കേരളം ആര്‍ക്കൊപ്പം? 140 ഇടത്തും ജയസാധ്യത ആർക്ക്: മനോരമ ന്യൂസ് സര്‍വേ ഫലം ഇന്ന്

surveystarts-dsk
SHARE

സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും ജയസാധ്യത വ്യക്തമാക്കുന്ന 'കേരളം ആര്‍ക്കൊപ്പം?' പ്രീ–പോള്‍ സര്‍വേ ഫലം ഇന്ന് മുതല്‍ മനോരമ ന്യൂസില്‍ സംപ്രേഷണം ചെയ്യും. ബുധനാഴ്ച വരെ നാലു ദിവസങ്ങളിലായാണ് സര്‍വേ ഫലം പുറത്തുവിടുന്നത്.  

തിരഞ്ഞെടുപ്പ് ഗവേഷണ രംഗത്ത് പ്രശസ്തരായ വിഎംആര്‍ ആണ് മനോരമ ന്യൂസിനായി സര്‍വേ സംഘടിപ്പിച്ചത്. കേരളം ആരു ഭരിക്കും, മുഖ്യമന്ത്രിയാകാന്‍ യോഗ്യത ആര്‍ക്ക്, പ്രതിപക്ഷ പ്രവര്‍ത്തനം എങ്ങനെ, തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം സര്‍വേ നല്‍കും. ഓരോ ജില്ലയിലെയും വോട്ടു വിഹിതം, മുന്നണികള്‍ക്ക് ലഭിക്കാന്‍ സാധ്യതയുള്ള സീറ്റുകള്‍, നിലവിലെ എംഎല്‍എമാരുടെ ജനപ്രീതി തുടങ്ങിയ വിവരങ്ങള്‍ സര്‍വേയില്‍ അറിയാം. കൂടാതെ മുഖ്യ തിരഞ്ഞെടുപ്പ് വിഷയങ്ങളോട് വോട്ടര്‍മാരുടെ പ്രതികരണം എത്തരത്തിലാണെന്നും സര്‍വെ വെളിപ്പെടുത്തും. 

ഓഗ്മെന്‍റ് റിയാലിറ്റി സാങ്കേതികത ഉപയോഗിച്ചാണ് സര്‍വേ ഫലങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നത്. മണ്ഡലം തിരിച്ചുള്ള വിശദവിവരങ്ങള്‍ മനോരമ ന്യൂസ് ഡോട്ട് കോമിലും ലഭ്യമാകും. സര്‍വേയിലെ കണ്ടെത്തലുകളെക്കുറിച്ചുള്ള വിശകലനവും പ്രതികരണങ്ങളും 'കേരളം ആര്‍ക്കൊപ്പം?' പരിപാടിയിലുണ്ടാകും. രാത്രി എട്ടുമണിക്കാണ്  സ‍ര്‍വേ ഫലങ്ങള്‍ സംപ്രേഷണം ചെയ്യുന്നത്. 

MORE IN Pre-poll Survey 2021
SHOW MORE
Loading...
Loading...