കരുത്ത് തെളിയിക്കാനായില്ല; നിലതെറ്റി വീണ് പിജെ ജോസഫും കേരള കോൺഗ്രസും

pj
SHARE

കേരള കോണ്‍ഗ്രസിന്റെയും പിജെ ജോസഫിന്റെയും രാഷ്ട്രീയ നിലനില്‍പ്പിനേറ്റ പ്രഹരമാണ് ജനവിധി. മല്‍സരിച്ചയിടങ്ങളില്‍ കരുത്ത് തെളിയിക്കാനായില്ലെന്ന് മാത്രമല്ല സ്വന്തം തട്ടകമായ തൊടുപുഴയിലും കഴിഞ്ഞ തിരഞ്ഞെടുപ്പിലെ മുന്നേറ്റം ആവര്‍ത്തിക്കാന്‍ പിജെയ്ക്കായില്ല. കേരള കോണ്‍ഗ്രസുമായി മല്‍സരിച്ച നാലില്‍ രണ്ടു സീറ്റില്‍ ജയിക്കാനായെങ്കിലും പാര്‍ട്ടിക്കും മുന്നണിക്കുമേറ്റ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ അത്ര എളുപ്പമല്ല.

സംസംഥാനത്തുടനീളം ആഞ്ഞടിച്ച സര്‍ക്കാര്‍ അനുകൂല തരംഗത്തില്‍ യു.‍‍ഡി.എഫിനൊപ്പം പിജെ ജോസഫും കേരളകോണ്‍ഗ്രസും നിലംതെറ്റി വീണത് കടുത്ത ദശാസന്ധിയിലാണ്. കേരള കോണ്‍ഗ്രസ് മല്‍സരിച്ച പത്ത് സീറ്റില്‍ എട്ടിടത്തും തോറ്റു. കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും തൊടുപുഴയില്‍ പിജെയും ജയിച്ചെങ്കലും ഫ്രാന്‍സിസ് ജോര്‍ജ് തോമസ് ഉണ്യാടന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നിലം തൊട്ടില്ല. നാല് സീറ്റിലെങ്കിലും ജയിച്ചിരുന്നെങ്കില്‍ സംസ്ഥാന പാര്‍ട്ടി പദവിയെങ്കിലും ലഭിക്കുമായിരുന്നു. ദയനീയ തോല്‍വിയോടെ ആ പ്രതീക്ഷയും നഷ്ടമായി. തൊടുപുഴയില്‍ നിന്ന് 2016 ല്‍ പിജെ നിയമസഭയിലേക്ക് പോയത് 45587 വോട്ടിന്റെ ഭൂരിപക്ഷവുമായാണെങ്കില്‍ ഇക്കുറി പകുതി പോലുമില്ല. 20251 ആണ് ഭൂരിപക്ഷം. കേരള കോണ്‍ഗ്രസ് എമ്മുമായി എതിരിട്ട കടുത്തുരുത്തിയിലും തൊടുപുഴയിലും ജയിച്ചപ്പോള്‍ യുഡിഎഫ് മണ്ഡലങ്ങളായ ഇടുക്കിയിലും ചങ്ങനാശേരിയിലും തോറ്റു. കേരള കോണ്‍ഗ്രസ് എം പിളര്‍ന്നപ്പോള്‍, പി.ജെ ജോസഫിനൊപ്പമാണ് അണികളെന്ന് വിശ്വസിച്ചാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഉള്‍പ്പെടുന്ന യു.ഡി.എഫ് നേതൃത്വം ജോസിനെ തള്ളി ജോസഫിനെ കൂടെക്കൂട്ടിയത്. കേരള കോണ്‍ഗ്രസ് ബലാബലത്തില്‍ തിരിച്ചടിയുണ്ടായിട്ടില്ലെന്ന് പറയുമ്പോഴും പാളിച്ചകള്‍ ഉണ്ടായെന്ന് പിജെ തുറന്ന് സമ്മതിക്കുന്നു.

കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിക്കും, രണ്ടില ചിഹ്നത്തിനും വേണ്ടി ജോസ് കെ മാണിയുമായി നടത്തിയ നിയമപോരാട്ടത്തില്‍ പൂര്‍ണമായി പരാജയപ്പെട്ടിരുന്നു പിജെ ജോസഫ്. തിരഞ്ഞെടുപ്പെന്ന ജനകീയ പോരാട്ടത്തില്‍ കൂടെ തിരിച്ചടി നേരിട്ടതോടെ ഇനിയെന്ത് എന്ന ചോദ്യമാണുയരുന്നത്. 

MORE IN KERALA
SHOW MORE
Loading...
Loading...