പാലക്കാട്ട് ഷാഫിക്ക് ഹാട്രിക്; മെട്രോമാന് പരാജയം

shafi-prambil-2
SHARE

ഷാഫി പറമ്പില്‍ പാലക്കാട് നിലനിര്‍ത്തി. ഹാട്രിക്. 3840 വോട്ട് ലീ‍‍ഡ്. ആദ്യറൗണ്ടുകളില്‍ ലീഡ് നിലനിര്‍ത്തിയ ഇ.ശ്രീധരനെ അവസാന റൗണ്ട് വരെ നിന്ന വാശിയേറി പോരാട്ടിത്തിലാണ് തോല്‍പ്പിച്ചത്. മുനിസിപ്പാലിറ്റിയിൽ ശ്രീധരൻ മുന്നേറ്റം നടത്തിയപ്പോൾ പഞ്ചായത്തുകൾ ഷാഫിയെ തുണച്ചു.

അതേസമയം, മട്ടന്നൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. 61,000ത്തിൽ അധികം വോട്ടിന്റെ ഭൂരിപക്ഷമാണ് ശൈലജ നേടിയത്. ആർഎസ്പിയുടെ ഇല്ലിക്കൽ അഗസ്തിയെയാണ് പരാജയപ്പെടുത്തിയത്. 

അതേസമയം, ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ 49,000ത്തിൽ അധികം വോട്ടിന് മുന്നേറുകയാണ്. 

പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രിയും യു‍ഡിഎഫ് സ്ഥാനാർഥിയുമായി ഉമ്മൻ ചാണ്ടിക്ക് ജയം. ഭൂരിപക്ഷം 8504ലേക്ക് കുത്തനെ ഇടിഞ്ഞു. 2016ൽ 27092 വോട്ട് ഭൂരിപക്ഷം നേടിയിടത്താണ് ഇത്തവണ എണ്ണായിരത്തിലേക്ക് ഭൂരിപക്ഷം ഇടിഞ്ഞത്. 

മുപ്പതു വർഷത്തിനുശേഷം അരുവിക്കര എൽഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന്റെ കെ.എസ്.ശബരിനാഥനെ ജി.സ്റ്റീഫൻ പരാജയപ്പെടുത്തി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...