരിപ്പൂരില്‍ കനത്ത പോരാട്ടം; യുഡിഎഫിന് നേരിയ മേല്‍ക്കൈയും ഉണ്ടെന്നാണ് സൂചന. ഉദുമയിലും കാഞ്ഞങ്ങാട്ടും സര്‍വേ എല്‍ഡിഎഫിന് സാധ്യത കല്‍പിക്കുന്നു.  കാസര്‍കോട് സാധ്യത ഇങ്ങനെ: കാസര്‍കോട് സര്‍വേ : എല്‍ഡിഎഫ് – 2, യുഡിഎഫ് –2, എന്‍ഡിഎ–1. 

സര്‍വേ പ്രകാരം ജില്ലയില്‍ വോട്ട് വിഹിതത്തില്‍ യുഡിഎഫ് എല്‍ഡിഎഫിനെ മറികടക്കും എന്നാണ് സര്‍വേ.  ഏറ്റവും ശ്രദ്ധേയമായ പോരാട്ടം തൃക്കരിപ്പൂരില്‍ ആണെന്ന് സര്‍വേ പറയുന്നു‍. ഇവിടെ യുഡിഎഫ്–എല്‍ഡിഎഫ് വ്യത്യാസം 0.77 ശതമാനം മാത്രം. സര്‍വേ പ്രകാരം മഞ്ചേശ്വരത്ത് എന്‍ഡിഎ വിജയം ഉറപ്പിക്കുന്നുവെന്ന സാധ്യതയാണ് തെളിഞ്ഞത്. 

കാസര്‍കോട് വോട്ട് വിഹിതം

യുഡിഎഫ് – 38.94 %,  LDF - 35.84 %, എന്‍ഡിഎ – 24.84 %, മറ്റുള്ളവര്‍ – 0.38 %

വോട്ട് വിഹിതത്തില്‍ യുഡിഎഫിന് എല്‍ഡിഎഫിനുമേല്‍ 3.10 ശതമാനം ലീഡ്

MORE IN PRE-POLL SURVEY 2021
SHOW MORE
Loading...
Loading...