തൃശൂരിൽ ഒറ്റത്തുരുത്തും യുഡിഎഫിനെ കൈവിടുന്നു.?; ലീഡ് കൂട്ടി സുരേഷ് ഗോപി

2021-Assembly-Election-845x440-Breaking-18
SHARE

തൃശൂരില്‍ പതിമൂന്നില്‍ പന്ത്രണ്ടിടത്തും ലീഡുയര്‍ത്തി എല്‍ഡിഎഫ്. കഴിഞ്ഞ തവണ 12 ഇടത്തും എൽഡിഎഫിനായിരുന്നു തൃശൂരിൽ ജയം. വടക്കാഞ്ചേരിയിൽ എൽഡിഎഫ് സ്ഥാനാർഥി സേവ്യർ ചിറ്റിലപ്പള്ളി മുന്നിട്ട് നിൽക്കുന്നു. തൃശൂരിൽ യുഡിഎഫിന്റെ ഒറ്റത്തുരുത്തായ വടക്കാഞ്ചേരി സിറ്റിങ് എംഎൽഎ അനിൽ അക്കരയെ കൈവിടുന്നെന്നാണ് പുറത്തുവരുന്ന സൂചനകൾ. അതേസമയം,  തൃശൂരില്‍ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയുടെ ലീഡ് 3000 കടന്നു.  സംസ്ഥാനത്ത് തുടര്‍ഭരണം ഉറപ്പായി. മലപ്പുറം, വയനാട് ജില്ലകളില്‍ മാത്രമാണ് യുഡിഎഫ് മുന്നില്‍. എറണാകുളം ജില്ലയില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പം. മന്ത്രിമാരായ കെ.ടി.ജലീലും മെഴ്സിക്കുട്ടിയമ്മയും പിന്നില്‍. കെ.മുരളീധരനും പത്മജ വേണുഗോപാലും മൂന്നാമത്.  

  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...