വാവിട്ട വാക്കുകള്‍ വിനയായി; പി.സി. ജോര്‍ജിന് പൂ‍ഞ്ഞാറിന്‍റെ പ്രഹരം

2021-Assembly-Election-HD-Breaking-20
SHARE

പൂഞ്ഞാറിൽ പിസി ജോർജിന് കനത്ത തിരിച്ചടി. എന്നും പിസിയെ നെഞ്ചോട് ചേർത്ത മണ്ഡലം ഇത്തവണ കൈവിട്ടു. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും ലീഡ് നേടാൻ പിസിക്ക് കഴിഞ്ഞില്ല. 4365 വോട്ടിന്റെ ലീഡോടെ കേരള കോണ്‍ഗ്രസ് എം സ്ഥാനാർത്ഥി സെബ്സ്റ്റ്യൻ കുളത്തുങ്കൽ ആണ് മുന്നേറുന്നത്. 40 വര്‍ഷമായി മണ്ഡലത്തിന്റെ എംഎൽഎയാണ് പി സി ജോർജ്. 27000ത്തിൽ മേലെ ഭൂരിപക്ഷത്തോടെ മൂന്നു മുന്നണികളെയും ബഹുദൂരം പിന്നിലാക്കിയായിരുന്നു 2016ൽ പിസി പൂഞ്ഞാറിൽ ജയിച്ചു കയറിയത്. 

ഹിന്ദുരാഷ്ട്രം, ലൗജിഹാദ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പി സി ജോർജ് നടത്തിയ പ്രസ്താവനകൾ പ്രചാരണ ഘട്ടത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. കോൺഗ്രസിന്റെ ടോമി കല്ലാനിയാണ് രണ്ടാം സ്ഥാനത്ത്. ഇനി എണ്ണാനുള്ള ഭാഗങ്ങളിലും പി സി ജോർജിന് പ്രതീക്ഷ വയ്ക്കാനില്ലാത്തവയാണെന്നാണ് റിപ്പോർട്ട്.

MORE IN KERALA
SHOW MORE
Loading...
Loading...