ഇടതുതരംഗത്തിന് മധ്യകേരളത്തിന്റെ 34 സീറ്റ്; തിരിച്ചടിയായി പാലാ

pinarayi-vijayan
SHARE

ഇടത് തരംഗത്തില്‍ ചുവന്ന സംസ്ഥാനത്തിന് മധ്യകേരളത്തിന്റെ സംഭാവന 34 സീറ്റ്. എറണാകുളത്ത് പിടിച്ചു നിന്നപ്പോള്‍ ആലപ്പുഴയിലും തൃശൂരിലും  യുഡിഎഫ് ഒലിച്ചുപോയി. ഇടതിനൊപ്പം കേരളാ കോണ്‍ഗ്രസ് പോയെങ്കിലും നാലു സീറ്റ് നേടി കോട്ടയത്ത് പിടിച്ചു നിന്നു. ഇടുക്കിയില്‍ അവശേഷിച്ചത് പിജെ ജോസഫ് മാത്രം  പക്ഷേ പാലാ ‍കൈവിട്ടത് ജോസ് കെ മാണിക്ക് വന്‍ തിരിച്ചടിയായി.

മധ്യകേരളത്തില്‍ യുഡിഎഫ് നിലം തൊട്ടില്ല. സ്ഥാനാര്‍ഥികളുടെ മികവു പറഞ്ഞിടത്തടക്കം തോറ്റു. ഇതില്‍  തൃശൂരില്‍  വടക്കാഞ്ചേരി കൈവിട്ടപ്പോള്‍ ചാലക്കുടി പിടിച്ചു. ബാക്കിയെല്ലായിടത്തും വമ്പന്‍തോല്‍വി . .തൃശൂരില്‍ പത്മജയും സുരേഷ് ഗോപിയും പൊരുതിത്തോറ്റു. സിപിഐയുടെ പി.ബാലചന്ദ്രന്‍ തൃശൂരങ്ങെടുത്തു. ചീഫ് വിപ്പ് കെ രാജന്‍ ഒല്ലൂരിലും  മന്ത്രി എ സി മൊയ്തീന്‍  കുന്നംകുളത്തും എല്ലാ പ്രവചനങ്ങളെയും അട്ടിമറിച്ച് വിജയക്കൊടിയേന്തി. മണലൂരിലും കൈപ്പമംഗലത്തും  നാട്ടികയിലും കൊടുങ്ങല്ലൂരിലുമൊന്നും സ്ഥാനാര്‍ഥികളുടെ പുതുമുഖ മികവ് യുഡിഎഫിനെ തുണച്ചില്ല. 

തുടക്കത്തിലൊന്ന്  ചാഞ്ചാടിയെങ്കിലും ഇരിങ്ങാലക്കുട ആര്‍.ബിന്ദുവിനൊപ്പം നിന്നു. അനില്‍ അക്കരയെ ഇക്കുറി വടക്കാഞ്ചേരി കൈവിട്ടു. എല്‍ഡിഎഫിലെ സേവ്യര്‍ ചിറ്റിലപ്പിള്ളി11517 വോട്ടുകള്‍ക്കാണ് മണ്ഡലം പിടിച്ചത്. ഇടുക്കിയില്‍  യുഡിഎഫ് മുഖം പിജെ ജോസഫ് മാത്രമായി . പീരുമേട്ടില്‍ അവസാനം വരെ പോരാടിയ യുഡിഎഫ് സ്ഥാനാര്‍ഥി സിറിയക്ക് തോമസ് ഒടുവില്‍ വാഴൂര്‍ സോമന് കീഴടങ്ങി   പാലായില്‍ പറഞ്ഞ പതിനയ്യായിരം ഭൂരിപക്ഷം നേടി  മാണി സി കാപ്പന്‍ ജോസ് കെ മാണിയെ മലര്‍ത്തിയിടിച്ചു. പൂഞ്ഞാറില്‍ പി സി ജോര്‍ജും വീണു.  പുതുപ്പള്ളി ഉമ്മന്‍ചാണ്ടിെയ ചേര്‍ത്തുനിര്‍ത്തിയെങ്കിലും ഭൂരിപക്ഷം  8504 വോട്ട് മാത്രം.

കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫ് ആശ്വാസ ജയം നേടി. എന്‍എസ്എസ് ആഗ്രഹിച്ച ജനവിധി ചങ്ങനാശേരിയിലും ഉണ്ടായില്ല . എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോബ് മൈക്കിള്‍ ചെങ്ങാനാശേരിയില്‍ വിജയക്കൊടി നാട്ടി..കാഞ്ഞിരപ്പള്ളിയും  വൈക്കവും  ഏറ്റുമാനൂരും ഒപ്പം നിന്നതോടെ കോട്ടയത്തെ  നേട്ടം അഞ്ചു സീറ്റായി . മന്ത്രിമാര്‍ മല്‍സരിച്ചില്ലെങ്കിലും പുന്നപ്രവയലാറിന്റെ മണ്ണ് നിറം മാറിയില്ല . ഹരിപ്പാടൊഴികെയുള്ള എട്ടുമണ്ഡലും എല്‍ഡിഎഫിന് ഒപ്പം നിന്നു. തോമസ് ഐസക്കിന്റെയും  ജി സുധാരന്റെയും അഭാവം കൊണ്ട് ശ്രദ്ധേയമായി ആലപ്പുഴയിലും അമ്പലപ്പുഴിയലും ജെ ചിത്തരനഞ്ജനും എച്ച് സലാമും വന്‍ഭൂരിപക്ഷത്തില്‍ ജയിച്ചു കയറി.  ‌

എറണാകുളം പതിവ് പോലെ യുഡിഎഫിനൊപ്പം നിന്നു. 14 മണ്ഡലങ്ങളില്‍ 9 എണ്ണം നിലനിര്‍ത്തി. തൃപ്പൂണിത്തുറയും കളമശേരിയും കുന്നത്തുനാടുമാണ് എറണാകുളത്ത് കേരളം ഉറ്റുനോക്കിയ മണ്ഡലങ്ങള്‍.  കളമശേരിയില്‍ കാറ്റ് ഇടത്തോട്ട് വീശി ഇംബ്രാംഹിം കുഞ്ഞിന്റെ മകന്‍ അബ്ദുല്‍ ഗഫൂര്‍ പി.രാജീവിനോട് തോറ്റു.  അതും പതിനായിരത്തിലേറെ വോട്ടിന്റ ഭൂരിപക്ഷത്തിന്.  വിശ്വാസവും വികനവും ചര്‍ച്ചയായ  തൃപ്പൂണിത്തുറ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ കെ.ബാബു തിരിച്ചുപിടിച്ചു. ട്വന്റി ട്വന്റിയുടെ ആധിപത്യമുള്ള കുന്നത്ത് നാട് ഇടത് സ്ഥാനാര്‍ഥി പി.വി.ശ്രീനിജന്‍ ജയിച്ചുകയറി. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...