മത്സരം കടുപ്പിച്ച് ഈ മണ്ഡലങ്ങൾ; നേമത്ത് വി.ശിവന്‍കുട്ടി മുന്നില്‍

2021-Assembly-Election-845x440-Breaking-24
SHARE

ഇടതുമുന്നണി ശക്തമായ മാർജിനിൽ തുടർഭരണം ഉറപ്പിച്ചെങ്കിലും, ഇനിയും മനസുതുറക്കാതെ ചില മണ്ഡലങ്ങളിൽ കടുത്ത മത്സരം. തൃപ്പൂണിത്തുറ, നേമം, അരൂര്‍, ചവറ, അടൂര്‍, തിരുവല്ല, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, കുന്നത്തുനാട്, തൃശൂര്‍, ചാലക്കുടി, കാസര്‍കോട്, തിരൂരങ്ങാടി, താനൂര്‍, തവനൂര്‍, പേരാവൂര്‍, തൃത്താല എന്നീ മണ്ഡലങ്ങളില്‍ ഇരുമുന്നണികളും ചിലയിടങ്ങളിൽ ബിജെപിയും ഒരു പോലെ പ്രതീക്ഷവയ്ക്കുന്നു. കുമ്മനത്തെ പിന്തള്ളി നേമത്ത് വി.ശിവന്‍കുട്ടി 1576 വോട്ടിന് മുന്നിലാണ്.  

അതേസമയം, ഇ.ശ്രീധരന് 4600 വോട്ടിന് ലീഡ്. 12 റൗണ്ട് കഴിഞ്ഞു, പാലക്കാട്ട് എന്‍ഡിഎ മുന്നില്‍, എട്ട് റൗണ്ട് കൂടി ബാക്കി. കെ.ബാബു തൃപ്പൂണിത്തുറയില്‍ ലീഡ് ഉയര്‍ത്തി – 1184 വോട്ട്. വി.പി.സജീന്ദ്രന്് കുന്നത്തുനാട്ടില്‍ 755 വോട്ട് ലീഡായി. പെരുമ്പാവൂരില്‍ യുഡിഎഫ് 1474 വോട്ടിന് മുന്നില്‍. പാലായില്‍ മാണി സി. കാപ്പന്‍ ജയമുറപ്പിച്ചു. ജോസ് കെ.മാണി സ്വന്തം ബൂത്തിലും എട്ടു വോട്ടിന് പിന്നിലാണ്.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...