വിധിയെ ആദരപൂര്‍വം അംഗീകരിക്കുന്നു; പാളിച്ചകള്‍ വിലയിരുത്തും: ചെന്നിത്തല

2021-Assembly-Election-HD-Leaders-Response-Chennithala
SHARE

ജനവിധി അംഗീകരിക്കുന്നുവെന്ന് തോല്‍വിക്ക് ശേഷം രമേശ് ചെന്നിത്തല  ഈ പരാജയം ഉണ്ടാകുമെന്ന് ഞങ്ങള്‍ കരുതിയതല്ല. ജനങ്ങളുടെ വിധിയെ ഞങ്ങള്‍ ആദരപൂര്‍വ്വം അംഗീകരിക്കുന്നു. യുഡിഎഫ് യോഗം ചേർന്ന് വിലയിരുത്തും. എവിടെയാണ് പാളിച്ചകള്‍ ഉണ്ടായതെന്ന് വിലയിരുത്തും.  കേരളത്തില്‍ നിലനില്‍ക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഴിമതിയും കൊള്ളയും ഞങ്ങള്‍ എടുത്തു പറഞ്ഞിരുന്നു. അത് ഇല്ലാതായെന്ന് ആരും കരുതണ്ട. ജയിച്ചു വന്ന എല്ലാവരെയും അഭിനന്ദിക്കുന്നു. പഠിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയും. ഞങ്ങള്‍ ഉന്നയിച്ച അഴിമതികളും ആരോപണങ്ങളും വസ്തുത തന്നെയായിരുന്നു. സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് സര്‍ക്കാരിനെ ഞങ്ങള്‍ തിരുത്തി– ചെന്നിത്തല പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...