‘യുഡിഎഫ് ബിജെപി വോട്ട് വാങ്ങി’; 10 മണ്ഡലങ്ങളിലെ കണക്ക് പറഞ്ഞ് മുഖ്യമന്ത്രി

pinarayi-vijayan-04
SHARE

10 മണ്ഡലങ്ങളില്‍ യുഡിഎഫ് ജയിച്ചത് ബിജെപി വോട്ടിലെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിക്ക് 4.28 ലക്ഷം വോട്ട് കുറഞ്ഞപ്പോള്‍ യുഡിഎഫിന് 4 ലക്ഷം വോട്ട് കൂടി.  യുഡിഎഫ് വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചത് കച്ചവടക്കണക്കിന്റെ ബലത്തിലാണ്. 90 മണ്ഡ‍ലങ്ങളില്‍ ബിജെപിക്ക് 4,28,500 വോട്ട് കുറഞ്ഞത് എങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു. പുതിയ വോട്ടര്‍മാരിലെ വര്‍ധനയുടെ ഗുണം ബിജെപിക്ക് മാത്രം എന്തുകൊണ്ട് ലഭിച്ചില്ല? 'പുറമേ കാണുന്നതിനേക്കാള്‍ വലിയ വോട്ട് കച്ചവടം നടന്നതിന് തെളിവാണ് ബിജെപിയുടെ നിലയെന്നും മുഖ്യമന്ത്രി ആരോപിച്ചു. കുണ്ടറ, തൃപ്പൂണിത്തുറ, ചാലക്കുടി, കോവളം, കടുത്തുരുത്തി, പാലാ, കുറ്റ്യാടി, കൊയിലാണ്ടി തുടങ്ങിയ മണ്ഡലങ്ങളിലെ വോട്ടുകണക്ക് എടുത്തുപറഞ്ഞാണ് മുഖ്യമന്ത്രിയുടെ ആരോപണം. പാലായില്‍ ജോസ് കെ.മാണി തോറ്റത് ബിജെപി വോട്ട് മറിച്ചതിനാലെന്ന് മുഖ്യമന്ത്രി ആരോപിച്ചു. നേമത്ത് ബിജെപിക്ക് പതിനയ്യായിരത്തോളം വോട്ടുകുറഞ്ഞു. എല്‍ഡിഎഫിനെ തോല്‍പിക്കാന്‍ ഒരു പാര്‍ട്ടി സ്വന്തം വോട്ട് കച്ചവടം ചെയ്തു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...