വൈകിയെത്തി; ഇടത് കോട്ടയില്‍ ‘ജയന്‍റ് കില്ലറാ’യി പി.സി.വിഷ്ണുനാഥ്

vishnu-kundara-win
SHARE

കൊല്ലത്ത് മുകേഷിനെതിരെ ആദ്യം പി.സി വിഷ്ണുനാഥ് മൽസരിക്കട്ടെ എന്നായിരുന്നു യുഡിഎഫിന്റെ ആലോചന. എന്നാൽ എന്തു വന്നാലും കുണ്ടറയിലേക്ക് പോകില്ലെന്ന് ബിന്ദു കൃഷ്ണ കണ്ണീരോടെ പറഞ്ഞതോടെ നിവൃത്തിയില്ലാതെയാണ് വിഷ്ണുനാഥ് മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ മൽസരിക്കാൻ എത്തിയത്. അവസാന ഘട്ടത്തിൽ‌ മണ്ഡലത്തിൽ എത്തി കേവലം രണ്ടാഴ്ചത്തെ പ്രചാരണം െകാണ്ട് അട്ടിമറി വിജയം നേടി അമ്പരപ്പിച്ചിരിക്കുകയാണ് വിഷ്ണുനാഥ്. 

മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ ശക്തമായ ജനവികാരം മണ്ഡലത്തിലുണ്ടായിരുന്നു എന്നതിന്റെ സൂചന കൂടിയാണിത്. കേരളത്തിൽ പിണറായി തരംഗം ആഞ്ഞടിച്ചപ്പോഴും തോറ്റ് പോയ ഏക മന്ത്രി എന്ന നാണക്കേടും മേഴ്സിക്കുട്ടിയമ്മയുടെ തലയിലായി. 521 വോട്ടുകൾക്കാണ് ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയിൽ വിഷ്ണുനാഥ് വിജയിക്കുന്നത്.

കൊല്ലം ജില്ലയിൽ ഏറെ കശുവണ്ടി െതാഴിലാളികളും ഫാക്ടറികളും നിലനിൽക്കുന്ന മണ്ഡലത്തിൽ െതാഴിലാളികളുടെ രോഷം വോട്ടിൽ വ്യക്തമായി എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ആഴക്കടൽ മൽസ്യബന്ധനക്കരാറും മന്ത്രിക്ക് തിരിച്ചടി ആയി എന്നാണ് സൂചന.

MORE IN KERALA
SHOW MORE
Loading...
Loading...