‘ശ്രീധരൻ സാറിനെ വിളിച്ചു; പാലക്കാടിന്റെ വികസനത്തിന് ഒപ്പം വേണമെന്ന് അഭ്യർഥിച്ചു’; ഷാഫി

shafi-palakkad
SHARE

‘ഇത് വെറും മൂവായിരമല്ല എനിക്കിത് മുപ്പതിനായിരം.. കൈവിടാതെ ചേർ‌ത്തുപിടിച്ച എന്റെ പാലക്കാടിന് നന്ദി. വെറും വാക്കിൽ ഒതുങ്ങില്ല. മൽസരിച്ച എൽഡിഎഫ് സ്ഥാനാർഥിയെയും ബിജെപിയുടെ ശ്രീധരൻ സാറിനെയും ഫോണിൽ വിളിച്ചു. പാലക്കാടിന്റെ വികസനത്തിന് അവരുടെ പിന്തുണ വേണമെന്നും അഭ്യർഥിച്ചു. രണ്ടുപേരും ഒപ്പമുണ്ടാകുമെന്ന് അറിയിച്ചു..’ വിജയത്തിന് ശേഷം ഷാഫി പറമ്പിൽ പറയുന്നു. ബിജെപി പാലക്കാട് പിടിക്കും എന്ന സ്ഥിയിൽ നിന്നും വിജയം യുഡിഎഫിനൊപ്പമെത്തിച്ച ഷാഫിയെ എൽഡിഎഫ് പ്രവർത്തകർ തന്നെ സമൂഹമാധ്യമങ്ങളിൽ അഭിനന്ദിക്കുകയാണ്. 

അവസാന നിമിഷം വരെ നീണ്ട സസ്പെൻസുകൾക്കൊടുവിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യു‍ഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് ഹാട്രിക് ജയം. ആദ്യഘട്ടം മുതൽ മുന്നേറിനിന്ന മെട്രോമാൻ ഇ.ശ്രീധരനെ 3840 വോട്ടുകൾക്ക് പരാജയപ്പെടുത്തി. അവസാനഘട്ടത്തിലാണ് ഷാഫി തന്റെ ലീഡുയർത്തിയത്. 

MORE IN KERALA
SHOW MORE
Loading...
Loading...