പ്രതീക്ഷിക്കാത്ത വിധി; വെല്ലുവിളിയായി ഏറ്റെടുത്ത് പരിശോധിക്കും: ഉമ്മന്‍ചാണ്ടി

2021-Assembly-Election-HD-Leaders-Response-Ummanchandy
SHARE

ജനവിധി മാനിക്കുന്നുവെന്നും പരാജയത്തെ  വെല്ലുവിളിയായി കണ്ട് മുന്നോട്ട് പോകുമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വിധിയാണിത്. തുടര്‍ഭരണം പ്രതീക്ഷിക്കാത്ത ഒരു വിജയമാണ് സര്‍ക്കാര്‍ ഉയര്‍ത്തിയത്. തുടര്‍ ഭരണത്തിന് വേണ്ടി അടുത്ത അഞ്ച് വര്‍ഷക്കാലം ഇവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടി   കാര്യമായി ഒന്നും ചെയ്തിട്ടില്ല എന്ന വ്യക്തമായ വിശ്വാസമാണ് യു.ഡി.എഫിനുള്ളത്. ഇക്കാര്യങ്ങള്‍ ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ഞങ്ങള്‍ ശ്രമിച്ചു. എന്നാല്‍ അതിന് വിരുദ്ധമായാണ് ജനവിധി വന്നത്. ജനാധിപത്യത്തില്‍ ജയവും തോല്‍വിയും സ്വഭാവികമാണ്. ജയിക്കുമ്പോള്‍ അഹങ്കരിക്കുകയും തോല്‍ക്കുമ്പോള്‍ നിരാശപ്പെടുകയും ചെയ്താല്‍ അത് രാഷ്ട്രീയ രംഗത്ത് സുഖമായി മുന്നോട്ട് പോകാന്‍ സാധിക്കില്ല. അതുകൊണ്ട് പരാജയത്തെ വെല്ലുവിളിയോട് കൂടി ഏറ്റെടുത്ത് പരാജയത്തിന്റെ കാരണങ്ങളെ പരിശോധിച്ച് ഒരു ജനാധിപത്യ പാര്‍ട്ടിയില്‍  നടക്കുന്ന ചര്‍ച്ചകളും സാഹചര്യങ്ങളും കണക്കിലെടുത്ത് മുന്നോട്ട് പോകും– അദ്ദേഹം പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...